#fire | എം.എം മണിയുടെ ഗൺമാൻ്റെ വീട്ടിലെ സ്റ്റോ‍ർ റൂമിന് തീപിടിച്ചു; ലക്ഷങ്ങളുടെ നാശനഷ്ടം

#fire | എം.എം മണിയുടെ ഗൺമാൻ്റെ വീട്ടിലെ സ്റ്റോ‍ർ റൂമിന് തീപിടിച്ചു; ലക്ഷങ്ങളുടെ നാശനഷ്ടം
Oct 11, 2024 08:40 AM | By VIPIN P V

ഇടുക്കി: (truevisionnews.com) ഇരട്ടയാർ നാലുമുക്കിൽ വീടിനോട് ചേർന്ന സ്റ്റോർ റൂമിൽ തീപടർന്ന് പിടിച്ച് ലക്ഷങ്ങളുടെ നാശനഷ്ടം.

നാലു മുക്ക് ചക്കാലയ്ക്കൽ ജോസഫിൻ്റെ വീടിനോട് ചേർന്നുള്ള സ്റ്റോർ റൂമായി ഉപയോഗിക്കുന്ന പഴയ വീടിന് തീ പടർന്ന് പിടിച്ചാണ് നാശനഷ്ടം സംഭവിച്ചത്.

റബ്ബർ ഷീറ്റ് ഉണങ്ങുന്നതിനിടെ പുകപ്പുരയിൽ നിന്നും തീ പടർന്ന് പിടിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. കർഷക കുടുംബമായ ഇവരുടെ ഏലം, കാപ്പി, കുരുമുളക് ഉൾപ്പെടെയുള്ള മലഞ്ചരക്ക് ഉത്പ്പന്നങ്ങൾ ഇവിടെയാണ് സൂക്ഷിച്ചിരുന്നത്.

ഇവയെല്ലാം വൻ തോതിൽ അഗ്നിബാധയിൽ നശിച്ച് ലക്ഷങ്ങളുടെ നഷ്ടമാണ് സംഭവിച്ചത്. ഇതിൽ ഏലയ്ക്ക ഉൾപ്പെടെയുള്ള കുറച്ച് സാധനങ്ങൾ അഗ്നിബാധയ്ക്കിടയിലും മാറ്റാൻ ആയതിനാൽ വലിയ നഷ്ടം ഒഴിവായി.

വ്യാഴാഴ്ച രാത്രി 9.30ഓടെയാണ് സംഭവം. തീ പടർന്ന് പിടിക്കുന്നത് കണ്ട് വീട്ടുകാർ കട്ടപ്പന അഗ്നിശമന സേനയെ വിവരം അറിയിക്കുകയായിരുന്നു.

രണ്ട് വാഹനങ്ങളിലായി സേനാംഗങ്ങളും നാട്ടുകാരും ചേർന്ന് തീയണച്ചു. ആർക്കും ആളപായമില്ല. ഇളയ മകനായ അൽഫോൻസും കുടുംബാംഗങ്ങളുമാണ് പിതാവിനൊപ്പം ഇവിടെ താമസിക്കുന്നത്.

മുൻ മന്ത്രിയും ഉടുമ്പൻചോല എം.എൽ.എയുമായ എം.എം മണിയുടെ ഗൺമാനായ അൽഫോൻസ് സംഭവം നടക്കുമ്പോൾ തിരുവനന്തപുരത്തായിരുന്നു.

#storeroom #MMMani #gunman #house #caught #fire #Millions #damage

Next TV

Related Stories
#UmaThomasMLA | മുഖത്തും വാരിയെല്ലുകള്‍ക്കും ഒടിവുകള്‍: തലയുടെ പരിക്ക് ഗുരുതരമാണെങ്കിലും അടിയന്തിര ശസ്ത്രക്രിയയുടെ ആവശ്യമില്ല, മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്ത്

Dec 29, 2024 10:49 PM

#UmaThomasMLA | മുഖത്തും വാരിയെല്ലുകള്‍ക്കും ഒടിവുകള്‍: തലയുടെ പരിക്ക് ഗുരുതരമാണെങ്കിലും അടിയന്തിര ശസ്ത്രക്രിയയുടെ ആവശ്യമില്ല, മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്ത്

സി ടി സ്‌കാനില്‍ തലക്ക് ഗ്രേഡ് 2 ഡിഫ്യൂസ് ആക്‌സോണല്‍ ഇന്‍ജുറി ഉള്ളതായി കണ്ടെത്തി. കൂടാതെ സെര്‍വിക്കല്‍ സ്‌പൈനിലും പരിക്കുകള്‍...

Read More >>
#wildelephant |  കാട്ടാന ആക്രമണത്തിൽ മരിച്ച യുവാവിൻ്റെ കുടുംബത്തിന് 10 ലക്ഷം  ധനസഹായം പ്രഖ്യാപിച്ചു

Dec 29, 2024 10:41 PM

#wildelephant | കാട്ടാന ആക്രമണത്തിൽ മരിച്ച യുവാവിൻ്റെ കുടുംബത്തിന് 10 ലക്ഷം ധനസഹായം പ്രഖ്യാപിച്ചു

ദുരന്ത നിവാരണ വകുപ്പുമായി ചര്‍ച്ച നടത്തിയ ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. തുക ഉടന്‍ തന്നെ കുടുംബത്തിന് നൽകുമെന്നും മന്ത്രി...

Read More >>
#missing | തലശ്ശേരി  സ്വദേശിയായ 12 വയസുകാരനെ കാണാനില്ലെന്ന് പരാതി

Dec 29, 2024 10:14 PM

#missing | തലശ്ശേരി സ്വദേശിയായ 12 വയസുകാരനെ കാണാനില്ലെന്ന് പരാതി

മകൻ മുഹമ്മദ്‌ (12)നെയാണ് ഇന്ന് വൈകുന്നേരം 7മണിമുതൽ...

Read More >>
#UmaThomasMLA | ഉമ തോമസിന് പരുക്കേറ്റ സംഭവം; സുരക്ഷാ വീഴ്ച പരിശോധിക്കുമെന്ന് എറണാകുളം സിറ്റി പൊലീസ് കമ്മീഷണർ

Dec 29, 2024 10:05 PM

#UmaThomasMLA | ഉമ തോമസിന് പരുക്കേറ്റ സംഭവം; സുരക്ഷാ വീഴ്ച പരിശോധിക്കുമെന്ന് എറണാകുളം സിറ്റി പൊലീസ് കമ്മീഷണർ

കോട്ടയം മെഡിക്കൽ കോളജിൽ നിന്നുള്ള വിദഗ്ധ ഡോക്ടേഴ്സിന്റെ സംഘം രാത്രി പതിനൊന്ന് മണിയോടെ...

Read More >>
#KSRTCdriver | നിർത്തിയ സ്വകാര്യ ബസിന്‍റെ ഇടതുവശത്തുകൂടെ ഓവർടേക്ക്; കെ.എസ്.ആർ.ടി.സി ഡ്രൈവർക്കെതിരെ നടപടി

Dec 29, 2024 09:51 PM

#KSRTCdriver | നിർത്തിയ സ്വകാര്യ ബസിന്‍റെ ഇടതുവശത്തുകൂടെ ഓവർടേക്ക്; കെ.എസ്.ആർ.ടി.സി ഡ്രൈവർക്കെതിരെ നടപടി

കോട്ടയം കൊടുങ്ങൂർ പതിനെട്ടാം മൈലിൽ ശനിയാഴ്ച വൈകിട്ട് ആറ് മണിയോടെയാണ്...

Read More >>
Top Stories