#Keralarain | സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം; ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, വൈകിട്ടോടെ ശക്തമായ മഴയ്ക്ക് സാധ്യത

#Keralarain | സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം; ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, വൈകിട്ടോടെ ശക്തമായ മഴയ്ക്ക് സാധ്യത
Oct 11, 2024 02:04 PM | By VIPIN P V

തിരുവനന്തപുരം: (truevisionnews.com) കേരളത്തിലെ മഴ മുന്നറിയിപ്പിൽ മാറ്റം. കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറത്തിറക്കിയ ഏറ്റവും പുതിയ മുന്നറിയിപ്പ് പ്രകാരം തിരുവനന്തപുരത്തും കൊല്ലത്തും ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പറയുന്നത്.

ഇതിനാൽ രണ്ട് ജില്ലകളലും ഇന്ന് ഓറഞ്ച് അലര്‍ട്ട് മുന്നറിയിപ്പും പ്രഖ്യാപിച്ചു. രാവിലെ ഈ രണ്ട് ജില്ലകളിലുമുണ്ടായിരുന്ന യെല്ലോ അലര്‍ട്ടാണ് ഓറഞ്ച് അലര്‍ട്ടായി മാറ്റിയത്.

വൈകിട്ടോടെ പലയിടത്തും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ആറ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ എന്നീ ആറു ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മഴ മുന്നറിയിപ്പില്ല. ശക്തമായ കാറ്റോടുകൂടിയുള്ള മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കുന്നത്.

ഒക്ടോബര്‍ 12ന് ശനിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലും 13ന് ഞായറാഴ്ച പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഉരുൾപൊട്ടൽ,മണ്ണിടിച്ചിൽ,മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

നദിക്കരകൾ, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവരും അപകടസാധ്യത മുൻകൂട്ടി കണ്ട് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കേണ്ടതാണ്.

ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്.

അപകടാവസ്ഥ മുന്നിൽ കാണുന്നവർ അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി മാറി താമസിക്കണം.

കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളിലും ജാഗ്രത വേണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

#Change #rain #warning #state #Orangealert #two #districts #today #heavyrain #likely #evening

Next TV

Related Stories
#ArifMohammedKhan | മുഖ്യമന്ത്രിക്ക് എന്തോ ഒളിക്കാനുണ്ട്; 'ചീഫ് സെക്രട്ടറിയും ഡിജിപിയും ഇനി രാജ്ഭവനിലേക്ക് വരേണ്ട' - ഗവര്‍ണര്‍

Oct 11, 2024 05:29 PM

#ArifMohammedKhan | മുഖ്യമന്ത്രിക്ക് എന്തോ ഒളിക്കാനുണ്ട്; 'ചീഫ് സെക്രട്ടറിയും ഡിജിപിയും ഇനി രാജ്ഭവനിലേക്ക് വരേണ്ട' - ഗവര്‍ണര്‍

ഇനിമുതല്‍ ചീഫ് സെക്രട്ടറിയും ഡി.ജി.പിയും രാജ്ഭവനിലേക്ക് വരേണ്ടെന്നും ഗവര്‍ണര്‍ മാധ്യമങ്ങളോടു...

Read More >>
#onlinefraud  | വീണ്ടും വാട്ട്സ്ആപ്പ് ഓൺലൈൻ തട്ടിപ്പ്: തളിപ്പറമ്പിൽ വയോധികന് നഷ്ടമായത് മൂന്നേകാൽ കോടിയിലധികം രൂപ

Oct 11, 2024 05:01 PM

#onlinefraud | വീണ്ടും വാട്ട്സ്ആപ്പ് ഓൺലൈൻ തട്ടിപ്പ്: തളിപ്പറമ്പിൽ വയോധികന് നഷ്ടമായത് മൂന്നേകാൽ കോടിയിലധികം രൂപ

കൊല്‍ക്കത്ത സെന്‍ട്രല്‍ ഡിവിഷനിലെ രണ്ട് അക്കൗണ്ടുകളിലേക്കാണ് പണം അയപ്പിച്ചത്.തളിപ്പറമ്പ് പോലീസ് കേസെടുത്ത് അന്വേഷണം...

Read More >>
#Accident | വയനാട് ചൂരൽമലയിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് അപകടം; കാൽനട യാത്രക്കാരായ രണ്ട് പേർക്ക് പരിക്ക്

Oct 11, 2024 04:50 PM

#Accident | വയനാട് ചൂരൽമലയിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് അപകടം; കാൽനട യാത്രക്കാരായ രണ്ട് പേർക്ക് പരിക്ക്

ചൂരൽമലയിലെ അത്തിച്ചുവടാണ് അപകടമുണ്ടായത്. ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകട...

Read More >>
#lottery  | നിർമൽ ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

Oct 11, 2024 04:23 PM

#lottery | നിർമൽ ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം...

Read More >>
#missing | മലപ്പുറത്ത് നിന്ന് പ്ലസ് ടു വിദ്യാർത്ഥിയെ കാണാതായെന്ന് പരാതി; അന്വേഷണമാരംഭിച്ച് പൊലീസ്

Oct 11, 2024 04:02 PM

#missing | മലപ്പുറത്ത് നിന്ന് പ്ലസ് ടു വിദ്യാർത്ഥിയെ കാണാതായെന്ന് പരാതി; അന്വേഷണമാരംഭിച്ച് പൊലീസ്

എല്ലാ വിഷയത്തിനും എപ്ലസോടെയാണ് കുട്ടി പത്താം ക്ലാസ് പാസ്സാകുന്നത്. എന്നാൽ പ്ലസ് വണ്ണിലും പ്ലസ്ടൂവിലും അത്തരത്തിലൊരു റിസൾട്ട്...

Read More >>
Top Stories