#Sexualassault | ബന്ധു വീട്ടിൽ വെച്ച് അഞ്ച് വയസുകാരിയെ പീഡിപ്പിച്ചു; 62-കാരന് 102 വര്‍ഷം കഠിനതടവ്

#Sexualassault | ബന്ധു വീട്ടിൽ വെച്ച് അഞ്ച് വയസുകാരിയെ പീഡിപ്പിച്ചു; 62-കാരന് 102 വര്‍ഷം കഠിനതടവ്
Oct 8, 2024 03:57 PM | By VIPIN P V

തിരുവനന്തപുരം: (truevisionnews.com) അഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ ബന്ധുവിന് 102 വർഷം കഠിനതടവും 1,05,000 രൂപ പിഴയും.

തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി ആർ രേഖ. അറുപത്തിരണ്ടുകാരനായ ഫെലിക്സിനെയാണ് കേസിൽ ശിക്ഷിച്ചത്.

കുട്ടിയുടെ അമ്മയുടെ അച്ഛന്റെ ജ്യേഷ്ഠനാണ് ശിക്ഷിക്കപ്പെട്ട ഫെലിക്‌സ്. പിഴത്തുക കുട്ടിക്ക് നൽകണമെന്നും അടച്ചില്ലെങ്കിൽ രണ്ട് വർഷവും മൂന്നുമാസവും കൂടുതൽ തടവ് അനുഭവിക്കണമെന്നും കോടതി പറഞ്ഞു.

2020 നവംബർ മുതൽ 2021 ഫെബ്രുവരി വരെയുള്ള കാലയളവിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കളിക്കാനായി ബന്ധുവിന്റെ വീട്ടിൽ പോയപ്പോഴാണ് പ്രതി കുട്ടിയെ പീഡിപ്പിച്ചത്.

വേദനകൊണ്ട് കുട്ടി കരഞ്ഞപ്പോൾ ഭീഷണിപ്പെടുത്തുകയും ചെയ്തു. പുറത്തുപറഞ്ഞാൽ ഉപദ്രവിക്കും എന്ന് പ്രതി പറഞ്ഞതിനാൽ കടുത്ത വേദനയുണ്ടായിരുന്നെങ്കിലും കുട്ടി പേടിച്ച് വിവരം പറഞ്ഞിരുന്നില്ല. കുട്ടികൾക്കൊപ്പം കളിക്കുമ്പോൾ പ്രതിയേക്കുറിച്ച് കുട്ടി മോശമായി പറയുന്നത് അമ്മൂമ്മ കേട്ടിരുന്നു.

ഇവർ കൂടുതൽ വിവരം ചോദിച്ചപ്പോഴാണ് പീഡനത്തിനെ കുറിച്ച് പറഞ്ഞത്. അമ്മൂമ്മ കുട്ടിയുടെ രഹസ്യഭാഗം പരിശോധിച്ചപ്പോൾ അവിടെ ഗുരുതരമായി മുറിവേറ്റതായി കണ്ടെത്തിയതിനെത്തുടർന്ന് ഉടനെ ഡോക്ടറേയും കഠിനംകുളം പോലീസിനേയും വിവരം അറിയിച്ചു.

വൈദ്യ പരിശോധനയിൽ സ്വകാര്യ ഭാഗത്തെ മുറിവ് ഡോക്ടർ രേഖപ്പെടുത്തിയിരുന്നു. ബന്ധു കൂടിയായ പ്രതി നടത്തിയത് ക്രൂരമായ പ്രവർത്തിയായതിനാൽ ഇയാൾ യാതൊരു ദയയും അർഹിക്കുന്നില്ലന്ന് കോടതി വിധി ന്യായത്തിൽ പറഞ്ഞു.

സമൂഹ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവമായതിനാൽ കൂടിയ ശിക്ഷതന്നെ പ്രതി അനുഭവിക്കണമെന്നും ജഡ്ജ് പറഞ്ഞു. പ്രോസിക്യൂഷൻ വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ.എസ്. വിജയ് മോഹൻ, അഡ്വ. അതിയന്നൂർ ആർ.വൈ. അഖിലേഷ് എന്നിവർ ഹാജരായി.

പ്രോസിക്യൂഷൻ 14 സാക്ഷികളെ വിസ്തരിച്ചു. 24 രേഖകളും മൂന്ന് തൊണ്ടിമുതലുകളും ഹാജരാക്കി.

കഠിനംകുളം പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ദീപു കെ എസ്, ഇൻസ്പെക്ടർ ബിൻസ് ജോസഫ് എന്നിവരാണ് കേസന്വേഷണം നടത്തിയത്. ലീഗൽ സർവീസ് അതോറിറ്റി കുട്ടിക്ക് നഷ്ട പരിഹാരം കൊടുക്കണമെന്നും വിധി ന്യായത്തിൽ പറയുന്നു.

#five #year #old #girl #molested #relative #house #year #old #gets #years #rigorous #imprisonment

Next TV

Related Stories
#blackmoney |   തലശ്ശേരിയിൽ കള്ളനോട്ടുകൾ നൽകി ഓണം ബമ്പർ ടിക്കറ്റുകൾ വാങ്ങിച്ചതായി പരാതി

Oct 8, 2024 07:54 PM

#blackmoney | തലശ്ശേരിയിൽ കള്ളനോട്ടുകൾ നൽകി ഓണം ബമ്പർ ടിക്കറ്റുകൾ വാങ്ങിച്ചതായി പരാതി

ഈ സമയം ജീവനക്കാരിയായ റീത്ത മാത്രമാണ് കടയിലുണ്ടായിരുന്നത്....

Read More >>
#fine |  'രാത്രിയുടെ മറവിൽ എത്തി വയലില്‍ മാലിന്യം തള്ളി'; പരിശോധിച്ചപ്പോൾ തെളിവ് കിട്ടി; പിന്നാലെ തിരിച്ചെടുപ്പിച്ച് പിഴ ചുമത്തി

Oct 8, 2024 07:52 PM

#fine | 'രാത്രിയുടെ മറവിൽ എത്തി വയലില്‍ മാലിന്യം തള്ളി'; പരിശോധിച്ചപ്പോൾ തെളിവ് കിട്ടി; പിന്നാലെ തിരിച്ചെടുപ്പിച്ച് പിഴ ചുമത്തി

ചാക്കുകെട്ടുകള്‍ പരിശോധിച്ചപ്പോള്‍ പള്ളിക്കരയിലെ 'പ്രാര്‍ത്ഥന' എന്ന വീട്ടില്‍ താമസിക്കുന്ന രേണുക എന്ന യുവതിയാണ് മാലിന്യം തള്ളിയതെന്ന്...

Read More >>
#binoyviswam |  ആനി രാജയെ നിയന്ത്രിക്കണം, കേരളത്തെക്കുറിച്ച് മിണ്ടരുത്; ഡി രാജയ്ക്ക് ബിനോയ് വിശ്വത്തിൻ്റെ കത്ത്

Oct 8, 2024 07:44 PM

#binoyviswam | ആനി രാജയെ നിയന്ത്രിക്കണം, കേരളത്തെക്കുറിച്ച് മിണ്ടരുത്; ഡി രാജയ്ക്ക് ബിനോയ് വിശ്വത്തിൻ്റെ കത്ത്

ആനി രാജയെ നിയന്ത്രിക്കണം എന്നും ദേശീയ ജനറൽ സെക്രട്ടറി ഡി.രാജയ്ക്ക് അയച്ച കത്തിൽ...

Read More >>
#Manaf | കുടുംബത്തിനെതിരായ വിദ്വേഷ പ്രചാരണത്തിൽ പൊലീസ് നടപടിയെടുക്കുന്നില്ല; മുഖ്യമന്ത്രിക്ക് പരാതിയുമായി മനാഫ്

Oct 8, 2024 07:37 PM

#Manaf | കുടുംബത്തിനെതിരായ വിദ്വേഷ പ്രചാരണത്തിൽ പൊലീസ് നടപടിയെടുക്കുന്നില്ല; മുഖ്യമന്ത്രിക്ക് പരാതിയുമായി മനാഫ്

കോഴിക്കോട് സിറ്റി പൊലീസ് കമീഷണർക്കാണ് അർജുന്‍റെ സഹോദരി അഞ്ജു പരാതി...

Read More >>
#KERALARAIN |   മഴ മുന്നറിയിപ്പിൽ മാറ്റം; കണ്ണൂരും മലപ്പുറത്തും അതിശക്തമായ മഴക്ക് സാധ്യത; ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്

Oct 8, 2024 07:18 PM

#KERALARAIN | മഴ മുന്നറിയിപ്പിൽ മാറ്റം; കണ്ണൂരും മലപ്പുറത്തും അതിശക്തമായ മഴക്ക് സാധ്യത; ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്

ഇന്ന് മലപ്പുറം, കണ്ണൂർ ജില്ലകളിലാണ് പുതുക്കിയ അറിയിപ്പ് പ്രകാരം ഓറഞ്ച് അലർട്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ്...

Read More >>
#Accident | മാഹിയിൽ മീൻ ലോറിയും പാർസൽ ലോറിയും കൂട്ടിയിടിച്ച് അപകടം; വടകര സ്വദേശി യുവാവ് മരിച്ചു

Oct 8, 2024 07:16 PM

#Accident | മാഹിയിൽ മീൻ ലോറിയും പാർസൽ ലോറിയും കൂട്ടിയിടിച്ച് അപകടം; വടകര സ്വദേശി യുവാവ് മരിച്ചു

ഇടിയുടെ ആഘാതത്തിൽ ലോറിയുടെ മുൻഭാഗം പൂർണമായും തകർന്നു. അശ്വന്തിനെ ഉടൻ തന്നെ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ...

Read More >>
Top Stories