#VSSunilkumar | 'ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്ന് ഉണ്ടായത് സർക്കാരിന് യോജിക്കാത്ത നിലപാട്'; എഡിജിപിയെ മാറ്റിയത് ശിക്ഷാ നടപടിയെന്ന് വിഎസ് സുനിൽകുമാർ

#VSSunilkumar | 'ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്ന് ഉണ്ടായത് സർക്കാരിന് യോജിക്കാത്ത നിലപാട്'; എഡിജിപിയെ മാറ്റിയത് ശിക്ഷാ നടപടിയെന്ന് വിഎസ് സുനിൽകുമാർ
Oct 7, 2024 10:03 AM | By VIPIN P V

തൃശ്ശൂർ : (truevisionnews.com) എഡിജിപി അജിത് കുമാറിനെതിരെ നടപടിയെടുത്തതിൽ പ്രതികരിച്ച് വി എസ് സുനിൽ കുമാർ. ഇടതുപക്ഷ സർക്കാരിന് യോജിക്കാത്ത നിലപാടാണ് ആ ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് സുനിൽ കുമാർ പറഞ്ഞു.

സിപിഐ വളരെ ശക്തമായ രാഷ്ട്രീയ അഭിപ്രായം പറയുകയുണ്ടായി എന്ന് ഏതെങ്കിലും തരത്തിൽ സമ്മർദ്ദം ഉപയോഗിക്കുന്നില്ല നിലപാടാണ് പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

മുഖ്യമന്ത്രി എടുത്ത സമീപനം ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കുമ്പോൾ അന്വേഷണം നടത്തി മാത്രമേ നടപടി എടുക്കാൻ കഴിയുമെന്ന് നിലപാടെടുത്തു. അതിനോട് യോജിക്കുന്നു.

റിപ്പോർട്ട് ഇന്നലെ മുഖ്യമന്ത്രിക്ക് സമർപ്പിക്കുകയും ഞായറാഴ്ച ആയിട്ട് പോലും എഡിജിപിയെ തൽസ്ഥാനത്തുനിന്ന് മാറ്റി. ഇത് ഇടതുപക്ഷ സർക്കാരിനെതിരെ ജനങ്ങൾക്കിടയിൽ ഉണ്ടായ സംശയം അകറ്റാൻ നടപടി ഇടയാക്കിയെന്ന് വിഎസ് സുനിൽ കുമാർ പറഞ്ഞു.

ആർഎസ്എസിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുക എന്നതായിരിക്കണം കേരളത്തിലെ ഇടതുപക്ഷ സർക്കാർ. ആർഎസ്എസുമായി കൂടിക്കാഴ്ച നടത്തിയതിൽ എഡിജിപിയെ മാറ്റണമെന്ന് സിപിഐയുടെ മാത്രം ആവശ്യമല്ലെന്ന് സുനിൽ കുമാർ പറഞ്ഞു.

ഏതു പ്രശ്നങ്ങളിലും ഇടതുപക്ഷ പരിഹാരമുണ്ടാവണമെന്ന് അദ്ദേഹം പറഞ്ഞു. വൈകിയോ വൈകിയില്ലേ എന്നതിന് പ്രസക്തിയില്ലെന്ന് അദ്ദേഹം പറഞ്ഞു.

എഡിജിപി എന്ന പദവി പ്രധാന പദവിയാണ്. പക്ഷേ അദ്ദേഹത്തിന് നൽകിയ ഉയർന്ന ചുമതലയിൽ നിന്ന് മാറ്റിയത് ശിക്ഷണ നടപടിയാണെന്ന് സുനിൽ കുമാർ പറഞ്ഞു.

ആർഎസ്എസിന്റെ നേതാക്കളുമായി പല പ്രാവശ്യം കൂടിക്കാഴ്ച നടത്തുന്നത് ഇടതു സർക്കാരിന് ഭൂഷണമല്ല.

തൃശൂർ പൂരം കലക്കിയതിന് പിന്നിൽ കൃത്യമായ രാഷ്ട്രീയ ഗൂഢാലോചനയുണ്ട് അതിൽ അന്നും ഇന്നും ഉറച്ചുനിൽക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.

തൃശ്ശൂർ പൂരം അലങ്കോലപ്പെട്ടതിന് പിന്നിൽ രാഷ്ട്രീയകൂടാലോചനയുണ്ടെന്ന് മുഖ്യമന്ത്രിയും അംഗീകരിക്കുന്നു. ഉണ്ടായ വീഴ്ചയും പരിഗണിച്ചുകൊണ്ടാണ് ത്രിതല അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നതെന്ന് വി എസ് സുനിൽ കുമാർ പറഞ്ഞു.

#attitude #part #officer #agreeable #Government #VSSunilkumar #ADGP #Replaced #punitive #action

Next TV

Related Stories
#holyday | മണ്ണാറശ്ശാല ആയില്യം; ജില്ലയിൽ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും  അവധി

Oct 7, 2024 02:55 PM

#holyday | മണ്ണാറശ്ശാല ആയില്യം; ജില്ലയിൽ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി

അതേ സമയം പരീ​ക്ഷകൾക്ക് മാറ്റമില്ല. പൊതു പരീക്ഷകൾ മുൻ നിശ്ചയ പ്രകാരം...

Read More >>
#sexuallyassaulted  | യുവതിക്ക് നേരെ ലൈംഗിക അതിക്രമം,  പ്രതി അറസ്റ്റിൽ

Oct 7, 2024 02:49 PM

#sexuallyassaulted | യുവതിക്ക് നേരെ ലൈംഗിക അതിക്രമം, പ്രതി അറസ്റ്റിൽ

പ്രതിയുടെ പേരിൽ കടയ്ക്കാവൂർ പൊലീസ് സ്റ്റേഷനിൽ കൊലപാതകശ്രമം ഉൾപ്പെടെയുള്ള നിരവധി കേസുകൾ...

Read More >>
#arrest | വടകര സ്വദേശിയുടെ കാറിൽ നിന്ന് പണവും രേഖകളും കവർന്ന സംഭവം; കുട്ടികൾ ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ

Oct 7, 2024 01:50 PM

#arrest | വടകര സ്വദേശിയുടെ കാറിൽ നിന്ന് പണവും രേഖകളും കവർന്ന സംഭവം; കുട്ടികൾ ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ

ഇന്നലെ വൈകീട്ട് വടകര സ്വദേശിയായ റയീസ് കോഴിക്കോട് ബീച്ച് റോഡിൽ കാർ നിർത്തിയിട്ടപ്പോഴാണ് കളവ്...

Read More >>
#Siddique | ബലാത്സംഗക്കേസിൽ സിദ്ദീഖിനെ മൂന്ന് മണിക്കൂർ ചോദ്യം ചെയ്ത് വിട്ടയച്ചു; ഈ മാസം 12-ന് വീണ്ടും ഹാജരാകണം

Oct 7, 2024 01:46 PM

#Siddique | ബലാത്സംഗക്കേസിൽ സിദ്ദീഖിനെ മൂന്ന് മണിക്കൂർ ചോദ്യം ചെയ്ത് വിട്ടയച്ചു; ഈ മാസം 12-ന് വീണ്ടും ഹാജരാകണം

ഒരാഴ്ചത്തെ ഒളിവുജീവിതത്തിന് ശേഷം സുപ്രിം കോടതി ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചതിന് പിന്നാലെയാണ് സിദ്ദീഖ്...

Read More >>
Top Stories