#sexuallyassault | 20 വർഷം ഭാര്യയെയും മക്കളെയും തടവിലാക്കി ലൈംഗികമായി പീഡിപ്പിച്ചയാൾ അറസ്റ്റിൽ

#sexuallyassault | 20 വർഷം ഭാര്യയെയും മക്കളെയും തടവിലാക്കി ലൈംഗികമായി പീഡിപ്പിച്ചയാൾ അറസ്റ്റിൽ
Oct 12, 2024 02:39 PM | By VIPIN P V

ബ്രസീലിയ (ബ്രസീൽ): (truevisionnews.com) 20 വർഷം പുറം ലോകം കാണാതെ ഭാര്യയെയും ഭാര്യ മാതാവിനെയും ഏഴു മക്കളെയും തടവിലാക്കി ലൈംഗികമായി പീഡിപ്പിച്ചയാൾ അറസ്റ്റിൽ.

ഇയാൾക്കെതിരെ തടങ്കലിൽവെക്കൽ, ബലാത്സംഗം, മാനസിക പീഡനം, ഗർഭച്ഛിദ്രം എന്നീ കുറ്റങ്ങൾ ചുമത്തി പൊലീസ് കേസെടുത്തു.

രണ്ടു പതിറ്റാണ്ടായി ഭാര്യയെയും ഏഴ് മക്കളെയും അമ്മായിയമ്മയെയും ലൈംഗികമായി ദുരുപയോഗം ചെയ്യുകയുമായിരുന്നെന്ന് ബ്രസീലിയൻ മാധ്യമങ്ങളെ ഉദ്ധരിച്ച് ‘പീപ്പിൾ’ റിപ്പോർട്ട് ചെയ്തു.

ശരിയായ ചികിത്സ ലഭിക്കാതെയാണ് ഇയാളുടെ ഭാര്യമാതാവ് മരിച്ചത്. ബ്രസീലിലെ നോവോ ഓറിയന്റിലുള്ള വീട്ടിൽ നിന്ന് പെൺമക്കളിൽ ഒരാൾ രക്ഷപ്പെട്ടതിനെ തുടർന്നാണ് കുറ്റകൃത്യങ്ങൾ വെളിച്ചത്തുവന്നത്.

വിവാഹം കഴിഞ്ഞ നാൾ മുതൽ ഭാര്യയെ തടവിലിട്ട 54 കാരനായ പ്രതി അപൂർവമായി മാത്രം അവരെ പുറത്തിറക്കാറുണ്ടായിരുന്നെന്ന് ​പൊലീസ് പറഞ്ഞു. സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കാൻ മാത്രമാണ് അവരെ പുറത്തിറക്കിയത്.

‘അയൽവാസികൾക്ക് അവരെ അറിയില്ലായിരുന്നു, അവരുടെ ബന്ധുക്കൾക്ക് പോലും കാണാൻ അനുമതിയുണ്ടായിരുന്നില്ലെന്ന് പൊലീസ് വക്താവ് ഹെറിക റിബെയ്‌റോ സേന പറഞ്ഞു. മൂന്നിനും 22നും ഇടയിൽ പ്രായമുള്ള ഏഴ് കുട്ടികളും ഇയാളുടെ ചൂഷണങ്ങൾക്ക് ഇരയായി.

ഇപ്പോൾ മരിച്ചുപോയ അമ്മായിയമ്മയെ ഇയാൾ ലൈംഗികമായി ചൂഷണം ചെയ്തതായും പരാതിയുണ്ട്. ​കുളിക്കുന്നതും വസ്ത്രം മാറുന്നതും കാണുന്നതിനായി ഇയാൾ വീടിന്റെ ചുമരുകളിൽ ദ്വാരങ്ങൾ ഇട്ടിരുന്നതായി പെൺമക്കൾ പറഞ്ഞു. പെൺമക്കളെ ബലാത്സംഗം ചെയ്ത ഇയാൾ അവരെ ഗർഭഛിദ്രത്തിന് വിധേയമാക്കുകയും ചെയ്തു.

പെൺമക്കളിൽ ഒരാൾ ഇയാൾക്ക് ഉറക്കഗുളിക നൽകി രക്ഷപ്പെട്ട് പോലീസിൽ പരാതിപ്പെടുകയായിരുന്നു. തുടർന്ന് പൊലീസ് അന്വേഷണം നടത്തി വീട്ടിൽ റെയ്ഡ് നടത്തുകയായിരുന്നു. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു.

#man #who #sexuallyassaulted #wife #children #arrested #years

Next TV

Related Stories
ഇറാനുമായുള്ള ആണവ ധാരണ ഉടൻ പ്രഖ്യാപിക്കും? ഇറാനുമായുള്ള ട്രംപിന്‍റെ നിർണായക കൂടിക്കാഴ്ച ഇന്ന്

May 16, 2025 07:48 AM

ഇറാനുമായുള്ള ആണവ ധാരണ ഉടൻ പ്രഖ്യാപിക്കും? ഇറാനുമായുള്ള ട്രംപിന്‍റെ നിർണായക കൂടിക്കാഴ്ച ഇന്ന്

ഇറാനുമായുള്ള അമേരിക്കൻ പ്രസിഡന്റ് ട്രംപിന്‍റെ കൂടിക്കാഴ്ച...

Read More >>
കോഴിക്കോട് സ്വദേശിയായ യുവാവിനെ  വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

May 14, 2025 07:07 AM

കോഴിക്കോട് സ്വദേശിയായ യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

യുകെയിൽ മലയാളി യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി....

Read More >>
Top Stories