നരഭോജി കടുവ എവിടെ? വ്യാപക തിരച്ചിൽ; 50 ക്യാമറകൾ സ്ഥാപിച്ചിട്ടും കണ്ടെത്താനായില്ല

നരഭോജി കടുവ എവിടെ? വ്യാപക തിരച്ചിൽ; 50 ക്യാമറകൾ സ്ഥാപിച്ചിട്ടും കണ്ടെത്താനായില്ല
May 17, 2025 06:56 AM | By Athira V

മലപ്പുറം: ( www.truevisionnews.com ) മലപ്പുറം കാളികാവിൽ ഒരാളെ കൊന്ന കടുവയെ പിടികൂടാനുള്ള ദൗത്യം തുടരുന്നു. പ്രദേശത്ത് 50 ക്യാമറകൾ സ്ഥാപിച്ചു. ഡ്രോണുകൾ ഉപയോഗിച്ചുള്ള പരിശോധനയും തുടരുകയാണ്. കടുവയെ പിടികൂടുന്നതിനായി രണ്ടുകൂടുകളും വെച്ചിട്ടുണ്ട്.

ആക്രമണമുണ്ടായ പ്രദേശത്തും കടുവ വെള്ളം കുടിക്കാൻ വരാൻ സാധ്യതയുള്ള മറ്റൊരു പ്രദേശത്തുമാണ് കൂട് സ്ഥാപിച്ചത്. 20 പേരടങ്ങുന്ന 3 സംഘമായാണ് തിരച്ചിൽ നടത്തുന്നത്. തിരച്ചിൽ നടത്താനായി 2 കുങ്കിയാനകളെയും സ്ഥലത്ത് എത്തിച്ചു. അതേസമയം ക്യാമറകളിലെ ദൃശ്യങ്ങളിൽ കടുവയുടെ സാന്നിധ്യം ഇതുവരെ കണ്ടെത്താനായിട്ടില്ല.

വന്യജീവി പ്രശ്നം പരിഹരിക്കാൻ കഴിയുന്നില്ലെങ്കിൽ സർക്കാർ രാജിവെച്ച് പുറത്ത് പോവണമെന്ന് കത്തോലിക്ക കോൺഗസ് . മലമ്പുഴയിൽ ഉറങ്ങിക്കിടന്ന കുഞ്ഞുങ്ങൾക്ക് അരികിലാണ് പുലി എത്തിയത്. ഉദ്യോഗസ്ഥരുടെ അലംഭാവം വന്യജീവി പ്രശ്നത്തിന് കാരണമാണ്. സാധാരണ പൗരന്മാരുടെ ജീവന് ഭീഷണിയായ വന്യമൃഗങ്ങളെ വെടി വെച്ച് കൊല്ലണമെന്നും കത്തോലിക്ക കോൺഗ്രസ് ഡയറക്ടർ ഫാദർ ഫിലിപ്പ് കവിയിൽ പറഞ്ഞു.

search man eater tiger kalikavu keralas malappuram

Next TV

Related Stories
കടുവ ആക്രമണത്തിൽ ടാപ്പിംഗ് തൊഴിലാളി കൊല്ലപ്പെട്ട സംഭവം;  കടുവയെ പിടികൂടാനുളള ദൗത്യം ആരംഭിച്ചു

May 15, 2025 09:22 PM

കടുവ ആക്രമണത്തിൽ ടാപ്പിംഗ് തൊഴിലാളി കൊല്ലപ്പെട്ട സംഭവം; കടുവയെ പിടികൂടാനുളള ദൗത്യം ആരംഭിച്ചു

മലപ്പുറം കാളികാവില്‍ ടാപ്പിംഗ് തൊഴിലാളിയെ ആക്രമിച്ചുകൊന്ന കടുവയെ പിടികൂടാനുളള ദൗത്യം...

Read More >>
 നിപ; സമ്പര്‍ക്കപ്പട്ടികയില്‍ ഇന്ന് പുതുതായി ആരും ഉള്‍പ്പെട്ടിട്ടില്ല - മന്ത്രി വീണാ ജോര്‍ജ്

May 15, 2025 07:44 PM

നിപ; സമ്പര്‍ക്കപ്പട്ടികയില്‍ ഇന്ന് പുതുതായി ആരും ഉള്‍പ്പെട്ടിട്ടില്ല - മന്ത്രി വീണാ ജോര്‍ജ്

മലപ്പുറം ജില്ലയില്‍ നിപ സമ്പര്‍ക്കപ്പട്ടികയില്‍ ഇന്ന് പുതുതായി ആരും ഉള്‍പ്പെട്ടിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ...

Read More >>
കാളികാവിൽ പുലി കടിച്ചു കൊണ്ടുപോയ ടാപ്പിംഗ് തൊഴിലാളിയുടെ  മൃതദേഹം കണ്ടെത്തി

May 15, 2025 08:27 AM

കാളികാവിൽ പുലി കടിച്ചു കൊണ്ടുപോയ ടാപ്പിംഗ് തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

കാളികാവിൽ പുലി കടിച്ചു കൊണ്ടുപോയ യുവാവിൻ്റെ മൃതദേഹം...

Read More >>
Top Stories