#accident | കോഴിക്കോട് ബുള്ളറ്റ് നിയന്ത്രണം വിട്ട് റോഡരികിലെ മതിലിലേക്ക് ഇടിച്ചു കയറി, 19 കാരന് ദാരുണാന്ത്യം

#accident | കോഴിക്കോട് ബുള്ളറ്റ് നിയന്ത്രണം വിട്ട് റോഡരികിലെ മതിലിലേക്ക് ഇടിച്ചു കയറി, 19 കാരന് ദാരുണാന്ത്യം
Oct 13, 2024 11:59 AM | By Susmitha Surendran

കോഴിക്കോട്: (truevisionnews.com) ബുള്ളറ്റ് നിയന്ത്രണം വിട്ട് റോഡരികിലെ മതിലിലേക്ക് ഇടിച്ചു കയറി അപകടം . 19 കാരന് ദാരുണാന്ത്യം .

അമ്പലക്കണ്ടി കുഴിമ്പാട്ടില്‍ ചേക്കു-ശമീറ ദമ്പതിമാരുടെ മകന്‍ മുഹമ്മദ് ജസീം ആണ് മരിച്ചത്. സഹോദരന്‍ മുഹമ്മദ് ജിന്‍ഷാദ് പരിക്കുകളോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

ജിന്‍ഷാദിന്റെ പരിക്ക് സാരമുള്ളതല്ല എന്നാണ് ലഭിക്കുന്ന വിവരം. ഇന്ന് പുലര്‍ച്ചെ 1.45ഓടെ മുക്കം വട്ടോളി പറമ്പിലാണ് അപകടം നടന്നത്. ഇരുവരും കോഴിക്കോട് മാങ്കാവിലെ പുതിയ ലുലു മാള്‍ സന്ദര്‍ശിച്ച് മടങ്ങി വരികയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ മതിലിനും ബൈക്കിനും ഇടയില്‍ കുടുങ്ങിപ്പോയ അവസ്ഥയിലായിരുന്നു ജസീം. ഓടിക്കൂടിയ നാട്ടുകാരും സ്ഥലത്തെത്തിയ അഗ്നിരക്ഷാസേനയുമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

ജസീമിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടം നടപടി പൂര്‍ത്തിയായ ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

തുടര്‍ന്ന് അമ്പലക്കണ്ടി പുതിയോത്ത് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും. വേങ്ങര പിപിടിഎം ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് ബികോം രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു ജസീം.

#Kozhikode #Bullet #goes #out #control #crashes #roadside #wall #19year #old #dies

Next TV

Related Stories
#MuhammadRiyas | വിഷയത്തിൽ പാർട്ടി പറഞ്ഞതിൽ അപ്പുറം ഒന്നും പറയാനില്ല,  എസ്എഫ്ഐഒ  നടപടിയിൽ പുതുമയില്ല - മുഹമ്മദ് റിയാസ്

Oct 13, 2024 02:29 PM

#MuhammadRiyas | വിഷയത്തിൽ പാർട്ടി പറഞ്ഞതിൽ അപ്പുറം ഒന്നും പറയാനില്ല, എസ്എഫ്ഐഒ നടപടിയിൽ പുതുമയില്ല - മുഹമ്മദ് റിയാസ്

താൻ ഓടി ഒളിച്ചു എന്ന് പറയാതിരിക്കാൻ വേണ്ടിയാണ് ഇപ്പോൾ മറുപടി നൽകുന്നതെന്ന് മന്ത്രി മുഹമ്മദ് റിയാസ്...

Read More >>
#Complaint  | നവരാത്രി ആഘോഷത്തിനിടെ പെണ്‍കുട്ടിയുടെ മുടി മുറിച്ചതായി പരാതി, യുവാവ് ഓടി രക്ഷപ്പെട്ടു

Oct 13, 2024 02:16 PM

#Complaint | നവരാത്രി ആഘോഷത്തിനിടെ പെണ്‍കുട്ടിയുടെ മുടി മുറിച്ചതായി പരാതി, യുവാവ് ഓടി രക്ഷപ്പെട്ടു

കവലൂര്‍ പ്രീതികുളങ്ങരയില്‍ ചിരിക്കുടുക്ക ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് നടത്തിയ ആഘോഷങ്ങള്‍ക്കിടെയായിരുന്നു...

Read More >>
#bodyidentified | പാനൂരിൽ മരിച്ചനിലയിൽ കണ്ടെത്തിയ യുവാവിനെ തിരിച്ചറിഞ്ഞു

Oct 13, 2024 01:58 PM

#bodyidentified | പാനൂരിൽ മരിച്ചനിലയിൽ കണ്ടെത്തിയ യുവാവിനെ തിരിച്ചറിഞ്ഞു

ബന്ധുക്കൾ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നീക്കങ്ങൾ...

Read More >>
#cpi | സിപിഐയിൽ കൂട്ടരാജി; ബ്രാഞ്ച് സെക്രട്ടറിമാർ ഉൾപ്പെടെ ഇരുപതോളം പേർ സിപിഎമ്മിൽ ചേർന്നു

Oct 13, 2024 01:55 PM

#cpi | സിപിഐയിൽ കൂട്ടരാജി; ബ്രാഞ്ച് സെക്രട്ടറിമാർ ഉൾപ്പെടെ ഇരുപതോളം പേർ സിപിഎമ്മിൽ ചേർന്നു

സി പി ഐ വിട്ടെത്തിയവരെസി പി എം ജില്ലാ സെക്രട്ടറി ആർ.നാസറിൻ്റെ നേതൃത്വത്തിൽ...

Read More >>
#straydog |  കോഴിക്കോട് വടകരയിൽ തെരുവുനായ ആക്രമം; രണ്ട് പേർക്ക് കടിയേറ്റു

Oct 13, 2024 01:50 PM

#straydog | കോഴിക്കോട് വടകരയിൽ തെരുവുനായ ആക്രമം; രണ്ട് പേർക്ക് കടിയേറ്റു

ഇന്നലെയാണ് സംഭവം. പരിക്കേറ്റ ഇരുവരും തലശ്ശേരി ജനറൽ ആശുപത്രിയിൽ...

Read More >>
#kbganeshkumar | 'മദ്രസകളിൽ നിന്നാണ് കുട്ടികൾ ആത്മീയ വിദ്യാഭ്യാസം നേടുന്നത്', 'അത് അടച്ച് പൂട്ടുന്നത് അപകടകരം' -മന്ത്രി കെ ബി ഗണേഷ്‌ കുമാർ

Oct 13, 2024 01:24 PM

#kbganeshkumar | 'മദ്രസകളിൽ നിന്നാണ് കുട്ടികൾ ആത്മീയ വിദ്യാഭ്യാസം നേടുന്നത്', 'അത് അടച്ച് പൂട്ടുന്നത് അപകടകരം' -മന്ത്രി കെ ബി ഗണേഷ്‌ കുമാർ

സൺഡേ സ്കൂളിൽ പഠിപ്പിക്കുന്നത് ക്രിസ്തുമതമല്ല ബൈബിളാണ്. പഠിപ്പിക്കേണ്ടത് എന്തും കുഞ്ഞു പ്രായത്തിൽ...

Read More >>
Top Stories