#Baby | അമ്മ ദീർഘനാളായി അസുഖബാധിത; രോഗം ഭേദമാകാൻ പിഞ്ചു കുഞ്ഞിനെ ബലി നൽകി ദമ്പതികൾ

#Baby | അമ്മ ദീർഘനാളായി അസുഖബാധിത; രോഗം ഭേദമാകാൻ പിഞ്ചു കുഞ്ഞിനെ ബലി നൽകി ദമ്പതികൾ
Oct 10, 2024 01:53 PM | By VIPIN P V

ലഖ്നോ: (truevisionnews.com) അമ്മയുടെ രോഗ ശാന്തിക്കായി പിഞ്ചു കുഞ്ഞിനെ ബലി നൽകി ദമ്പതികൾ. ഉത്തര്‍പ്രദേശ് മുസഫര്‍ നഗറിലെ ബെല്‍ദ ഗ്രാമത്തിലാണ് സംഭവം.

സംഭവത്തിൽ കുട്ടിയുടെ അമ്മ മമത, അച്ഛൻ ഗോപാല്‍ കശ്യപ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ അമ്മ ദീർഘനാളായി അസുഖബാധിതയായിരുന്നു.

അസുഖം ഭേദമാകുന്നതിനായി കുട്ടിയെ ബലി നൽകാൻ മന്ത്രവാദി ഇവരോട് നിർദേശിക്കുകയായിരുന്നു.

തുടർന്നാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നും മൃതദേഹം കാട്ടില്‍ ഉപേക്ഷിച്ചതായും ദമ്പതിൾ പറഞ്ഞതായി അഡീഷണല്‍ പൊലീസ് സൂപ്രണ്ട് ആദിത്യ ബന്‍സാല്‍ അറിയിച്ചു.

ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചതായും ബന്‍സാല്‍ പറഞ്ഞു. ഒരു മാസം പ്രായമുള്ള പെൺകുഞ്ഞിനെയാണ് കൊലപ്പെടുത്തിയത്.

കുട്ടിയെ കാണാതായതിനെത്തുടര്‍ന്ന് അയല്‍വാസികളാണ് പൊലീസിൽ വിവരം അറിയിച്ചത്. കുട്ടിയുടെ മൃതദേഹം കണ്ടെത്താനായി തിരച്ചില്‍ നടത്തിവരികയാണെന്ന് പൊലീസ് പറഞ്ഞു.

അതേസമയം കുട്ടിയെ കൊലപ്പെടുത്താന്‍ ഉപദേശിച്ച മന്ത്രവാദി ഹരേന്ദ്രയ്ക്കു വേണ്ടിയുള്ള അന്വേഷണവും ഊര്‍ജ്ജിതമാക്കിയതായി പൊലീസ് വ്യക്തമാക്കി.

#Mother #ill #longtime #couple #sacrificed #unborn #child #cure #disease

Next TV

Related Stories
#crime | 27കാരൻ ഭാര്യയെ അവിഹിതബന്ധം ആരോപിച്ച് കഴുത്തറുത്തു കൊലപ്പെടുത്തി, പ്രതിക്കായി അന്വേഷണം

Oct 10, 2024 11:08 AM

#crime | 27കാരൻ ഭാര്യയെ അവിഹിതബന്ധം ആരോപിച്ച് കഴുത്തറുത്തു കൊലപ്പെടുത്തി, പ്രതിക്കായി അന്വേഷണം

ചാരിത്രത്തിൽ സംശയിച്ച് പ്രതി ഭാര്യയുമായി നിരന്തരം വഴക്ക് ഉണ്ടാക്കാറുണ്ടായിരുന്നു. പ്രതികളെ പിടികൂടാൻ രണ്ട് ടീമുകൾ രൂപീകരിച്ചതായും അന്വേഷണം...

Read More >>
#rape | ആറ് വയസുകാരിയെ ബലാത്സം​ഗം ചെയ്തു,  21കാരൻ അറസ്റ്റിൽ

Oct 7, 2024 05:10 PM

#rape | ആറ് വയസുകാരിയെ ബലാത്സം​ഗം ചെയ്തു, 21കാരൻ അറസ്റ്റിൽ

ഞായറാഴ്ച ഷാഹ്പുര പൊലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു കേസിനാസ്പദമായ...

Read More >>
#murdercase  | പ്രണയത്തെ എതിര്‍ത്തു;  കുടുംബത്തിലെ പതിമ്മൂന്ന് പേരെ വിഷം നല്‍കി കൊലപ്പെടുത്തി, അറസ്റ്റ്

Oct 7, 2024 12:48 PM

#murdercase | പ്രണയത്തെ എതിര്‍ത്തു; കുടുംബത്തിലെ പതിമ്മൂന്ന് പേരെ വിഷം നല്‍കി കൊലപ്പെടുത്തി, അറസ്റ്റ്

പ്രണയിച്ചയാളെ വിവാഹം കഴിക്കാന്‍ വീട്ടുകാര്‍ അനുമതി നല്‍കാതിരുന്നതാണ് വിഷം നല്‍കാനുള്ള കാരണമെന്ന് യുവതി മൊഴി നല്‍കിയതായി പോലീസ്...

Read More >>
#murder | തല ഭിത്തിയിലിടിച്ച് ഭാര്യയെ കൊലപ്പെടുത്തിയെന്ന് ഭർത്താവ്; അന്വേഷണം ആരംഭിച്ച് പൊലീസ്

Oct 6, 2024 09:05 AM

#murder | തല ഭിത്തിയിലിടിച്ച് ഭാര്യയെ കൊലപ്പെടുത്തിയെന്ന് ഭർത്താവ്; അന്വേഷണം ആരംഭിച്ച് പൊലീസ്

തർക്കത്തെ തുടർന്ന് കൊലപ്പെടുത്തുകയയിരുന്നുവെന്നാണ്...

Read More >>
Top Stories