Oct 13, 2024 12:56 PM

തിരുവനന്തപുരം : (truevisionnews.com) അങ്ങേയറ്റം പ്രതിഷേധാർഹമായ നടപടിയാണ്. മദ്രസകൾക്കെതിരായ ബാലാവകാശ കമ്മീഷൻ നടപടിക്കെതിരെ സിപിഐഎം ദേശീയ സെക്രട്ടേറിയറ്റ് അംഗം ആനി രാജ.

ശക്തമായി അപലപിക്കുന്നു. തീരുമാനത്തിൽ നിന്നും ദേശീയബാലാവകാശ കമ്മീഷൻ പിന്മാറണം. ആരെയും ശാക്തീകരിക്കാൻ അല്ല മറിച്ച് മുസ്ലിം ന്യൂനപക്ഷത്തെ ലക്ഷ്യംവച്ചുള്ള ആക്രമണമാണിത്.

മതപഠനം ഇന്ത്യയിൽ ഭരണഘടന അംഗീകരിക്കുന്നതാണ്, അക്ഷരാഭ്യാസം നൽകുന്നതിൽ വലിയ പങ്കു മദ്രസകൾ വഹിക്കുന്നുണ്ട് ആനിരാജ പറഞ്ഞു.

#AbduSammadPookotoor | 'മദ്രസകൾ അടച്ചു പൂട്ടണമെന്ന് പറയുന്നത് രാജ്യത്തെ മതസ്വാതന്ത്ര്യത്തിന് എതിരാണ്' - അബ്ദു സമ്മദ് പൂക്കോട്ടൂർ

മലപ്പുറം: (truevisionnews.com) കുരങ്ങിന് ഏണി വച്ചു കൊടുക്കുന്നതു പോലെയുളളതാണ് ഈ നിർദ്ദേശം .  മദ്രസകൾക്കെതിരെയുള്ള ദേശീയ ബാലാവകാശ കമ്മീഷന്റെ നീക്കം പ്രതിഷേധാർഹമെന്ന് എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദു സമ്മദ് പൂക്കോട്ടൂർ.

കേരളത്തിലെ മദ്രസകൾ സർക്കാർ സഹായം കൈപ്പറ്റുന്നില്ലെന്നതിനാൽ നിലവിൽ കേരളത്തിലെ മദ്രസകളെ തീരുമാനം ബാധിക്കില്ല. ബാലാവകാശ കമ്മീഷന്റെ നീക്കം ഉത്തരേന്ത്യയിലെ മദ്രസകളെ ബാധിക്കും.

പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്ന കാര്യത്തിൽ ആലോചിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. മദ്രസകൾ അടച്ചു പൂട്ടണമെന്ന് പറയുന്നത് രാജ്യത്തെ മതസ്വാതന്ത്ര്യത്തിന് എതിരാണ്.

ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാവുന്ന നിർദ്ദേശമാണിത്. ഭാവിയിൽ കേരളത്തിലെ മദ്രസകളേയും ബാധിക്കുമെന്ന ആശങ്കയുണ്ട്. 

യുപി പോലുളള ചില സംസ്ഥാനങ്ങൾ ഇത് നടപ്പാക്കിയേക്കും. നിയമപരമായും ജനാധിപത്യപരമായും മുസ്ലീം സംഘടനകൾ നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.

#attack #aimed #not #empowering #anyone #but #Muslim #minority #AnniRaja

Next TV

Top Stories