കൊച്ചി : (truevisionnews.com) മഹാരാജാസ് കോളജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകനായിരുന്ന അഭിമന്യുവിന്റെ സ്മരണാര്‍ത്ഥം ക്യാംപസില്‍ നിര്‍മിച്ച സ്മാരകം പൊളിച്ചുമാറ്റേണ്ടെന്ന് ഹൈക്കോടതി.
സ്മാരകം പൊളിക്കണമെന്ന് ആവശ്യപ്പെട്ടുള്ള കെഎസ്‌യുവിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി.
ഹര്‍ജിയില്‍ പൊതുതാത്പര്യമില്ലെന്നും ഉള്ളത് സ്വകാര്യ താത്പര്യം മാത്രമാണെന്നും കോടതി ചൂണ്ടിക്കാട്ടി. അഭിമന്യു സ്മാരകം അക്കാദമിക അന്തരീക്ഷത്തെ ബാധിക്കുമെന്ന വാദവും കോടതി തള്ളി.
ചീഫ് ജസ്റ്റിസ് നിതിന്‍ ജംദര്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. രണ്ട് കെഎസ്‌യു പ്രവര്‍ത്തകരാണ് കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി സമര്‍പ്പിച്ചിരുന്നത്.
ക്യാംപസിനുള്ളില്‍ ഒരു സംഘടന അവരുടെ പ്രവര്‍ത്തകന്റെ സ്മാരകം പണിയുന്നത് ശരിയല്ലെന്നായിരുന്നു ഹര്‍ജിയിലെ വാദം.
അഭിമന്യു സ്മാരകം ക്യാംപസിന്റെ അന്തരീക്ഷത്തെയോ അക്കാദമിക് പ്രവര്‍ത്തനങ്ങളെയോ ബാധിക്കുന്നതായി തെളിയിക്കാന്‍ ഹര്‍ജിക്കാര്‍ക്ക് സാധിച്ചിട്ടില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
അഭിമന്യു കൊല്ലപ്പെട്ടതിന് പിന്നാലെയാണ് എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ ക്യാംപസില്‍ സ്മാരകം നിര്‍മിച്ചത്.
#Do #not #demolish #Abhimanyu #monument #Maharajas #HighCourt #rejected #KSUplea