ന്യൂഡൽഹി: (truevisionnews.com) ഡൽഹിയിൽ നടപ്പാതയിൽ കിടന്നുറങ്ങുകയായിരുന്ന യുവാവിന് ക്രൂര മർദനം. രാംഫാൽ എന്ന വ്യക്തിക്കാണ് മർദനമേറ്റത്.
വടക്കൻ ഡൽഹിയിലെ മോഡൽ ടൗണിൽ വെള്ളിയാഴ്ചയാണ് അക്രമം നടന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചു.
പ്രതി ആര്യനെ പോലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തിൽ വിടുകയും ചെയ്തു. വ്യാഴാഴ്ച പാർക്കിന് സമീപം പൊതുസ്ഥലത്ത് മൂത്രമൊഴിച്ചതിന് രാംഫാൽ ആര്യനെ ചോദ്യം ചെയ്തിരുന്നു.
തുടർന്ന് ഇരുവരും തമ്മിൽ തർക്കമുടലെടുത്തു. പിന്നീട് വെള്ളിയാഴ്ച സുഹൃത്തുക്കൾക്കൊപ്പം പ്രദേശത്തെത്തിയ ആര്യൻ വടിയുപയോഗിച്ച് രാംഫാലിനെ ക്രൂരമായി മർദിക്കുകയായിരുന്നു.
സിസിടിവി ദൃശ്യങ്ങളെ അടിസ്ഥാനമാക്കി പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതി സമീപത്ത് ഒരു വീട്ടിൽ ജോലിക്ക് നിൽക്കുന്നയാളാണെന്ന് മനസിലാകുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.
#Urination #public #questioned #youngman #brutallybeaten