#Attack | വിമാനത്താവളത്തിൽ നിന്നും വീട്ടിലേയ്ക്ക് മടങ്ങവെ ആക്രമിച്ചതായി പരാതി; മർദ്ദനമേറ്റത് കോഴിക്കോട് സ്വദേശിയായ പ്രവാസിക്ക്

#Attack | വിമാനത്താവളത്തിൽ നിന്നും വീട്ടിലേയ്ക്ക് മടങ്ങവെ ആക്രമിച്ചതായി പരാതി; മർദ്ദനമേറ്റത് കോഴിക്കോട് സ്വദേശിയായ പ്രവാസിക്ക്
Oct 10, 2024 03:02 PM | By VIPIN P V

കോഴിക്കോട്: (truevisionnews.com) പ്രവാസി യുവാവിനെ കാറിലെത്തിയ സംഘം വഴിയിൽ തട‍ഞ്ഞുനിർത്തി ആക്രമിച്ചതായി പരാതി.

കോഴിക്കോട് പിലാശ്ശേരി സ്വദേശി ​ഷറഫുദ്ദീനാണ് മർദ്ദനമേറ്റത്. കോഴിക്കോട് മുണ്ടിക്കൽതാഴത്ത് വെച്ച് വ്യാഴാഴ്ച പുലർച്ചെ 4.30 ഓടെയായിരുന്നു ആക്രമണം.

കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും പിലാശ്ശേരിയിലെ വീട്ടിലേയ്ക്ക് പോവുകയായിരുന്ന ഷറഫുദ്ദീൻ സഞ്ചരിച്ച കാർ മുണ്ടിക്കൽതാഴത്ത് വെച്ച് അഞ്ച് കാറുകളിൽ എത്തിയ സംഘം തടഞ്ഞു നിർത്തുകയായിരുന്നു.

ഇരുമ്പ് ദണ്ഡ് ഉപയോ​ഗിച്ച് കാറിന്റെ ​ഗ്ലാസ് അടിച്ചു പൊട്ടിച്ചായിരുന്നു ആക്രമണം. ഷറഫുദ്ദീനും ആക്രമണത്തിൽ പരിക്കേറ്റു.

സംഭവസമയത്ത് ഷറഫുദ്ദീനും ബന്ധുവായ നാഫിസ് നിഹാലുമാണ് കാറിൽ ഉണ്ടായിരുന്നത്. സൗദി അറേബ്യയിൽ ബേക്കറിയിലെ മാനേജരാണ് ഷറഫുദ്ദീൻ.

ബേക്കറിയുടെ ഉടമകളും നേരത്തെ പാർട്ണർമാരായിരുന്നവരും തമ്മിലുള്ള ബിസിനസ് പ്രശ്നമാണ് ആക്രമണത്തിന് പിന്നിലെന്നും അക്രമിച്ചവരെ പരിചയമുണ്ടെന്നുമാണ് ഷറഫുദ്ദീൻ പറയുന്നത്.

പരിക്കേറ്റ ഷറഫുദ്ദീൻ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

#Complaint #assaulted #returning #home #airport #resident #Kozhikode #assaulted

Next TV

Related Stories
#AbhimanyuMonument | മഹാരാജാസിലെ അഭിമന്യു സ്മാരകം പൊളിക്കേണ്ട; കെഎസ്‌യു ഹര്‍ജി തള്ളി ഹൈക്കോടതി

Oct 10, 2024 07:40 PM

#AbhimanyuMonument | മഹാരാജാസിലെ അഭിമന്യു സ്മാരകം പൊളിക്കേണ്ട; കെഎസ്‌യു ഹര്‍ജി തള്ളി ഹൈക്കോടതി

അഭിമന്യു കൊല്ലപ്പെട്ടതിന് പിന്നാലെയാണ് എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ ക്യാംപസില്‍ സ്മാരകം...

Read More >>
#MDMA | 30 ഗ്രാം എംഡിഎംഎയുമായി കോഴിക്കോട് സ്വകാര്യ ബസ് ജീവനക്കാരൻ പിടിയിൽ

Oct 10, 2024 07:34 PM

#MDMA | 30 ഗ്രാം എംഡിഎംഎയുമായി കോഴിക്കോട് സ്വകാര്യ ബസ് ജീവനക്കാരൻ പിടിയിൽ

ഫറോക്ക് മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് പ്രതി മയക്കു മരുന്ന് വിൽപ്പന നടത്തുന്നതായുള്ള രഹസ്യ വിവരം പൊലീസിന്...

Read More >>
 #OmprakashDrugCase | ലഹരിക്കേസിൽ പ്രയാഗയെ ചോദ്യംചെയ്യുന്നു; ഓംപ്രകാശിനെ അറിയില്ലെന്ന് ശ്രീനാഥ് ഭാസി

Oct 10, 2024 07:24 PM

#OmprakashDrugCase | ലഹരിക്കേസിൽ പ്രയാഗയെ ചോദ്യംചെയ്യുന്നു; ഓംപ്രകാശിനെ അറിയില്ലെന്ന് ശ്രീനാഥ് ഭാസി

ഇരുവരും ഓംപ്രകാശിന്റെ മുറിയിലെത്തിയത് ലഹരി പാർട്ടിക്കെന്ന് പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ഓംപ്രകാശിന്റെ സുഹൃത്തുക്കളുൾപ്പെടെ ചേർന്നാണ്...

Read More >>
#waspsattack |  കോഴിക്കോട് തൊഴിലുറപ്പ് തൊഴിലാളികൾക്ക് കടന്നൽ കുത്തേറ്റു; 10 പേർക്ക് പരിക്ക്

Oct 10, 2024 07:04 PM

#waspsattack | കോഴിക്കോട് തൊഴിലുറപ്പ് തൊഴിലാളികൾക്ക് കടന്നൽ കുത്തേറ്റു; 10 പേർക്ക് പരിക്ക്

മൂന്നു പേരെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്....

Read More >>
Top Stories