#collegeunionelections | കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ്, കോഴിക്കോട്ടെ വിവിധ കോളേജുകളിൽ സംഘർഷം, നിരവധി പേർക്ക് പരിക്ക്

#collegeunionelections | കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ്,  കോഴിക്കോട്ടെ വിവിധ കോളേജുകളിൽ സംഘർഷം, നിരവധി പേർക്ക് പരിക്ക്
Oct 10, 2024 08:26 PM | By Susmitha Surendran

കോഴിക്കോട്: (truevisionnews.com) കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ കോഴിക്കോട്ടെ വിവിധ കോളേജുകളിൽ സംഘർഷം.

പേരാമ്പ്ര, മൊകേരി, മുച്ച്കുന്ന് ​ഗവ. കോളേജുകളിൽ വിദ്യാർത്ഥി , യുവജന സംഘടനകൾ തമ്മിൽ സംഘർഷമുണ്ടായി. നിരവധി പേർക്ക് പരിക്കേറ്റു.

മുച്ച്കുന്ന് കോളേജിൽ വോട്ടെണ്ണൽ ആരംഭിച്ചതുമുതൽ വിദ്യാർത്ഥി- യുവജന സംഘടനകൾ തമ്മിൽ വാക്കേറ്റമുണ്ടാവുകയും വൈകീട്ടോടെ വലിയ സംഘർഷത്തിലേക്ക് എത്തുകയുമായിരുന്നു.

മൂന്ന് തവണയാണ് സംഘർഷമുണ്ടായത്. തുടർന്ന് കൊയിലാണ്ടി പൊലീസെത്തി രംഗം ശാന്തമാക്കി. തുടർന്ന് പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

യൂത്ത് കോൺഗ്രസ്, കെഎസ്‌യു, യൂത്ത് ലീഗ്- എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ പ്രവർത്തകർ തമ്മിലാണ് ഇവിടെ സംഘർഷം ഉണ്ടായത്. കോളജിൽ കെഎസ്‌യു ആണ് അധികാരത്തിലെത്തിയത്.

ഇതേ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിലേക്ക് നയിച്ചത്. സംഘർഷത്തിനു പിന്നാലെ ‌മൊകേരി ഗവൺമെന്റ് കോളേജിൽ കെഎസ്‌യു- എംഎസ്എഫ് വനിതാ പ്രവർത്തകരടക്കമുള്ളവരെ പുറത്തിറങ്ങാൻ അനുവദിക്കുന്നില്ലെന്ന പരാതിയുമായി വിദ്യാർത്ഥികൾ രം​ഗത്തെത്തി.

ഇതു കൂടാതെ പേരാമ്പ്ര ​ഗവ. കോളജിലും കെഎസ്‌യു- എസ്എഫ്ഐ സംഘർഷമുണ്ടായി. ഇന്ന് കാലിക്കറ്റ് സർവകലാശാലയിലെ കോളജുകളിൽ യൂണിയൻ തെരഞ്ഞെടുപ്പായിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് സംഘർഷമുണ്ടായത്.

#Clashes #various #colleges #Kozhikode #during #college #union #elections.

Next TV

Related Stories
#Sexualassault | ഒൻപതുകാരിക്ക് നേരെ ലൈംഗീകാതിക്രമം; 48-കാരന് 12 വർഷം കഠിന തടവും 42,000 രൂപ പിഴയും

Oct 10, 2024 10:55 PM

#Sexualassault | ഒൻപതുകാരിക്ക് നേരെ ലൈംഗീകാതിക്രമം; 48-കാരന് 12 വർഷം കഠിന തടവും 42,000 രൂപ പിഴയും

മാതാവും കുട്ടിയെ ഉപേക്ഷിച്ചു പോയിരുന്നു. തുടർന്ന് വിവരം അറിഞ്ഞ ബന്ധുക്കൾ സ്കൂളിലും നെയ്യാർഡാം പൊലീസിലും പരാതി...

Read More >>
#SureshGopi | തൃശൂരിലെ ജയം കുറിച്ച ജനങ്ങളെ നിന്ദിക്കലാണ് നിയമസഭയിൽ നടക്കുന്നത് -സുരേഷ് ഗോപി

Oct 10, 2024 10:43 PM

#SureshGopi | തൃശൂരിലെ ജയം കുറിച്ച ജനങ്ങളെ നിന്ദിക്കലാണ് നിയമസഭയിൽ നടക്കുന്നത് -സുരേഷ് ഗോപി

ബിജെപി വിജയവുമായി ബന്ധപ്പെട്ട വിവാദങ്ങളെ കുറിച്ച് കൊല്ലം പൗരാവലിയുടെ സ്വീകരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു സുരേഷ്...

Read More >>
#Theft | മോഷ്ടിച്ച സ്കൂട്ടർ മറിച്ചു വിൽക്കാൻ ശ്രമം; സഹോദരങ്ങൾ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

Oct 10, 2024 10:24 PM

#Theft | മോഷ്ടിച്ച സ്കൂട്ടർ മറിച്ചു വിൽക്കാൻ ശ്രമം; സഹോദരങ്ങൾ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

മോഷണ ബൈക്കുകളിൽ കറങ്ങി ഇരുചക്ര വാഹനങ്ങൾ മോഷണം നടത്തിയ മൂന്ന് പേരെയാണ് ചിറയിൻകീഴ് പൊലീസ് അറസ്റ്റ്...

Read More >>
#dismissed | മൂന്നരവയസുകാരനെ ക്രൂരമായി മർദ്ദിച്ച സംഭവം; അധ്യാപികയെ പിരിച്ചുവിട്ടു

Oct 10, 2024 10:06 PM

#dismissed | മൂന്നരവയസുകാരനെ ക്രൂരമായി മർദ്ദിച്ച സംഭവം; അധ്യാപികയെ പിരിച്ചുവിട്ടു

ക്ലാസിൽ ചോദ്യത്തിന് ഉത്തരം നൽകിയില്ലെന്ന് പറഞ്ഞാണ് അധ്യാപികയായ സീതാലക്ഷ്മി കുട്ടിയെ ചൂരൽ കൊണ്ട് പലകുറി...

Read More >>
#KFPA | മോശമായി പെരുമാറിയെന്ന വനിതാ നിർമ്മാതാവിൻ്റെ പരാതി; പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികളുടെ അറസ്റ്റ് തടഞ്ഞു

Oct 10, 2024 09:50 PM

#KFPA | മോശമായി പെരുമാറിയെന്ന വനിതാ നിർമ്മാതാവിൻ്റെ പരാതി; പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികളുടെ അറസ്റ്റ് തടഞ്ഞു

കേസുമായി ബന്ധപ്പെട്ട് പ്രത്യേക സംഘം സത്യവാങ്മൂലം സമർപ്പിക്കണമെന്നും...

Read More >>
#attack | വീട്ടില്‍ അതിക്രമിച്ചു കയറി യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച് ഗുരുതര പരിക്കേല്‍പ്പിച്ചു; മൂന്നുപേർ അറസ്റ്റിൽ

Oct 10, 2024 09:11 PM

#attack | വീട്ടില്‍ അതിക്രമിച്ചു കയറി യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച് ഗുരുതര പരിക്കേല്‍പ്പിച്ചു; മൂന്നുപേർ അറസ്റ്റിൽ

മര്‍ദ്ദനത്തില്‍ മുഹമ്മദലിയുടെ ഇരു കൈകളുടെയും എല്ലു പൊട്ടി ഗുരുതരമായി പരിക്കേല്‍ക്കുകയും...

Read More >>
Top Stories