#VSSunilkumar | 'ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്ന് ഉണ്ടായത് സർക്കാരിന് യോജിക്കാത്ത നിലപാട്'; എഡിജിപിയെ മാറ്റിയത് ശിക്ഷാ നടപടിയെന്ന് വിഎസ് സുനിൽകുമാർ

#VSSunilkumar | 'ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്ന് ഉണ്ടായത് സർക്കാരിന് യോജിക്കാത്ത നിലപാട്'; എഡിജിപിയെ മാറ്റിയത് ശിക്ഷാ നടപടിയെന്ന് വിഎസ് സുനിൽകുമാർ
Oct 7, 2024 10:03 AM | By VIPIN P V

തൃശ്ശൂർ : (truevisionnews.com) എഡിജിപി അജിത് കുമാറിനെതിരെ നടപടിയെടുത്തതിൽ പ്രതികരിച്ച് വി എസ് സുനിൽ കുമാർ. ഇടതുപക്ഷ സർക്കാരിന് യോജിക്കാത്ത നിലപാടാണ് ആ ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് സുനിൽ കുമാർ പറഞ്ഞു.

സിപിഐ വളരെ ശക്തമായ രാഷ്ട്രീയ അഭിപ്രായം പറയുകയുണ്ടായി എന്ന് ഏതെങ്കിലും തരത്തിൽ സമ്മർദ്ദം ഉപയോഗിക്കുന്നില്ല നിലപാടാണ് പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

മുഖ്യമന്ത്രി എടുത്ത സമീപനം ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കുമ്പോൾ അന്വേഷണം നടത്തി മാത്രമേ നടപടി എടുക്കാൻ കഴിയുമെന്ന് നിലപാടെടുത്തു. അതിനോട് യോജിക്കുന്നു.

റിപ്പോർട്ട് ഇന്നലെ മുഖ്യമന്ത്രിക്ക് സമർപ്പിക്കുകയും ഞായറാഴ്ച ആയിട്ട് പോലും എഡിജിപിയെ തൽസ്ഥാനത്തുനിന്ന് മാറ്റി. ഇത് ഇടതുപക്ഷ സർക്കാരിനെതിരെ ജനങ്ങൾക്കിടയിൽ ഉണ്ടായ സംശയം അകറ്റാൻ നടപടി ഇടയാക്കിയെന്ന് വിഎസ് സുനിൽ കുമാർ പറഞ്ഞു.

ആർഎസ്എസിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുക എന്നതായിരിക്കണം കേരളത്തിലെ ഇടതുപക്ഷ സർക്കാർ. ആർഎസ്എസുമായി കൂടിക്കാഴ്ച നടത്തിയതിൽ എഡിജിപിയെ മാറ്റണമെന്ന് സിപിഐയുടെ മാത്രം ആവശ്യമല്ലെന്ന് സുനിൽ കുമാർ പറഞ്ഞു.

ഏതു പ്രശ്നങ്ങളിലും ഇടതുപക്ഷ പരിഹാരമുണ്ടാവണമെന്ന് അദ്ദേഹം പറഞ്ഞു. വൈകിയോ വൈകിയില്ലേ എന്നതിന് പ്രസക്തിയില്ലെന്ന് അദ്ദേഹം പറഞ്ഞു.

എഡിജിപി എന്ന പദവി പ്രധാന പദവിയാണ്. പക്ഷേ അദ്ദേഹത്തിന് നൽകിയ ഉയർന്ന ചുമതലയിൽ നിന്ന് മാറ്റിയത് ശിക്ഷണ നടപടിയാണെന്ന് സുനിൽ കുമാർ പറഞ്ഞു.

ആർഎസ്എസിന്റെ നേതാക്കളുമായി പല പ്രാവശ്യം കൂടിക്കാഴ്ച നടത്തുന്നത് ഇടതു സർക്കാരിന് ഭൂഷണമല്ല.

തൃശൂർ പൂരം കലക്കിയതിന് പിന്നിൽ കൃത്യമായ രാഷ്ട്രീയ ഗൂഢാലോചനയുണ്ട് അതിൽ അന്നും ഇന്നും ഉറച്ചുനിൽക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.

തൃശ്ശൂർ പൂരം അലങ്കോലപ്പെട്ടതിന് പിന്നിൽ രാഷ്ട്രീയകൂടാലോചനയുണ്ടെന്ന് മുഖ്യമന്ത്രിയും അംഗീകരിക്കുന്നു. ഉണ്ടായ വീഴ്ചയും പരിഗണിച്ചുകൊണ്ടാണ് ത്രിതല അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നതെന്ന് വി എസ് സുനിൽ കുമാർ പറഞ്ഞു.

#attitude #part #officer #agreeable #Government #VSSunilkumar #ADGP #Replaced #punitive #action

Next TV

Related Stories
#KozhikodeRevenueDistrictKalolsavam2024 | കിരീടം ചൂടി കോഴിക്കോട് സിറ്റി; സ്കൂൾ തലത്തിൽ മേമുണ്ട ഒന്നാമത്, സിൽവർ ഹിൽസ് രണ്ടാം സ്ഥാനത്ത്

Nov 23, 2024 11:15 PM

#KozhikodeRevenueDistrictKalolsavam2024 | കിരീടം ചൂടി കോഴിക്കോട് സിറ്റി; സ്കൂൾ തലത്തിൽ മേമുണ്ട ഒന്നാമത്, സിൽവർ ഹിൽസ് രണ്ടാം സ്ഥാനത്ത്

929 പോയിന്റുമായി ചേവായൂർ ഉപജില്ല രണ്ടും 902 പോയിന്റ് നേടി കൊടുവള്ളി മൂന്നും നാലും സ്ഥാനത്ത്...

Read More >>
#MDMA |  82 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ അറസ്റ്റിൽ

Nov 23, 2024 10:44 PM

#MDMA | 82 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ അറസ്റ്റിൽ

അയൽ സംസ്ഥാനങ്ങളിൽ നിന്നം ലഹരി വസ്തുക്കളെത്തിച്ച് കോളേജ് വിദ്യാർത്ഥികള്‍ക്ക് വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനിയാണ്...

Read More >>
#kseb | പുതിയ വൈദ്യുതി കണക്ഷൻ ഉൾപ്പെടെയുള്ള അപേക്ഷകൾ ഓണ്‍ലൈനിൽ മാത്രം, അറിയിപ്പുമായി കെഎസ്ഇബി

Nov 23, 2024 09:56 PM

#kseb | പുതിയ വൈദ്യുതി കണക്ഷൻ ഉൾപ്പെടെയുള്ള അപേക്ഷകൾ ഓണ്‍ലൈനിൽ മാത്രം, അറിയിപ്പുമായി കെഎസ്ഇബി

പുതിയ കണക്ഷനും മറ്റ് സേവനങ്ങൾക്കുമുള്ള ആപ്ലിക്കേഷനുകൾ ഡിസംബർ 1 മുതൽ ഓൺലൈനായി മാത്രമായിരിക്കും സ്വീകരിക്കുകയെന്നാണ്...

Read More >>
#Kozhikodreveuedistrictkalolsavam2024 | തിരശീല വീണു; സർഗ്ഗ പ്രതികൾ മാറ്റുരച്ച കോഴിക്കോട് റവന്യൂ ജില്ല കലോത്സവം സമാപിച്ചു

Nov 23, 2024 09:15 PM

#Kozhikodreveuedistrictkalolsavam2024 | തിരശീല വീണു; സർഗ്ഗ പ്രതികൾ മാറ്റുരച്ച കോഴിക്കോട് റവന്യൂ ജില്ല കലോത്സവം സമാപിച്ചു

കലോത്സത്തിന്റെ തുടക്കം മുതൽ വ്യക്തമായ ലീഡ് നിലനിർത്തി 923 പോയിന്റുമായാണ് കോഴിക്കോട് സിറ്റി ഉപജില്ലയുടെ...

Read More >>
#accident | കോഴിക്കോട് മിനി പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; രണ്ടു പേർക്ക് ഗുരുതര പരിക്ക്

Nov 23, 2024 08:33 PM

#accident | കോഴിക്കോട് മിനി പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; രണ്ടു പേർക്ക് ഗുരുതര പരിക്ക്

അപകടത്തിൽ വാനിലുണ്ടായിരുന്ന പതിനഞ്ചോളം പേര്‍ക്കാണ് പരിക്കേറ്റതെന്നാണ് പ്രാഥമിക...

Read More >>
#Munambam | മുനമ്പത്ത് നിന്ന് ആരെയും കുടിയിറക്കില്ല,പ്രശ്നങ്ങൾ മൂന്നുമാസത്തിനകം പരിഹരിക്കും - മുഖ്യമന്ത്രി

Nov 23, 2024 07:48 PM

#Munambam | മുനമ്പത്ത് നിന്ന് ആരെയും കുടിയിറക്കില്ല,പ്രശ്നങ്ങൾ മൂന്നുമാസത്തിനകം പരിഹരിക്കും - മുഖ്യമന്ത്രി

മുനമ്പത്ത് നിന്ന് ആരെയും കുടിയിറക്കില്ലയെന്നും,പ്രശ്നങ്ങൾ മൂന്നുമാസത്തിനകം പരിഹരിക്കുമെന്നും മുഖ്യമന്ത്രിയുടെ...

Read More >>
Top Stories