#fine | 'രാത്രിയുടെ മറവിൽ എത്തി വയലില്‍ മാലിന്യം തള്ളി'; പരിശോധിച്ചപ്പോൾ തെളിവ് കിട്ടി; പിന്നാലെ തിരിച്ചെടുപ്പിച്ച് പിഴ ചുമത്തി

#fine |  'രാത്രിയുടെ മറവിൽ എത്തി വയലില്‍ മാലിന്യം തള്ളി'; പരിശോധിച്ചപ്പോൾ തെളിവ് കിട്ടി; പിന്നാലെ തിരിച്ചെടുപ്പിച്ച് പിഴ ചുമത്തി
Oct 8, 2024 07:52 PM | By Athira V

കോഴിക്കോട്: ( www.truevisionnews.com  )രാത്രിയില്‍ എത്തി വയലില്‍ മാലിന്യം തള്ളിയവരെ കണ്ടെത്തി തിരികെ എടുപ്പിച്ച് പിഴ ചുമത്തി. കോഴിക്കോട് തിക്കോടി പഞ്ചായത്തിലെ പുറക്കാട്, പാറോളിനട വയലിന് സമീപമാണ് സ്വകാര്യവ്യക്തി രാസവസ്തുക്കള്‍ ഉള്‍പ്പെടെയുള്ള മാലിന്യം തള്ളിയത്. ആറ് ചാക്കുകളിലായാണ് മാലിന്യം ഉണ്ടായിരുന്നത്.

നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത്, പഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ്, പഞ്ചായത്ത് അധികൃതര്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തി.

ചാക്കുകെട്ടുകള്‍ പരിശോധിച്ചപ്പോള്‍ പള്ളിക്കരയിലെ 'പ്രാര്‍ത്ഥന' എന്ന വീട്ടില്‍ താമസിക്കുന്ന രേണുക എന്ന യുവതിയാണ് മാലിന്യം തള്ളിയതെന്ന് മനസ്സിലാവുകയായിരുന്നു.

ആളെ പിടികിട്ടിയതോടെ പഞ്ചായത്ത് പ്രസിഡന്റും പഞ്ചായത്തംഗം വിബിത ബൈജുവും സെക്രട്ടറിയും ഉള്‍പ്പെട്ട സംഘം ഇവരുടെ വീട്ടില്‍ നേരിട്ടെത്തി 50,000 രൂപ പിഴ ചുമത്തുകയും മാലിന്യം ഇവരെക്കൊണ്ട് തന്നെ നീക്കാനുള്ള നടപടി സ്വീകരിക്കുകയും ചെയ്തു.

#Arriving #night #littering #fields #After #checking #we #found #evidence #Recovered #fined

Next TV

Related Stories
#PVAnwar | ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ഇടയിൽ; അൻവറിന് പുതിയ സീറ്റ് അനുവദിച്ചു, അറിയിച്ച് സ്പീക്കർ

Oct 8, 2024 09:42 PM

#PVAnwar | ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ഇടയിൽ; അൻവറിന് പുതിയ സീറ്റ് അനുവദിച്ചു, അറിയിച്ച് സ്പീക്കർ

പ്രതിപക്ഷനിരയിൽ ഇരിക്കാൻ ആകില്ലെന്നായിരുന്നു അൻവറിന്റെ നിലപാട്. പ്രതിപക്ഷത്ത് ഇരിക്കാൻ പറ്റില്ലെന്ന് അന്‍വര്‍ നേരത്തെ സ്പീക്കറെ...

Read More >>
#Facebookpost | 'തുടങ്ങീട്ടെയൊള്ളൂ' വിജയം ഉറപ്പാണെന്ന് കരുതി ഫെയ്സ്ബുക്ക് പോസ്റ്റ്, രാഹുൽ മാങ്കൂട്ടത്തിലിന്‍റെ പോസ്റ്റിന് കമന്‍റ് പൊങ്കാല

Oct 8, 2024 08:46 PM

#Facebookpost | 'തുടങ്ങീട്ടെയൊള്ളൂ' വിജയം ഉറപ്പാണെന്ന് കരുതി ഫെയ്സ്ബുക്ക് പോസ്റ്റ്, രാഹുൽ മാങ്കൂട്ടത്തിലിന്‍റെ പോസ്റ്റിന് കമന്‍റ് പൊങ്കാല

ഏറെ നേരം പിന്നില്‍ നിന്ന ഗുസ്തി താരം വിനേഷ് ഫോഗട്ട് ജുലാന മണ്ഡലത്തില്‍ നിന്ന് വിജയിച്ച് കയറിയത് പരാജയത്തിലും കോണ്‍ഗ്രസിന്...

Read More >>
#worm | ദമ്പതികൾക്ക് ഹോട്ടലിൽ വിളമ്പിയ കപ്പബിരിയാണിയിൽ ജീവനുള്ള പുഴു; ആരോഗ്യവിഭാഗത്തിന് പരാതി

Oct 8, 2024 08:29 PM

#worm | ദമ്പതികൾക്ക് ഹോട്ടലിൽ വിളമ്പിയ കപ്പബിരിയാണിയിൽ ജീവനുള്ള പുഴു; ആരോഗ്യവിഭാഗത്തിന് പരാതി

ഈ ആവശ്യമുന്നയിച്ച്​ സി.പി.എം ബുധനാഴ്ച കട്ടപ്പന നഗരസഭ ആരോഗ്യ വിഭാഗത്തിലേക്ക് മാർച്ച് നടത്താനും...

Read More >>
#blackmoney |   തലശ്ശേരിയിൽ കള്ളനോട്ടുകൾ നൽകി ഓണം ബമ്പർ ടിക്കറ്റുകൾ വാങ്ങിച്ചതായി പരാതി

Oct 8, 2024 07:54 PM

#blackmoney | തലശ്ശേരിയിൽ കള്ളനോട്ടുകൾ നൽകി ഓണം ബമ്പർ ടിക്കറ്റുകൾ വാങ്ങിച്ചതായി പരാതി

ഈ സമയം ജീവനക്കാരിയായ റീത്ത മാത്രമാണ് കടയിലുണ്ടായിരുന്നത്....

Read More >>
#binoyviswam |  ആനി രാജയെ നിയന്ത്രിക്കണം, കേരളത്തെക്കുറിച്ച് മിണ്ടരുത്; ഡി രാജയ്ക്ക് ബിനോയ് വിശ്വത്തിൻ്റെ കത്ത്

Oct 8, 2024 07:44 PM

#binoyviswam | ആനി രാജയെ നിയന്ത്രിക്കണം, കേരളത്തെക്കുറിച്ച് മിണ്ടരുത്; ഡി രാജയ്ക്ക് ബിനോയ് വിശ്വത്തിൻ്റെ കത്ത്

ആനി രാജയെ നിയന്ത്രിക്കണം എന്നും ദേശീയ ജനറൽ സെക്രട്ടറി ഡി.രാജയ്ക്ക് അയച്ച കത്തിൽ...

Read More >>
Top Stories