#PVAnwar | പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിൽ യോഗത്തിന് അനുമതി നിഷേധിച്ചു; മുറ്റത്ത് യോഗം നടത്തും, പ്രതിഷേധവുമായി പി.വി അൻവർ

#PVAnwar | പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിൽ യോഗത്തിന് അനുമതി നിഷേധിച്ചു; മുറ്റത്ത് യോഗം നടത്തും, പ്രതിഷേധവുമായി പി.വി അൻവർ
Oct 10, 2024 08:13 PM | By VIPIN P V

കൊച്ചി: (truevisionnews.com) എറണാകുളം പത്തടിപാലത്തെ പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിൽ യോഗത്തിന് അനുമതി നിഷേധിച്ചതിൽ പ്രതി​ഷേധവുമായി പി.വി അൻവർ എം.എൽ.എ.

യോഗം ചേരാനായി അൻവറിന് ഗസ്റ്റ് ഹൗസിൽ മുറി നൽകിയിരുന്നില്ല. തുടർന്ന് റസ്റ്റ് ഹൗസിന് മുന്നിൽ അൻവർ പ്രതിഷേധമുയർത്തി.

മുറി നൽകിയില്ലെങ്കിലും റസ്റ്റ് ഹൗസിന്റെ മുറ്റത്ത് യോഗം നടത്തുമെന്ന് പി.വി അൻവർ പറഞ്ഞു. രാഷ്ട്രീയ യോഗമല്ല ചേരുന്നതെന്ന് ഗസ്റ്റ് ഹൗസ് അധികൃതരെ അറിയിച്ചിരുന്നു.

മുഖ്യമന്ത്രി വാളെടുക്കുമ്പോൾ മരുമകൻ വടിയെടുക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്നും പി.വി അൻവർ കുറ്റപ്പെടുത്തി.

50 ഓളം പേർക്ക് ഇരിക്കാവുന്ന ഹാളാണ് ബുക്ക് ചെയ്തിരുന്നത്. ഇതിന് വേണ്ടി ഇമെയിൽ നൽകിയിരുന്നു. ഉച്ചയോടെ രാഷ്ട്രീയപാർട്ടിയുടെ യോഗമാണ് നടക്കുന്നതെന്നതിനാൽ അനുമതി നൽകാനാവില്ലെന്ന് പി.ഡബ്യു.ഡി ഉദ്യോഗസ്ഥർ അറിയിച്ചുവെന്നും.

പിന്നീട് കാര്യങ്ങൾ വിശദമാക്കി വീണ്ടും മെയിൽ അയച്ചുവെങ്കിലും ഒരു മറുപടിയും തന്നില്ലെന്നും അൻവർ കൂട്ടിച്ചേർത്തു. ഇടതുസർക്കാർ നടത്തുന്നത് ഫാസിസമാണെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ സംസ്ഥാന സർക്കാറിനെതിരെ രൂക്ഷവിമർശനവുമായി പി.വി അൻവർ രംഗത്തെത്തിയിരുന്നു. ജനങ്ങളോടല്ല കോർപ്പറേറ്റ് കർത്തയോടാണ് ബാധ്യതയെന്ന നിലയിലാണ് ഇപ്പോഴത്തെ ഭരണം പോവുന്നതെന്നായിരുന്നു അൻവറിന്റെ വിമർശനം.

കരിമണൽ ഖനനവും അതുമായി ബന്ധപ്പെട്ടുണ്ടാവുന്ന തീരശോഷണം ഉൾപ്പടെയുള്ള വിഷയങ്ങളിൽ ഉയർന്ന് വന്നിട്ടുള്ള പ്രതിഷേധത്തെ കുറിച്ച് സംസാരിക്കുന്നതിനിടെയാണ് പി.വി അൻവർ എം.എൽ.എയുടെ പ്രതികരണം.

സാമ്പത്തിക പ്രതിസന്ധിയിൽ ബുദ്ധിമുട്ടുന്ന സർക്കാറിനെ സംബന്ധിച്ചടുത്തോളം ഖജനാവിലേക്ക് പണമുണ്ടാക്കാനുള്ള മാർഗങ്ങളിലൊന്നാണ് കരിമണൽ ഖനനം.

ഇതിലൂടെ ലഭിക്കുന്ന പണം ഉപയോഗിച്ച് തന്നെ ജനങ്ങൾ നേരിടുന്ന തീരശോഷണം ഉൾപ്പടെയുള്ള പ്രശ്നങ്ങൾ പരിഹരിക്കാമെന്നും പി.വി അൻവർ പറഞ്ഞു.

എന്നാൽ, ഇന്ന് ജനങ്ങളെ കേൾക്കാൻ തയാറാകുന്ന ഒരു രാഷ്ട്രീയ നേതൃത്വം ഇവിടെ ഇല്ലാത്തതാണ് പ്രശ്നങ്ങൾക്ക് കാരണം. ഭരണനേതൃത്വത്തിൽ നിന്ന് നീതി കിട്ടാതാകുമ്പോഴാണ് ജനങ്ങൾ പ്രതിപക്ഷത്തേയും മറ്റ് സാമൂഹിക സംഘടനകളേയും തേടി പോവുന്നതെന്നും പി.വി അൻവർ പറഞ്ഞു.

കേരളത്തിലെ വിവിധ രാഷ്ട്രീയപാർട്ടികളിലെ നേതാക്കൾ തമ്മിൽ അന്തർ ധാരണയുണ്ടെന്നനും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത് മൂലം ഇവിടെ ഒരു കാര്യവും നടക്കാത്ത നിലയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

#PWD #denied #permission #meeting #RustHouse #meeting #held #yard #PVAnwar #protested

Next TV

Related Stories
 #EPJayarajan | ‘ആത്മകഥ വിവാദത്തിന് പിന്നില്‍ ആസൂത്രിത ഗൂഢാലോചന; ഒരു കോപ്പിയും ആർക്കും നൽകിയിട്ടില്ല' -ഇ പി ജയരാജന്‍

Nov 26, 2024 09:11 AM

#EPJayarajan | ‘ആത്മകഥ വിവാദത്തിന് പിന്നില്‍ ആസൂത്രിത ഗൂഢാലോചന; ഒരു കോപ്പിയും ആർക്കും നൽകിയിട്ടില്ല' -ഇ പി ജയരാജന്‍

സാധാരണ പ്രസാധകൻമാർ പാലിക്കേണ്ട ഒരുപാട് നടപടിക്രമങ്ങളുണ്ട്. ഇതിലൊരു നടപടിയും ഡിസി ബുക്സ്...

Read More >>
#Suspension | ആദിവാസി കുടിലുകള്‍ പൊളിച്ച് നീക്കിയ സംഭവം; സെക്ഷൻ ഫോറസ്റ്റ് ഓഫീസർക്ക് സസ്​പെൻഷൻ

Nov 26, 2024 08:50 AM

#Suspension | ആദിവാസി കുടിലുകള്‍ പൊളിച്ച് നീക്കിയ സംഭവം; സെക്ഷൻ ഫോറസ്റ്റ് ഓഫീസർക്ക് സസ്​പെൻഷൻ

സസ്പെന്‍ഷന്‍ ഉള്‍പ്പെടെ ആവശ്യമായ കര്‍ശന നടപടി സ്വീകരിക്കാന്‍ ഇന്നലെ വനം മന്ത്രി എ.കെ ശശീന്ദ്രന്‍ നിര്‍ദേശം...

Read More >>
#Panthirankavdomesticviolencecase | പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്; വീണ്ടും മർദനമേറ്റ യുവതി പരിക്കുകളോടെ ആശുപത്രിയില്‍

Nov 26, 2024 08:32 AM

#Panthirankavdomesticviolencecase | പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്; വീണ്ടും മർദനമേറ്റ യുവതി പരിക്കുകളോടെ ആശുപത്രിയില്‍

തിങ്കളാഴ്ച്ച രാത്രി എട്ടുമണിയോടെ ഭര്‍ത്താവാണ് യുവതിയെ ആംബുലന്‍സില്‍ ആശുപത്രിയില്‍...

Read More >>
#accident | ട്രാഫിക് എസിയുടെ വാഹനം ഇടിച്ച് പരിക്കേറ്റയാൾ മരിച്ചു

Nov 26, 2024 08:15 AM

#accident | ട്രാഫിക് എസിയുടെ വാഹനം ഇടിച്ച് പരിക്കേറ്റയാൾ മരിച്ചു

ചികിത്സയിലിരിക്കെ ഇന്ന് മരണത്തിന്...

Read More >>
#theft | പട്ടാപ്പകൽ ലക്ഷങ്ങളുടെ സ്വർണ കവർച്ച; കേരളത്തിലേയ്ക്ക് കടന്ന പ്രതിയെ കയ്യോടെ പൊക്കി പൊലീസ്

Nov 26, 2024 08:08 AM

#theft | പട്ടാപ്പകൽ ലക്ഷങ്ങളുടെ സ്വർണ കവർച്ച; കേരളത്തിലേയ്ക്ക് കടന്ന പ്രതിയെ കയ്യോടെ പൊക്കി പൊലീസ്

പ്രതിയെ പൊലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് തമിഴ്നാട്ടിൽ മോഷണം ചെയ്ത് ഒളിവിൽ കഴിയുകയാണെന്ന്...

Read More >>
#Complaint | രണ്ടാം ക്ലാസ്​ വിദ്യാർത്ഥിയെക്കൊണ്ട് ഛര്‍ദ്ദിമാലിന്യം വാരിപ്പിച്ചു; അധ്യാപികക്കെതിരെ രക്ഷിതാക്കളുടെ പരാതി

Nov 26, 2024 07:40 AM

#Complaint | രണ്ടാം ക്ലാസ്​ വിദ്യാർത്ഥിയെക്കൊണ്ട് ഛര്‍ദ്ദിമാലിന്യം വാരിപ്പിച്ചു; അധ്യാപികക്കെതിരെ രക്ഷിതാക്കളുടെ പരാതി

സഹപാഠിയായ കുട്ടി സഹായിക്കാന്‍ തുനിഞ്ഞപ്പോള്‍ അധ്യാപിക തടയുകയും ചെയ്തു. അത്രയും കുട്ടികളുള്ള ക്ലാസിൽ തന്‍റെ മകനോടുമാത്രം ഇത്​ ചെയ്യാൻ പറഞ്ഞത്​...

Read More >>
Top Stories