#Sexualassault | ഒൻപതുകാരിക്ക് നേരെ ലൈംഗീകാതിക്രമം; 48-കാരന് 12 വർഷം കഠിന തടവും 42,000 രൂപ പിഴയും

#Sexualassault | ഒൻപതുകാരിക്ക് നേരെ ലൈംഗീകാതിക്രമം; 48-കാരന് 12 വർഷം കഠിന തടവും 42,000 രൂപ പിഴയും
Oct 10, 2024 10:55 PM | By VIPIN P V

തിരുവനന്തപുരം: (truevisionnews.com) ഒൻപതുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയ്ക്ക് 12 വർഷം കഠിന തടവും 42,000രൂപ പിഴയും ശിക്ഷ. അമ്പൂരി കോവില്ലൂർ കാരിക്കുഴി പറത്തി കാവുവിള കിഴക്കുംകര വീട്ടിൽ ബിജുവിനെ (48) നെയാണ് കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജ് എസ് രമേഷ് കുമാർ ശിക്ഷിച്ചത്.

പിഴത്തുക അതിജീവിതയ്ക്ക് നൽകണമെന്നും പിഴ ഒടുക്കിയില്ലെങ്കിൽ 11 മാസം അധിക കഠിന തടവ് കൂടി അനുഭവിക്കണമെന്നും വിധിയിൽ പറയുന്നു.

2021 ഫെബ്രുവരി ആറിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ബന്ധുവീട്ടിൽ കളിച്ച ശേഷം സ്വന്തം വീട്ടിലെത്തി അനുജത്തിയുമായി ടെറസിൽ ഉണങ്ങാനിട്ടിരുന്ന കൊപ്രതേങ്ങ വാരുന്നതിനിടയിൽ പ്രതി ടെറസിൽ വച്ച് അതിജീവിതയെ ഉപദ്രവിക്കുകയായിരുന്നു.

കുട്ടികൾ തൊഴെയെത്ത് അമ്മൂമ്മയോട് വിവരം പറയുകയായിരുന്നു. പിതാവ് മരണപ്പെട്ട കുട്ടി അമ്മൂമ്മയോടൊപ്പമായിരുന്നു താമസം.

മാതാവും കുട്ടിയെ ഉപേക്ഷിച്ചു പോയിരുന്നു. തുടർന്ന് വിവരം അറിഞ്ഞ ബന്ധുക്കൾ സ്കൂളിലും നെയ്യാർഡാം പൊലീസിലും പരാതി നൽകുകയായിരുന്നു.

കുട്ടിയുടെ ഇളയച്ഛന്റെ സുഹൃത്തായിരുന്ന പ്രതി വീട്ടിലെ നിത്യ സന്ദർശകനായിരുന്നു. അന്നത്തെ നെയ്യാർഡാം ഇൻസ്പെക്ടർ ബിജോയ്, സബ് ഇൻസ്പെക്ടർമാരായിരുന്ന രമേശൻ, മനോജ് കുമാർ എന്നിവരടങ്ങിയ സംഘമായി അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം നൽകിയത്.

പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 30 രേഖകൾ ഹാജരാക്കുകയും നാല് തൊണ്ടിമുതലുകൾ കോടതിയിൽ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോക്യൂട്ടർ ഡി ആർ പ്രമോദ് കോടതിയിൽ ഹാജരായി.

#Sexualassault #nine #year #old #girl #accused #sentenced #rigorous #imprisonment #fine

Next TV

Related Stories
#heartattack |  നാദാപുരത്ത് വീട്ടമ്മ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

Jan 3, 2025 10:20 AM

#heartattack | നാദാപുരത്ത് വീട്ടമ്മ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

ഖബറടക്കം ഇന്ന് രാവിലെ 11.30 ന് ചിയ്യൂർ ജുമാ...

Read More >>
#Foundbodydeath | കാരവനിനുള്ളിൽ യുവാക്കൾ മരിച്ച സംഭവം; ശാസ്ത്രീയ പരിശോധന ഇന്ന്

Jan 3, 2025 10:00 AM

#Foundbodydeath | കാരവനിനുള്ളിൽ യുവാക്കൾ മരിച്ച സംഭവം; ശാസ്ത്രീയ പരിശോധന ഇന്ന്

പൊലീസിനൊപ്പം എൻഐടിയിലെ വിദഗ്ധ സംഘവും, ഫോറൻസിക് വിഭാഗവും, വാഹനം നിർമ്മിച്ച ബെൻസ് കമ്പനിയുടെ സാങ്കേതിക വിദഗ്ധരുമാണ് പരിശോധനയിൽ...

Read More >>
#Accident | കൊച്ചി-സേലം ദേശീയപാതയിൽ ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു

Jan 3, 2025 09:40 AM

#Accident | കൊച്ചി-സേലം ദേശീയപാതയിൽ ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു

ഇന്ന് പുലർച്ചെ ഒരു മണിയോടെ വടക്കഞ്ചേരി - മണ്ണുത്തി ദേശീയപാതയിൽ ചുവട്ടുപാടത്ത് വെച്ചാണ്...

Read More >>
#carfiredeath | സിനിമ കാണാൻ വീട്ടിൽ‌നിന്ന് ഇറങ്ങി; കൊല്ലത്ത് കാറിൽ കണ്ടെത്തിയ  കത്തിക്കരിഞ്ഞ മൃതദേഹം ഐടി കമ്പനി ഉദ്യോഗസ്ഥന്റേത്

Jan 3, 2025 08:42 AM

#carfiredeath | സിനിമ കാണാൻ വീട്ടിൽ‌നിന്ന് ഇറങ്ങി; കൊല്ലത്ത് കാറിൽ കണ്ടെത്തിയ കത്തിക്കരിഞ്ഞ മൃതദേഹം ഐടി കമ്പനി ഉദ്യോഗസ്ഥന്റേത്

പോസ്റ്റ്മോർട്ടം റിപ്പോർ‌ട്ടിൽ അസ്വാഭാവികമായി ഒന്നുമില്ലെന്നും ആന്തരികാവയവങ്ങൾ വിദഗ്ധ പരിശോധനയ്ക്കു ശേഷമേ കൂടുതൽ വിവരങ്ങൾ അറിയാൻ...

Read More >>
#Periyadoublemurdercase | പെരിയ ഇരട്ട കൊല കേസ്; വെറുതെ വിട്ട പ്രതികൾ കൂടി ശിക്ഷിക്കപ്പെടണം  -ശരത് ലാലിന്റെ അമ്മ

Jan 3, 2025 08:37 AM

#Periyadoublemurdercase | പെരിയ ഇരട്ട കൊല കേസ്; വെറുതെ വിട്ട പ്രതികൾ കൂടി ശിക്ഷിക്കപ്പെടണം -ശരത് ലാലിന്റെ അമ്മ

പ്രതികൾക്ക് കനത്ത ശിക്ഷ ലഭിക്കുമെന്ന് കൃപേഷിന്റെ അമ്മ...

Read More >>
Top Stories