#DrAzad | രത്തന്‍ ടാറ്റയുടെ വിയോഗത്തില്‍, ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപകനും, ചെയര്‍മാനുമായ ഡോ. ആസാദ് മൂപ്പൻ്റെ അനുശോചന സന്ദേശം

#DrAzad | രത്തന്‍ ടാറ്റയുടെ വിയോഗത്തില്‍, ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപകനും, ചെയര്‍മാനുമായ ഡോ. ആസാദ് മൂപ്പൻ്റെ അനുശോചന സന്ദേശം
Oct 11, 2024 08:10 AM | By VIPIN P V

(truevisionnews.com) അതിയായ ദുഖത്തോടെയാണ് രത്തന്‍ ടാറ്റയുടെ വേര്‍പാടിൻ്റെ വാര്‍ത്ത ശ്രവിക്കുന്നത്. വിശ്വാസ്യത നിറഞ്ഞ ഒരു ബിസിനസ്സ് പാരമ്പര്യം ബാക്കിയാക്കി മാത്രമല്ല അദ്ദേഹം വിടപറയുന്നത്.

സഹാനുഭൂതിയും, സാമൂഹിക ഉത്തരവാദിത്തവും കോര്‍പ്പറേറ്റ് വിജയത്തിനൊപ്പം നിലനിര്‍ത്താനാവുമെന്ന് ലോകത്തിന് കാണിച്ചുകൊടുത്തുകൊണ്ടാണ് അദ്ദേഹം മടങ്ങുന്നത്.

അദ്ദേഹത്തിൻ്റെ നേതൃത്വം ഒരു വലിയ വ്യവസായ സാമ്രാജ്യത്തെ രൂപപ്പെടുത്തുകയും, എണ്ണമറ്റ ജീവിതങ്ങളെ സ്പര്‍ശിക്കുകയും ചെയ്തു. ധാര്‍മ്മിക തത്വങ്ങളോടും ദീര്‍ഘകാല സാമൂഹിക മൂല്യങ്ങളോടുമുള്ള ശാന്തമായ പ്രതിബദ്ധതയാല്‍ നയിക്കപ്പെടുന്നതായിരുന്നു അദ്ദേഹത്തിൻ്റെ ജീവിതം.

പരമ്പരാഗത കോര്‍പ്പറേറ്റ് ജീവകാരുണ്യ രീതികളെ മറികടക്കുന്നതായിരുന്നു ആരോഗ്യ സംരക്ഷണ മേഖലയെക്കുറിച്ചുള്ള ടാറ്റയുടെ വീക്ഷണം. ഗുണനിലവാരമുള്ള ആരോഗ്യപരിരക്ഷയിലേക്കുള്ള പ്രവേശനം ഏതൊരു രാജ്യത്തിൻ്റെയും വികസനത്തിന് അടിസ്ഥാനമാണെന്ന് അദ്ദേഹം നേരത്തെ തന്നെ തിരിച്ചറിഞ്ഞിരുന്നു.

വെല്ലുവിളികള്‍, അടിയന്തിരവും സങ്കീര്‍ണ്ണവുമായ ഒരു മേഖലയില്‍, നിലവിലുള്ള വ്യവസ്ഥയുടെ പുരോഗതിക്കായി പ്രവര്‍ത്തിക്കാന്‍ ബിസിനസുകള്‍ക്ക് കഴിയുമെന്ന് രത്തന്‍ ടാറ്റ തെളിയിച്ചു.

ആരോഗ്യ സംരക്ഷണം എന്നത് എല്ലാവര്‍ക്കും അനായാസം പ്രാപ്യമാകുന്നതും, സുസ്ഥിരവുമായിരിക്കണം എന്ന അദ്ദേഹത്തിൻ്റെ വിശ്വാസം ഇന്ന് പലര്‍ക്കും വഴികാട്ടുന്ന തത്വമായി മാറിയിരിക്കുന്നു.

കാന്‍സര്‍ ഗവേഷണം, ഗ്രാമീണ ആരോഗ്യ പരിരക്ഷാ പരിപാടികള്‍, നൂതന മെഡിക്കല്‍ സൗകര്യങ്ങള്‍ സ്ഥാപിക്കല്‍ തുടങ്ങിയ ഉദ്യമങ്ങള്‍ക്ക് അദ്ദേഹം നല്‍കിയ പിന്തുണ, ഈ രംഗത്തെ നിര്‍ണായകമായ അപര്യാപ്തതകള്‍ പരിഹരിക്കാന്‍ സഹായിച്ചു.

ഇത് സമൂഹത്തിലെ നിരാലംബരായ ജന വിഭാഗങ്ങള്‍ക്ക് വലിയ ആശ്വാസമേകി. അടിസ്ഥാന സൗകര്യങ്ങള്‍ക്കപ്പുറം രോഗി പരിചരണം, വിദ്യാഭ്യാസം, മെഡിക്കല്‍ ഗവേഷണം എന്നിവ ഉള്‍പ്പെടുന്ന സമഗ്രമായ സമീപനത്തിലേക്ക് അദ്ദേഹത്തിൻ്റെ കാഴ്ചപ്പാട് വ്യാപിച്ചു.

രത്തന്‍ ടാറ്റയുടെ നേതൃത്വം ഭാവി തലമുറകള്‍ക്ക് എന്നും മാതൃകയായി നിലകൊളളും.

വിജയം ലാഭത്തില്‍ മാത്രമല്ല, അത് ജനങ്ങളുടെ ജീവിതത്തില്‍ ഉണ്ടാക്കുന്ന ശാശ്വതമായ പരിവര്‍ത്തനത്തിലൂടെയും കൈവരിക്കപ്പെടുന്ന പുരോഗതിയാണെന്നും അദ്ദേഹത്തിന്റെ ജീവിതം വ്യക്തമാക്കുന്നു.

#demise #RatanTata #Aster #DMHealthcare #Founder #Chairman #DrAzad #message #condolence

Next TV

Related Stories
ബ്രിട്ടീഷ് കൗണ്‍സിലിന്റെ സ്റ്റുഡന്റ്-എജ്യുക്കേറ്റര്‍ മീറ്റ് മെയ് മൂന്നിന് കൊച്ചിയില്‍

Apr 29, 2025 02:20 PM

ബ്രിട്ടീഷ് കൗണ്‍സിലിന്റെ സ്റ്റുഡന്റ്-എജ്യുക്കേറ്റര്‍ മീറ്റ് മെയ് മൂന്നിന് കൊച്ചിയില്‍

കൊച്ചിയില്‍ സ്റ്റുഡന്റ്-എജ്യുക്കേറ്റര്‍ മീറ്റ് മെയ്...

Read More >>
'100 മലയാളീസ് ബിസിനസ് സ്‌റ്റാഴ്‌സ്-2024' ; സമ്മേളനം സംഘടിപ്പിച്ച് 'ബിസിനസ് കേരള' നെറ്റ്‌വർക്ക്‌

Apr 28, 2025 09:10 PM

'100 മലയാളീസ് ബിസിനസ് സ്‌റ്റാഴ്‌സ്-2024' ; സമ്മേളനം സംഘടിപ്പിച്ച് 'ബിസിനസ് കേരള' നെറ്റ്‌വർക്ക്‌

'ബിസിനസ് കേരള' നെറ്റ്‌വർക്ക്‌ , '100 മലയാളീസ് ബിസിനസ് സ്‌റ്റാഴ്‌സ്-2024'...

Read More >>
എച്ച്പിബി ആന്‍ഡ് ജിഐ കാൻസർ സര്‍ജന്മാരുടെ ആഗോള ഉച്ചകോടി മെയ് 10,11 തീയതികളില്‍ കോവളത്ത്

Apr 25, 2025 08:30 PM

എച്ച്പിബി ആന്‍ഡ് ജിഐ കാൻസർ സര്‍ജന്മാരുടെ ആഗോള ഉച്ചകോടി മെയ് 10,11 തീയതികളില്‍ കോവളത്ത്

സമ്മിറ്റിന്റെ ഭാഗമായി ലാപ്പറോസ്‌കോപ്പി സര്‍ജറിയില്‍ മികവ് പുലര്‍ത്തുന്നവര്‍ക്ക് സേനാധിപന്‍ എജ്യുക്കേഷന്‍ ഫൗണ്ടേഷന്‍ നല്‍കിവരുന്ന ഏകലവ്യ...

Read More >>
മാന്‍ കാന്‍കോറിന്റെ കേശ സംരക്ഷണ പ്രകൃതിദത്ത ഉത്പന്നം പ്യൂരാകാന് യൂറോപ്യന്‍ ബിഎസ്ബി ഇന്നവേഷന്‍ പുരസ്‌കാരം

Apr 24, 2025 04:24 PM

മാന്‍ കാന്‍കോറിന്റെ കേശ സംരക്ഷണ പ്രകൃതിദത്ത ഉത്പന്നം പ്യൂരാകാന് യൂറോപ്യന്‍ ബിഎസ്ബി ഇന്നവേഷന്‍ പുരസ്‌കാരം

താരന്‍ പ്രതിരോധിക്കാന്‍ ശേഷിയുള്ള പ്യൂരാകാന് ഫലപ്രാപ്തി നല്‍കുന്ന പ്രകൃതിദത്ത ഉത്പന്നങ്ങളുടെ വിഭാഗത്തിലാണ് അവാര്‍ഡ്...

Read More >>
എസ്.പി മെഡിഫോർട്ടിൽ അത്യാധുനിക കീമോതെറാപ്പി സൗകര്യങ്ങളുടെ പ്രവർത്തനം ആരംഭിച്ചു

Apr 18, 2025 04:33 PM

എസ്.പി മെഡിഫോർട്ടിൽ അത്യാധുനിക കീമോതെറാപ്പി സൗകര്യങ്ങളുടെ പ്രവർത്തനം ആരംഭിച്ചു

പ്രശസ്ത അർബുദരോഗ വിദഗ്ധൻ ഡോക്ടർ എം.വി. പിള്ള ഉദ്ഘാടനം നിർവ്വഹിച്ചു....

Read More >>
ഷോപ്പേഴ്‌സ് സ്റ്റോപ്പ്, ട്രാവൽ എഡിറ്റ് കാമ്പെയ്‌ൻ ആരംഭിച്ചു

Apr 15, 2025 08:39 PM

ഷോപ്പേഴ്‌സ് സ്റ്റോപ്പ്, ട്രാവൽ എഡിറ്റ് കാമ്പെയ്‌ൻ ആരംഭിച്ചു

10,000 രൂപ അല്ലെങ്കിൽ അതിൽ കൂടുതലുള്ള വിലയ്ക്ക് ഷോപ്പിംഗ് നടത്തുന്ന ഉപഭോക്താക്കൾക്ക് 5,000 രൂപ വരെ വിലയുള്ള എസ്ഒടിസി ട്രാവൽ വൗച്ചർ...

Read More >>
Top Stories