#onlinefraud | ഓൺലൈൻ ട്രേഡിംഗിന്റെ പേരിൽ 25 ലക്ഷം തട്ടി; സഹോദരങ്ങൾ അറസ്റ്റിൽ

#onlinefraud | ഓൺലൈൻ ട്രേഡിംഗിന്റെ പേരിൽ 25 ലക്ഷം തട്ടി; സഹോദരങ്ങൾ അറസ്റ്റിൽ
Oct 10, 2024 08:38 PM | By Jain Rosviya

ആറ്റിങ്ങൽ: (truevisionnews.com)ഓൺലൈൻ ട്രേഡിംഗിന്റെ പേരിൽ ലക്ഷങ്ങൾ തട്ടിയ സഹോദരങ്ങളെ പൊലീസ് പിടികൂടി.

നെയ്യാറ്റിൻകര മണലൂർ ചരൽക്കല്ലുവിള വിഷ്ണുഗോപാൽ (30), വിവേക് (27) എന്നിവരെയാണ് ആറ്റിങ്ങൽ പൊലീസ് പിടികൂടിയത്.

2021 ൽ ആലങ്കോടുള്ള റിട്ട. ഗവ. ജീവനക്കാരനായ ഷാഹുൽ ഹമീദിൽ നിന്നും ഫോറസ്റ്റ് വകുപ്പിലെ ഒരു ഉദ്യോഗസ്ഥന്റെ ഇടനിലയിൽ 25 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി.

ആറ്റിങ്ങൽ പൊലീസ് സ്റ്റേഷനിൽ 2024 മാർച്ചിൽ രജിസ്റ്റർ ചെയ്ത കേസിൽ ഒളിവിൽ കഴിയവെയാണ് ഇവർ പിടിയിലായത്. പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ പൊലീസ് ഇൻസ്‌പെക്ടർ ഗോപകുമാർ.

ജിയുടെ നിർദ്ദേശാനുസരണം എസ് ഐ ജിഷ്ണു എം എസ്, ബിജു ഹക്ക്, എ എസ് ഐ ജിഹാനിൽ ഹക്കിം, എസ് സി പി അരുൺ ഒ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. നെയ്യാറ്റികരയിലും പരിസരങ്ങളിലും സമാനകേസുകൾ ഇവർക്കെതിരെയുണ്ടെന്നും വിഷ്ണു ഗോപാൽ നെയ്യാറ്റികര പൊലീസ് ‌സ്റ്റേഷനിലെ ഒരു വധശ്രമ കേസിലെ പ്രതിയാണെന്നും പൊലീസ് പറഞ്ഞു.

#25 lakh #name #online #trading #brothers #were #arrested

Next TV

Related Stories
#Kundaradoublemurdercase | അമ്മയെയും മുത്തച്ഛനേയും കൊലപ്പെടുത്തിയ സംഭവം; പ്രതി അഖിലിനെ നാട്ടിലെത്തിച്ചു

Jan 2, 2025 08:13 PM

#Kundaradoublemurdercase | അമ്മയെയും മുത്തച്ഛനേയും കൊലപ്പെടുത്തിയ സംഭവം; പ്രതി അഖിലിനെ നാട്ടിലെത്തിച്ചു

ഒളിവിൽ കഴിഞ്ഞ പ്രതിയെ ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് ശ്രീനഗറിൽ നിന്ന് കുണ്ടറ സിഐ വി.അനിൽകുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘം...

Read More >>
#temperaturewarning | നാളെയും ജാഗ്രത വേണം, പുറത്തിറങ്ങുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ; താപനില മുന്നറിയിപ്പ്

Jan 2, 2025 08:07 PM

#temperaturewarning | നാളെയും ജാഗ്രത വേണം, പുറത്തിറങ്ങുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ; താപനില മുന്നറിയിപ്പ്

ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. അതുകൊണ്ട് പൊതുജനങ്ങൾ ഈ നിർദേശങ്ങൾ...

Read More >>
#arrest |  തളിപ്പറമ്പിൽ വാക്ക് തർക്കത്തിനിടെ ലോറി ഡ്രൈവറെ കുത്തി പരിക്കേൽപ്പിച്ചു,  ബസ് ജീവനക്കാരൻ അറസ്റ്റിൽ

Jan 2, 2025 08:07 PM

#arrest | തളിപ്പറമ്പിൽ വാക്ക് തർക്കത്തിനിടെ ലോറി ഡ്രൈവറെ കുത്തി പരിക്കേൽപ്പിച്ചു, ബസ് ജീവനക്കാരൻ അറസ്റ്റിൽ

വയറിന് സാരമായി കുത്തേറ്റ ഇയാളെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട്ടെ ആശുപത്രിയിലെ തീവ്രപരിചരണ...

Read More >>
#drowned |  തൃശ്ശൂരിൽ യുവാവ് കുളത്തിൽ മുങ്ങി മരിച്ചു

Jan 2, 2025 07:56 PM

#drowned | തൃശ്ശൂരിൽ യുവാവ് കുളത്തിൽ മുങ്ങി മരിച്ചു

കൂടെയുണ്ടായിരുന്നവര്‍ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല....

Read More >>
#Sexualabuse | പിഞ്ചുകുഞ്ഞിന് നേരെ ലൈംഗികാതിക്രമം; 20-കാരൻ അറസ്റ്റിൽ

Jan 2, 2025 07:51 PM

#Sexualabuse | പിഞ്ചുകുഞ്ഞിന് നേരെ ലൈംഗികാതിക്രമം; 20-കാരൻ അറസ്റ്റിൽ

ഇന്നലെ ഉച്ചയോടുകൂടി മില്ലിന് സമീപമുള്ള ഇവരുടെ വീട്ടിലേക്ക് ഇയാൾ എത്തുകയും തുടർന്ന് കുട്ടിയെ ഇയാൾ എടുത്തുകൊണ്ടു...

Read More >>
Top Stories