കൊല്ലം: (truevisionnews.com) കോഴിയിറച്ചി കച്ചവടത്തിന്‍റെ മറവില്‍ പുകയില ഉത്പന്നങ്ങളുടെ വിൽപന നടത്തി. പ്രതിക്കായി അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്.
മുണ്ടക്കലിലെ വീട്ടിൽ എക്സൈസ് നടത്തിയ പരിശോധനയിൽ 200 കിലോ പുകയില ഉൽപ്പന്നങ്ങൾ ആണ് കണ്ടെത്തിയിരുന്നത്. മുണ്ടക്കൽ സ്വദേശി രാജയാണ് പുകയില ഉത്പന്നങ്ങളുടെ വിൽപ്പന നടത്തിയിരുന്നത്.
ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. മുണ്ടക്കലിലെ രാജയുടെ വീട്ടിൽ രാത്രിയും പകലും നിരവധിയാളുകൾ വന്നു പോയിരുന്നു. കോഴിയിറച്ചി വ്യാപാരിയായ രാജ കച്ചവടത്തിന്‍റെ മറവിൽ പുകയില ഉത്പന്നങ്ങളുടെ വിൽപന നടത്തുകയായിരുന്നു.
കൊല്ലം എക്സൈസ് സംഘം വീടും പരിസരവും ആദ്യം തന്നെ നിരീക്ഷണ വലയത്തിലാക്കിയിരുന്നു. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ വീട്ടിൽ നിന്ന് 200 കിലോ പുകയില ഉത്പന്നങ്ങൾ പിടിച്ചെടുക്കുകയായിരുന്നു.
ഒമ്പത് ചാക്കുകളിലായാണ് പുകയില ഉത്പന്നങ്ങൾ സൂക്ഷിച്ചിരുന്നത്. ഇവ തൂക്കാൻ ഉപയോഗിച്ചിരുന്ന ഇലക്ട്രോണിക് ത്രാസും പിടിച്ചെടുത്തു. പ്രതി രാജ നിലവിൽ ഒളിവിൽ പോവുകയായിരുന്നു. ഇയാൾക്കായി തെരച്ചിൽ തുടരുകയാണെന്നാണ് എക്സൈസ് പറയുന്നത്.
#Tobacco #products #sold #under #guise #Chicken #meat #trade #police #launched #investigation #suspect.