#Thiruvonambumberprize | ‘എല്ലാം ദൈവത്തിന്റെ അനുഗ്രഹം’, ഓണം ബമ്പറടിച്ച അൽത്താഫ് വയനാട്ടിലെത്തി; വന്‍സ്വീകരണം

#Thiruvonambumberprize | ‘എല്ലാം ദൈവത്തിന്റെ അനുഗ്രഹം’, ഓണം ബമ്പറടിച്ച അൽത്താഫ് വയനാട്ടിലെത്തി; വന്‍സ്വീകരണം
Oct 10, 2024 05:18 PM | By VIPIN P V

കല്‍പ്പറ്റ: (truevisionnews.com) 25 കോടിയുടെ ഓണം ബമ്പര്‍ ലോട്ടറിയടിച്ച കര്‍ണാടക സ്വദേശിയായ അല്‍ത്താഫ് വയനാട്ടിലെത്തി.

ബന്ധുക്കള്‍ക്കൊപ്പം കല്‍പറ്റയിലെ എസ്ബിഐ ബ്രാഞ്ചിലാണ് അല്‍ത്താഫ് എത്തിയത്. സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് കൈമാറുന്നതിനായാണ് അല്‍ത്താഫ് എത്തിയത്.

എസ്ബിഐയിൽ അല്‍ത്താഫിന്‍റെ പേരിൽ അക്കൗണ്ട് തുടങ്ങേണ്ടതുണ്ടെന്നും അതിനുശേഷം ആവശ്യമായ നടപടി സ്വീകരിക്കുമെന്നും ബാങ്ക് അധികൃതര്‍ അറിയിച്ചു.

കല്‍പ്പറ്റ എസ്ബിഐയിലെത്തിയ അല്‍ത്താഫിനെ ബാങ്ക് മാനേജര്‍ സ്വീകരിച്ചു. കേരളത്തെ വിശ്വാസമാണെന്നും ലഭിക്കുന്ന തുക കല്‍പ്പറ്റയിലെ ബാങ്കിൽ തന്നെ സൂക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നും അല്‍ത്താഫിന്‍റെ സഹോദരൻ പറഞ്ഞു.

അല്‍ത്താഫിന്‍റെ സഹോദരൻ മീനങ്ങാടിയിലാണ് താമസം. വല്ലാത്ത ടെന്‍ഷനുണ്ടെന്നും കിട്ടുന്ന തുക ഇവിടെ തന്നെ സൂക്ഷിക്കുന്നതാണ് എത്തിയതെന്നും സന്തോഷമുണ്ടെന്നും അല്‍ത്താഫ് പ്രതികരിച്ചു.

അല്‍ത്താഫും കുടുംബവും ലോട്ടറി കൈമാറാൻ താല്‍പര്യം അറിയിച്ച് ഇങ്ങോട്ടേക്ക് വിളിക്കുകയായിരുന്നുവെന്നും ആവശ്യമായ എല്ലാ നടപടികളും വേഗത്തിൽ പൂര്‍ത്തിയാക്കുമെന്നും ബാങ്ക് അധികൃതര്‍ പറഞ്ഞു.

കാത്തിരിപ്പുകൾക്ക് ഒടുവിലാണ് തിരുവോണം ബമ്പർ നറുക്കെടുപ്പില്‍ 25 കോടി രൂപ അടിച്ച ഭാഗ്യവാനെ കണ്ടെത്തിയത്.

കര്‍ണാടക പാണ്ഡ്യപുര സ്വദേശി അല്‍ത്താഫാണ് ഈ വർഷത്തെ തിരുവോണം ബമ്പർ നേടിയ മഹാഭാ​ഗ്യശാലി.

15 കൊല്ലമായി ലോട്ടറി എടുക്കുന്നുണ്ടെന്നും മകളുടെ കല്യാണം നടത്തണമെന്നാണ് ഏറ്റവും വലിയ ആഗ്രഹമെന്നുമാണ് അല്‍ത്താഫ് പ്രതികരിച്ചത്.

വാടക വീട്ടില്‍ നിന്ന് മാറി പുതിയ വീട് വയ്ക്കണമെന്നാണ് ആഗ്രഹമെന്ന് അല്‍ത്താഫ് പ്രതികരിച്ചു. കര്‍ണാടകയില്‍ മെക്കാനിക്കാണ് അല്‍ത്താഫ്.

#Everything #God #blessing #Altaf #reached #Wayanad #Onambumper #grand #reception

Next TV

Related Stories
#KFPA | മോശമായി പെരുമാറിയെന്ന വനിതാ നിർമ്മാതാവിൻ്റെ പരാതി; പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികളുടെ അറസ്റ്റ് തടഞ്ഞു

Oct 10, 2024 09:50 PM

#KFPA | മോശമായി പെരുമാറിയെന്ന വനിതാ നിർമ്മാതാവിൻ്റെ പരാതി; പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികളുടെ അറസ്റ്റ് തടഞ്ഞു

കേസുമായി ബന്ധപ്പെട്ട് പ്രത്യേക സംഘം സത്യവാങ്മൂലം സമർപ്പിക്കണമെന്നും...

Read More >>
#attack | വീട്ടില്‍ അതിക്രമിച്ചു കയറി യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച് ഗുരുതര പരിക്കേല്‍പ്പിച്ചു; മൂന്നുപേർ അറസ്റ്റിൽ

Oct 10, 2024 09:11 PM

#attack | വീട്ടില്‍ അതിക്രമിച്ചു കയറി യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച് ഗുരുതര പരിക്കേല്‍പ്പിച്ചു; മൂന്നുപേർ അറസ്റ്റിൽ

മര്‍ദ്ദനത്തില്‍ മുഹമ്മദലിയുടെ ഇരു കൈകളുടെയും എല്ലു പൊട്ടി ഗുരുതരമായി പരിക്കേല്‍ക്കുകയും...

Read More >>
#rationshop | പൊതു അവധി ബാധകം, നാളെ റേഷൻ കടകൾ പ്രവർത്തിക്കില്ല; അടുത്ത പ്രവൃത്തി ദിവസം തിങ്കളാഴ്ചയെന്ന് മന്ത്രി

Oct 10, 2024 08:43 PM

#rationshop | പൊതു അവധി ബാധകം, നാളെ റേഷൻ കടകൾ പ്രവർത്തിക്കില്ല; അടുത്ത പ്രവൃത്തി ദിവസം തിങ്കളാഴ്ചയെന്ന് മന്ത്രി

റേഷകടകളുടെ അടുത്ത പ്രവൃത്തി ദിവസം തിങ്കളാഴ്ച ആയിരിക്കുമെന്നും മന്ത്രി...

Read More >>
#onlinefraud | ഓൺലൈൻ ട്രേഡിംഗിന്റെ പേരിൽ 25 ലക്ഷം തട്ടി; സഹോദരങ്ങൾ അറസ്റ്റിൽ

Oct 10, 2024 08:38 PM

#onlinefraud | ഓൺലൈൻ ട്രേഡിംഗിന്റെ പേരിൽ 25 ലക്ഷം തട്ടി; സഹോദരങ്ങൾ അറസ്റ്റിൽ

കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ്...

Read More >>
#collegeunionelections | കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ്,  കോഴിക്കോട്ടെ വിവിധ കോളേജുകളിൽ സംഘർഷം, നിരവധി പേർക്ക് പരിക്ക്

Oct 10, 2024 08:26 PM

#collegeunionelections | കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ്, കോഴിക്കോട്ടെ വിവിധ കോളേജുകളിൽ സംഘർഷം, നിരവധി പേർക്ക് പരിക്ക്

സംഘർഷത്തിനു പിന്നാലെ ‌മൊകേരി ഗവൺമെന്റ് കോളജിൽ കെഎസ്‌യു- എംഎസ്എഫ് വനിതാ പ്രവർത്തകരടക്കമുള്ളവരെ പുറത്തിറങ്ങാൻ അനുവദിക്കുന്നില്ലെന്ന പരാതിയുമായി...

Read More >>
#PVAnwar | പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിൽ യോഗത്തിന് അനുമതി നിഷേധിച്ചു; മുറ്റത്ത് യോഗം നടത്തും, പ്രതിഷേധവുമായി പി.വി അൻവർ

Oct 10, 2024 08:13 PM

#PVAnwar | പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിൽ യോഗത്തിന് അനുമതി നിഷേധിച്ചു; മുറ്റത്ത് യോഗം നടത്തും, പ്രതിഷേധവുമായി പി.വി അൻവർ

ഇതിലൂടെ ലഭിക്കുന്ന പണം ഉപയോഗിച്ച് തന്നെ ജനങ്ങൾ നേരിടുന്ന തീരശോഷണം ഉൾപ്പടെയുള്ള പ്രശ്നങ്ങൾ പരിഹരിക്കാമെന്നും പി.വി അൻവർ...

Read More >>
Top Stories