#MVGovindan | 'നടപടി ആണെന്നും അല്ലെന്നും വ്യാഖ്യാനിക്കാം'; എഡിജിപിയെ തള്ളാതെയും കൊള്ളാതെയും എം വി ​ഗോവിന്ദൻ

#MVGovindan | 'നടപടി ആണെന്നും അല്ലെന്നും വ്യാഖ്യാനിക്കാം'; എഡിജിപിയെ തള്ളാതെയും കൊള്ളാതെയും എം വി ​ഗോവിന്ദൻ
Oct 7, 2024 08:56 AM | By VIPIN P V

കണ്ണൂർ: (truevisionnews.com) എഡിജിപി എം.ആർ. അജിത്ത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റിയത് കൃത്യമായ സമയത്താണെന്ന് സി.പി.എം.

സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. എന്നാൽ അജിത്ത് കുമാറിനെതിരായ നടപടിയാണോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ആണെന്നും അല്ലെന്നും നിങ്ങൾക്ക് വിലയിരുത്താമെന്നും അദ്ദേഹം പറഞ്ഞു. സി.പി.ഐയിൽ നിന്ന് ഒരു സമ്മർദ്ദവുമുണ്ടായിരുന്നില്ല, അന്വേഷണ റിപ്പോർട്ട് ലഭിച്ചാൽ നടപടിയെടുക്കുമെന്നാണ് സർക്കാർ പറഞ്ഞത്.

ആ തീരുമാനം അക്ഷരം പ്രതി നടപ്പിലാക്കിയിരിക്കുമെന്നും അദ്ദേഹം കണ്ണൂരിൽ മാധ്യമങ്ങളോട് പ്രതികരിച്ചു. അന്വേഷണം പുരോ​ഗമിക്കുകയാണ്.

റിപ്പോർട്ട് ലഭിക്കുന്നമുറയ്ക്ക് അനുയോജ്യമായ നടപടി സ്വീകരിക്കും. എഡിജിപിയെ എന്തുകൊണ്ട് ക്രമസമാധാന ചുമതലയിൽ നിന്ന് ബെറ്റാലിയൻ ചുമതലയിലേക്ക് മാറ്റുന്നുവെന്നതിലും എംവി ​ഗോവിന്ദൻ കൃത്യമായ മറുപടി നൽകിയില്ല.

ആർ.എസ്.എസ്. നേതാക്കളെ കണ്ടതുമായി ബന്ധപ്പെട്ടാണോയെന്ന ചോദ്യത്തിന് അങ്ങനെയുമാകാമെന്നായിരുന്നു മറുപടി. അൻവർ ഒരു അജണ്ടയുടെ അടിസ്ഥാനത്തിൽ ഇടതുപക്ഷമുന്നണിയ്ക്കതിരെ നീങ്ങുന്ന സ്ഥിതിയാണ്.

ചേലക്കരയിലും പാലക്കാടും ഉപതിരഞ്ഞെടുപ്പിൽ സി.പി.എം.- ബി.ജെ.പി. ഡീൽ ഉണ്ടെന്ന അൻവറിന്റെ ആരോപണത്തെക്കുറിച്ചുള്ള ചോദ്യത്തിന് ശുദ്ധ അസംബന്ധമാണ് പറയുന്നതെന്നും അതിൽ യാതൊരു വിശദീകരണത്തിന്റെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഒരു സമുദായമാണ് കള്ളക്കടത്ത് നടത്തുന്നതെന്ന് പറയാൻ സാധിക്കുകയില്ല. സമുദായ നേതാക്കൾക്ക് ബാധ്യതയുണ്ട്.

ഇതൊരു കുറ്റകൃത്യമല്ലെന്നാണ് ചില ആളുകൾ ധരിക്കുന്നത്. ആ ധാരണ മാറണമെന്നും കെടി ജലിലീന്റെ വിവാദ പരാമർശത്തിൽ സി.പി.എം. സംസ്ഥാന സെക്രട്ടറി പ്രതികരിച്ചു.

#action #may #not #interpreted #MVGovindan #pushing #ADGP

Next TV

Related Stories
#mdma | എംഡിഎംഎ യുമായി പാനൂർ സ്വദേശി അറസ്റ്റിൽ

Nov 7, 2024 03:03 PM

#mdma | എംഡിഎംഎ യുമായി പാനൂർ സ്വദേശി അറസ്റ്റിൽ

പാനൂർ പുത്തൂർ സ്വദേശി കെ പി മുഹമ്മദ് സക്കറിയയെ ആണ് ബസ് സ്റ്റാൻഡിൽ നിന്നും...

Read More >>
#imprisonment | പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; 20 -കാരന് 25 വര്‍ഷം കഠിനതടവ്

Nov 7, 2024 02:53 PM

#imprisonment | പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; 20 -കാരന് 25 വര്‍ഷം കഠിനതടവ്

2021 ഏപ്രില്‍ മുതല്‍ ജൂലൈ വരെയുള്ള കാലയളവിലാണ് ഇയാള്‍ പതിനാറുകാരിയായ പെണ്‍കുട്ടിയെ...

Read More >>
#rajanmurdercase | ബിജെപി പ്രവർത്തകൻ രാജൻ കൊലക്കേസ്; ഏഴ്  സിപിഎം പ്രവർത്തകരെ വെറുതെ വിട്ടു

Nov 7, 2024 02:50 PM

#rajanmurdercase | ബിജെപി പ്രവർത്തകൻ രാജൻ കൊലക്കേസ്; ഏഴ് സിപിഎം പ്രവർത്തകരെ വെറുതെ വിട്ടു

തലശേരി അഡീഷണൽ സെഷൻസ് ജഡ്ജി ഫിലിപ്പ് തോമസിന്റേതാണ് വിധി....

Read More >>
#foodkits | വയനാട്ടിൽ നിന്ന് രാഹുലിന്റേയും പ്രിയങ്കയുടേയും ചിത്രമുള്ള ഭക്ഷ്യ കിറ്റുകൾ പിടികൂടി

Nov 7, 2024 02:29 PM

#foodkits | വയനാട്ടിൽ നിന്ന് രാഹുലിന്റേയും പ്രിയങ്കയുടേയും ചിത്രമുള്ള ഭക്ഷ്യ കിറ്റുകൾ പിടികൂടി

തെരഞ്ഞെടുപ്പ് ഫ്ലയിങ് സ്കോഡാണ് കിറ്റുകൾ പിടികൂടിയത്....

Read More >>
#injured | കാനയില്‍ വീണ് വിദേശിയുടെ കാലൊടിഞ്ഞു

Nov 7, 2024 02:24 PM

#injured | കാനയില്‍ വീണ് വിദേശിയുടെ കാലൊടിഞ്ഞു

ഫ്രാന്‍സില്‍ നിന്ന് ചികിത്സയ്‌ക്കെത്തിയ ആളാണ് അപകടത്തില്‍പ്പെട്ടത്. നാട്ടുകാര്‍ ചേര്‍ന്ന് ഇദ്ദേഹത്തെ...

Read More >>
#Sabarimalapilgrims | ശബരിമല തീത്ഥാടകരുടെ ശ്രദ്ധയ്ക്ക്: ആധാർ കാർഡ് കൈയ്യിൽ കരുതാൻ മറക്കരുത്; അറിയിപ്പുമായി ദേവസ്വം ബോർഡ്

Nov 7, 2024 02:06 PM

#Sabarimalapilgrims | ശബരിമല തീത്ഥാടകരുടെ ശ്രദ്ധയ്ക്ക്: ആധാർ കാർഡ് കൈയ്യിൽ കരുതാൻ മറക്കരുത്; അറിയിപ്പുമായി ദേവസ്വം ബോർഡ്

മണ്ഡല മകരവിളക്ക് തീർഥാടനത്തിന്‍റെ ആദ്യഘട്ടം 383 ബസും രണ്ടാംഘട്ടം 550 ബസും ക്രമീകരിച്ചിട്ടുണ്ട്‌. തിരക്കനുസരിച്ച് ബസുകളുടെ എണ്ണം കൂട്ടുമെന്നും...

Read More >>
Top Stories