#rationcardmustering | പേരിൽ പൊരുത്തക്കേട്, ലക്ഷത്തിലേറെപ്പേരുടെ റേഷൻകാർഡ് മസ്റ്ററിങ് അസാധുവാക്കി

#rationcardmustering | പേരിൽ പൊരുത്തക്കേട്, ലക്ഷത്തിലേറെപ്പേരുടെ റേഷൻകാർഡ് മസ്റ്ററിങ് അസാധുവാക്കി
Oct 7, 2024 07:17 AM | By Susmitha Surendran

ആലപ്പുഴ: (truevisionnews.com) ആധാറിലെയും റേഷൻകാർഡിലെയും പേരിലെ പൊരുത്തക്കേടുമൂലം സംസ്ഥാനത്ത് ലക്ഷത്തിലേറെപ്പേരുടെ റേഷൻകാർഡ് മസ്റ്ററിങ് (ഇ-കെ.വൈ.സി.) അസാധുവാക്കി.

റേഷൻകടയിലെ ഇ -പോസ് യന്ത്രത്തിൽ മസ്റ്ററിങ് വിജയകരമായി പൂർത്തിയാക്കിയവരുടേതാണ് താലൂക്ക് സപ്ലൈ ഓഫീസുകളിലെ വിദഗ്ധ പരിശോധനയ്ക്കുശേഷം അസാധുവാക്കിയത്.

മസ്റ്ററിങ് നടത്തിയവരിൽ ചിലരുടെ റേഷൻ കാർഡിലെയും ആധാറിലെയും പേരുകളിൽ പൊരുത്തക്കേടുണ്ട്. അതു മുപ്പതുശതമാനത്തിൽ കൂടിയാൽ മസ്റ്ററിങ്ങിനു സാധുത നൽകില്ല.

ഭക്ഷ്യധാന്യമുൾപ്പെടെ ഇതുമൂലം തടഞ്ഞുവെക്കാനിടയുണ്ട്. ആദ്യഘട്ട മസ്റ്ററിങ് തുടങ്ങിയപ്പോൾത്തന്നെ പേരിലെ പൊരുത്തക്കേടുമൂലമുള്ള പ്രശ്നം സിവിൽ സപ്ലൈസ് അധികൃതർ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.

എന്നാൽ, മസ്റ്ററിങ് അസാധുവാക്കപ്പെടുന്നവരുടെ കാര്യത്തിലുള്ള തുടർനടപടിയെക്കുറിച്ച് ഇതുവരെ തീരുമാനമെടുത്തിട്ടില്ല. റേഷൻകടകളിലെ ഇ -പോസ് യന്ത്രത്തിൽ വിരലടയാളം നൽകിയവർ മസ്റ്ററിങ് വിജയകരമായി പൂർത്തിയാക്കിയെന്നു കരുതിയാണു മടങ്ങുന്നത്.

എന്നാൽ, താലൂക്കുതല പരിശോധനയിൽ മസ്റ്ററിങ് അസാധുവാക്കപ്പെട്ട കാര്യം അവരറിഞ്ഞിട്ടില്ല. മഞ്ഞ, പിങ്ക് കാർഡുകളിലായി സംസ്ഥാനത്ത് 1.56 കോടി പേരുടെ മസ്റ്ററിങ്ങാണ് ഇതുവരെ പൂർത്തിയായത്.

അതിൽ 20 ലക്ഷത്തോളം പേരുടെ മസ്റ്ററിങ്ങിന്റെ സാധുത പരിശോധിക്കാനുണ്ട്. അതുകൂടി കഴിയുമ്പോൾ അസാധുവായവരുടെ എണ്ണം ഇനിയുമുയരും.

സംസ്ഥാനത്ത് ചൊവ്വാഴ്ചവരെയാണ് മസ്റ്ററിങ്ങിന് അനുവദിച്ചിട്ടുള്ള സമയം. അസാധുവാക്കപ്പെട്ടവരുടെ കാര്യത്തിൽ അതിനുശേഷം തീരുമാനമുണ്ടാകുമെന്നാണു പ്രതീക്ഷ.

വിരലടയാളം പൊരുത്തപ്പെടാത്തതിനാൽ മസ്റ്ററിങ് നടത്താൻ കഴിയാത്തവരുമുണ്ട്. ഐറിസ് സ്കാനറിന്റെ സഹായത്തോടെ ഇവരുടെ കണ്ണടയാളം സ്വീകരിച്ച് മസ്റ്ററിങ് പൂർത്തിയാക്കേണ്ടിവരും. എന്നാൽ, റേഷൻകടകളിൽ ഐറിസ് സ്കാനറില്ല. അതിനാൽ, മറ്റുമാർഗങ്ങൾ സ്വീകരിക്കാനാണു സാധ്യത.

#Mismatch #name #invalidated #ration #card #mustering #more #than #lakh #people

Next TV

Related Stories
#Siddique|  ബലാത്സംഗക്കേസ്; നടൻ സിദ്ദിഖ് ചോദ്യം ചെയ്യലിന് ഹാജരായി

Oct 7, 2024 10:35 AM

#Siddique| ബലാത്സംഗക്കേസ്; നടൻ സിദ്ദിഖ് ചോദ്യം ചെയ്യലിന് ഹാജരായി

എന്നാൽ ഹാജരാകാൻ ആവശ്യപ്പെട്ട സ്ഥലം ഇതല്ലെന്ന് കാട്ടി സിദ്ദിഖിനെ ഇവിടെ നിന്നും കൻ്റോൺമെന്റ് സ്റ്റേഷന്റെ ഭാഗമായ കൺട്രോൾ സെൻ്ററിലേക്ക്...

Read More >>
#murdercase | 'സ്നേഹത്തോടെ കഴിഞ്ഞവർ', എന്നിട്ടും എന്തിനീ കൊടും ക്രൂരത? ബീനയുടെ കൊലപാതക വാർത്ത വിശ്വസിക്കാനാകാതെ നാട്ടുകാർ

Oct 7, 2024 10:27 AM

#murdercase | 'സ്നേഹത്തോടെ കഴിഞ്ഞവർ', എന്നിട്ടും എന്തിനീ കൊടും ക്രൂരത? ബീനയുടെ കൊലപാതക വാർത്ത വിശ്വസിക്കാനാകാതെ നാട്ടുകാർ

നല്ല സ്നേഹത്തോടെ കഴിഞ്ഞവരായിരുന്നു ദാമോദരനും ഭാര്യ ബീനയും. നാട്ടുകാർക്കെല്ലാം കുടുംബത്തെക്കുറിച്ച് നല്ല...

Read More >>
#accident |   സീബ്രാ ക്രോസിങിലൂടെ റോഡ് മുറിച്ചുകടക്കുകയിരുന്ന വീട്ടമ്മയെ ബൈക്ക് ഇടിച്ചുവീഴ്ത്തി; അപകടം കോഴിക്കോട് എകരൂലിൽ

Oct 7, 2024 10:22 AM

#accident | സീബ്രാ ക്രോസിങിലൂടെ റോഡ് മുറിച്ചുകടക്കുകയിരുന്ന വീട്ടമ്മയെ ബൈക്ക് ഇടിച്ചുവീഴ്ത്തി; അപകടം കോഴിക്കോട് എകരൂലിൽ

അപകടത്തിൽ ഗുരുതര പരിക്കേറ്റ ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ...

Read More >>
#VSSunilkumar | 'ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്ന് ഉണ്ടായത് സർക്കാരിന് യോജിക്കാത്ത നിലപാട്'; എഡിജിപിയെ മാറ്റിയത് ശിക്ഷാ നടപടിയെന്ന് വിഎസ് സുനിൽകുമാർ

Oct 7, 2024 10:03 AM

#VSSunilkumar | 'ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്ന് ഉണ്ടായത് സർക്കാരിന് യോജിക്കാത്ത നിലപാട്'; എഡിജിപിയെ മാറ്റിയത് ശിക്ഷാ നടപടിയെന്ന് വിഎസ് സുനിൽകുമാർ

തൃശൂർ പൂരം കലക്കിയതിന് പിന്നിൽ കൃത്യമായ രാഷ്ട്രീയ ഗൂഢാലോചനയുണ്ട് അതിൽ അന്നും ഇന്നും ഉറച്ചുനിൽക്കുന്നുവെന്ന് അദ്ദേഹം...

Read More >>
#manjeswarelectionbribecase | മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ്: പൊലീസിന് ഗുരുതര വീഴ്ചയെന്ന് കോടതി

Oct 7, 2024 09:54 AM

#manjeswarelectionbribecase | മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ്: പൊലീസിന് ഗുരുതര വീഴ്ചയെന്ന് കോടതി

പകരമായി രണ്ടരലക്ഷം രൂപയും മൊബൈല്‍ ഫോണും സുന്ദരയ്ക്ക്...

Read More >>
Top Stories