#Actorbala | നടന്‍ ബാല അറസ്റ്റിൽ; പൊലീസ് നടപടി മുൻ ഭാര്യയുടെ പരാതിയിൽ

#Actorbala | നടന്‍ ബാല അറസ്റ്റിൽ; പൊലീസ് നടപടി മുൻ ഭാര്യയുടെ പരാതിയിൽ
Oct 14, 2024 07:30 AM | By Jain Rosviya

കൊച്ചി: (truevisionnews.com)നടന്‍ ബാലയെ പോലീസ് അറസ്റ്റ് ചെയ്തു. മുന്‍ ഭാര്യയുടെ പരാതിയിലാണ് നടനെ പോലീസ് അറസ്റ്റ് ചെയ്തത്.

സാമൂഹിക മാധ്യമങ്ങളിലൂടെ തന്നെയും മകളെയും അപകീര്‍ത്തിപ്പെടുത്തിയെന്ന മുന്‍ ഭാര്യയുടെ പരാതിയില്‍ കടവന്ത്ര പോലീസാണ് നടനെ അറസ്റ്റു ചെയ്തത്.

ഇന്ന് പുലര്‍ച്ചെയാണ് ബാലയെ ഇടപ്പള്ളിയിലെ ഫ്‌ളാറ്റില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്തത്. ഇപ്പോള്‍ കടവന്ത്ര പോലീസ് സ്‌റ്റേഷനിലാണ് ബാലയെ എത്തിച്ചിരിക്കുന്നത്.

ബാലയും സുഹൃത്തുക്കളുമാണ് ഇപ്പോള്‍ പോലീസ് സ്‌റ്റേഷനിലുള്ളത്. ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണ്. വൈകിട്ടോടെ ബാലയെ കോടതിയില്‍ ഹാജരാക്കുമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

മുന്‍ ഭാര്യയുടെ പരാതി ഏറെ ഗൗരവമുള്ളതാണെന്നാണ് പോലീസ് പറയുന്നത്. ബന്ധം വേര്‍പെടുത്തിയ ശേഷവും അവരെയും മകളെയും പിന്തുടര്‍ന്ന് ശല്യം ചെയ്തു എന്നതാണ് പരാതി.

ഈ വിഷയത്തില്‍ ബാലയുടെ മകള്‍ തന്നെ പരസ്യമായി ബാലയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു.

കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സൗത്ത് പോലീസ് സ്‌റ്റേഷന്‍ പരിധിയിലായതിനാല്‍ കേസ് അങ്ങോട്ടേക്ക് കൈമാറാനുള്ള സാധ്യതയുമുണ്ട്.

#Actor #Bala #arrested #Police #action #ex-wife #complaint

Next TV

Related Stories
നിപയിൽ ആശ്വാസം; മലപ്പുറത്ത് പുതിയ കേസുകളില്ല, ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പൂർണമായും പിൻവലിച്ചു

Jul 10, 2025 07:08 PM

നിപയിൽ ആശ്വാസം; മലപ്പുറത്ത് പുതിയ കേസുകളില്ല, ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പൂർണമായും പിൻവലിച്ചു

നിപയിൽ ആശ്വാസം; മലപ്പുറത്ത് പുതിയ കേസുകളില്ല, ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പൂർണമായും...

Read More >>
പണിമുടക്ക് ദിവസം സ്കൂളിലെത്തി, കുട്ടികളുടെ ഭക്ഷണം വെച്ചുവിളമ്പി അധ്യാപകർ; അന്വേഷണം

Jul 10, 2025 07:00 PM

പണിമുടക്ക് ദിവസം സ്കൂളിലെത്തി, കുട്ടികളുടെ ഭക്ഷണം വെച്ചുവിളമ്പി അധ്യാപകർ; അന്വേഷണം

പണിമുടക്ക് ദിവസം സ്കൂളിലെത്തി, കുട്ടികളുടെ ഭക്ഷണം വെച്ചുവിളമ്പി അധ്യാപകർ;...

Read More >>
വളർത്തു പൂച്ചയുടെ കടിയേറ്റ പെണ്‍കുട്ടി മരിച്ചു

Jul 10, 2025 05:58 PM

വളർത്തു പൂച്ചയുടെ കടിയേറ്റ പെണ്‍കുട്ടി മരിച്ചു

പന്തളം കടയ്ക്കാട് വളർത്തു പൂച്ചയുടെ കടിയേറ്റ് ചികില്‍സയിലായിരുന്ന പെണ്‍കുട്ടി...

Read More >>
കോഴിക്കോട് ഓമശ്ശേരിയിൽ  ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; പതിനാല് പേർക്ക് പരിക്ക്

Jul 10, 2025 05:57 PM

കോഴിക്കോട് ഓമശ്ശേരിയിൽ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; പതിനാല് പേർക്ക് പരിക്ക്

കോഴിക്കോട് ഓമശ്ശേരിയിൽ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; പതിനാല് പേർക്ക്...

Read More >>
അനധികൃത സ്വത്ത് സമ്പാദനം; കണ്ണൂരിൽ മുസ്‌ലിം ലീഗ് നേതാവിന്റെ വീട്ടിൽ വിജിലൻസ് റെയ്ഡ്

Jul 10, 2025 04:21 PM

അനധികൃത സ്വത്ത് സമ്പാദനം; കണ്ണൂരിൽ മുസ്‌ലിം ലീഗ് നേതാവിന്റെ വീട്ടിൽ വിജിലൻസ് റെയ്ഡ്

കണ്ണൂരിൽ മുസ്‌ലിം ലീഗ് നേതാവിന്റെ വീട്ടിൽ വിജിലൻസ്...

Read More >>
Top Stories

GCC News

//Truevisionall