തിരുവനന്തപുരം : (truevisionnews.com) പ്രതിപക്ഷ ആരോപണങ്ങൾ തെറ്റാണെന്ന് തെളിഞ്ഞു . മാസപ്പടി കേസിൽ വീണ വിജയന്റെ മൊഴിയെടുത്ത സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന്റെ നടപടിയിൽ പുതുമയില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്.
പാർട്ടിയുടെ നിലപാടിൽ ഉറച്ചു നിൽക്കുകയാണ്. സി പി ഐ എം – ബിജെപി കോംപ്രമൈസ് എന്ന് പ്രചരിപ്പിച്ചവർക്ക് ഇപ്പോൾ എന്താണ് പറയാനുള്ളത് എന്നും മന്ത്രി ചോദിച്ചു.
വിഷയത്തിൽ പാർട്ടി പറഞ്ഞതിൽ അപ്പുറം ഒന്നും പറയാനില്ല. താൻ ഓടി ഒളിച്ചു എന്ന് പറയാതിരിക്കാൻ വേണ്ടിയാണ് ഇപ്പോൾ മറുപടി നൽകുന്നതെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
ചെന്നൈയിലെ ഓഫീസിലാണ് വീണയുടെ മൊഴിയെടുത്തത്. ബുധനാഴ്ചയാണ് വീണയുടെ മൊഴി എസ്എഫ്ഐഒ രേഖപ്പെടുത്തിയത്. അന്വേഷണ ഉദ്യോഗസ്ഥനായ അരുൺ പ്രസാദാണ് മൊഴി രേഖപ്പെടുത്തിയത്.
കേസിൽ അന്വേഷണം ഏറ്റെടുത്ത് മാസങ്ങൾക്കിപ്പുറമാണ് മൊഴി രേഖപ്പെടുത്തുന്നത്. ഇത് രണ്ടാം തവണയാണ് വീണയെ ചെന്നൈയിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്യുന്നത്.
#nothing #beyond #what #party #said #issue #nothing #new #SFIO #process #Muhammad Riyas