(truevisionnews.com) സഞ്ചാരികളെ വരവേൽക്കാൻ ഒരു ഗ്രാമം. പച്ചപ്പിന് നടുവിലൂടെ ശാന്തമായി ഒഴുകുന്ന വെള്ളച്ചാട്ടം. ഓരോരുത്തരും അനുഭവിച്ചറിയേണ്ട യാത്ര.
എല്ലാ വിഭാഗം ജനങ്ങളും തിങ്ങിപ്പാർക്കുന്ന ചെറിയൊരു കുടിയേറ്റഗ്രാമമാണ് ചില്ലിത്തോട്.
കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിൽ ഇരുമ്പുപാലത്തുനിന്ന് ഏകദേശം ഒന്നര കിലോമീറ്റർ മാത്രമാണ് ഈ ഗ്രാമത്തിലേക്കുള്ള ദൂരം.
ചില്ലിത്തോട് ഗ്രാമത്തിന്റെ കവാടത്തിൽ തന്നെയുള്ള വെള്ളച്ചാട്ടം സഞ്ചാരികളെ ആകർഷിക്കുന്ന വലിയൊരു വിനോദസഞ്ചാരകേന്ദ്രമാണ്.
ഇരുമ്പുപാലത്തുനിന്നും ഒന്നര കിലോമീറ്റർ മാത്രമാണ് ഈ വെള്ളച്ചാട്ടത്തിന് അരികിലേക്കും ഉള്ളത്.
പച്ചപ്പിന് നടുവിലൂടെ ശാന്തമായി ഒഴുകിത്തുടങ്ങി താഴേക്ക് വരുംതോറും കരുത്താർജിക്കുന്നതാണ് ഈ വെള്ളച്ചാട്ടത്തിന്റെ പ്രത്യേകത.
ഏകദേശം 250 അടി ഉയരത്തിൽനിന്നാണ് വെള്ളം താഴോട്ട് പതിക്കുന്നത്. അരുവിയുടെ ഉദ്‌ഭവം തിരഞ്ഞാൽ പെരുമഞ്ചാലിൽ എത്താം.
ഇവിടെനിന്നും ഒഴുകിയെത്തുന്ന വെള്ളം താഴേക്ക് പതിച്ച് ദേവിയാർപുഴയിൽ എത്തുന്നു.
ഇവിടെ സഞ്ചാരികൾക്ക് അടിസ്ഥാനസൗകര്യങ്ങൾ അധികാരികൾ ഒരുക്കിനൽകിയാൽ അത് ഗ്രാമത്തിന്റെ വികസനത്തിന് വലിയൊരു മുതൽക്കൂട്ടാകുമെന്നാണ് പ്രദേശവാസികൾ പറയുന്നത്.
#ready #welcome #travelers #Chillithode #waterfall #villagegate