#MuslimLeague | ഷിബിൻ വധക്കേസ്; സുപ്രിം കോടതിയെ സമീപിക്കും ഹൈക്കോടതി വിധി മാക്സിസ്റ്റ് പാർട്ടി ആഘോഷമാക്കുന്നു - മുസ്ലിം ലീഗ്

#MuslimLeague | ഷിബിൻ വധക്കേസ്; സുപ്രിം കോടതിയെ സമീപിക്കും ഹൈക്കോടതി വിധി മാക്സിസ്റ്റ് പാർട്ടി ആഘോഷമാക്കുന്നു - മുസ്ലിം ലീഗ്
Oct 5, 2024 11:21 AM | By VIPIN P V

നാദാപുരം:(truevisionnews.com)തൂണേരിയിലെ ഡിവൈഎഫ്ഐ ഷിബിൻ വധക്കേസിൽ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് മുസ്ലിം ലീഗ് നേതൃത്വം.

നാദാപുരം നിയോജക മണ്ഡലം പ്രസിഡന്റ മുഹമ്മദ് ബംഗ്ലത്ത് , ജനറൽ സെക്രെട്ടറി എൻ കെ മൂസ മാസ്റ്റർ, ട്രഷറർ ഖാലിദ് മാസ്റ്റർ എന്നിവരാണ് ഈ കാര്യം അറിയിച്ചത്.

'ഹൈക്കോടതി വിധി മാക്സിസ്റ്റ് പാർട്ടി ഒരു ആഘോഷമാക്കി മാറ്റുകയാണ്. നാദാപുരം മേഖലയിൽ പാർട്ടി നടത്തിയിട്ടുള്ള താണ്ഡവം ഇവിടുത്തെ ജനങ്ങൾ മറന്നിട്ടില്ല. അതിൽ നിന്നും ജനശ്രദ്ധ മാറ്റുന്നതിന് വേണ്ടിയാണ് ഈ കേസിന്റെ വിധിയെ ഇവർ ആഘോഷമാക്കി മാറ്റുന്നത്' എന്ന് നാദാപുരം നിയോജക മണ്ഡലം പ്രസിഡന്റ മുഹമ്മദ് ബംഗ്ലത്ത് പറഞ്ഞു.

മുസ്‌ലിം ലീഗ് പാർട്ടി ഈ കേസിലെ നിരപരാധികളെ രക്ഷപ്പെടുത്തുന്നതിന് വേണ്ടി നിയമത്തിന്റെ ഏത് അറ്റം വരെയും പോകുമെന്നും, മുസ്‌ലിം ലീഗിന്റെ ഉന്നതരായ നേതാക്കളുമായി ബന്ധപ്പെട്ട് നിയമപരമായി എന്തെല്ലാം പരിരക്ഷ കിട്ടുമോ അതിന് അങ്ങെയറ്റം വരെ പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'മാക്സിസ്റ്റ് പാർട്ടി ഈ വിധി ആഘോഷമാക്കി മാറ്റുന്നത് വലിയ ഗുണം ചെയ്യുമെന്ന വിശ്വാസം ഞങ്ങൾക്കില്ലെന്ന്' ജനറൽ സെക്രെട്ടറി എൻ കെ മൂസ മാസ്റ്റർ പറഞ്ഞു.

'നാട്ടിൽ നില നിൽക്കുന്ന സമാധാനവും ശാന്തിയും നിലനിർത്തിക്കൊണ്ടുള്ള രാക്ഷ്ട്രീയ പ്രവർത്തനമാണ് എല്ലാ പാർട്ടിക്കാരും നടത്തേണ്ടത്. മുസ്‌ലീം ലീഗ് പാർട്ടി സമാധാനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടുള്ള പ്രവർത്തനമാണ് നടത്തുന്നത്.

ഈ കേസ് വിധിയുമായി ബന്ധപ്പെട്ട് ഗൗരവമായി ആലോചിക്കുകയും വളരെ ഉന്നതമായ തീരുമാനങ്ങളുമാണ് എടുത്തിട്ടുള്ളത് എന്നും അദ്ദേഹം പറഞ്ഞു.

ലൂത്ത് ലീഗ് പ്രവർത്തകൻമാരുടെ നിരപരാതിത്വം തെളിയിക്കാൻ വേണ്ടി നിയമത്തിന്റെ എല്ലാ മേഖലകളിലും ഉള്ള സമഗ്രമായ സംവിധാനം ഉപയോഗിച്ച് ഞങ്ങൾ പ്രവർത്തിക്കും.

ഭരണത്തിന്റെ പല സ്വാധീനവും ഇതിലേക്ക് ഉപയോഗിക്കാൻ വേണ്ടി ഇന്നത്തെ സർക്കാർ ശ്രമിച്ചിട്ടുണ്ട്. സമ്പൂർണ്ണ നീതി ലഭ്യമാകും വരെ പ്രവർത്തകൻമാരോടൊപ്പം ഉണ്ടാകും എന്ന് ട്രഷറർ ഖാലിദ് മാസ്റ്ററും അറിയിച്ചു.

#Shibinmurdercase #MaxistParty #Celebrates #HighCourt #Verdict #Approach #SupremeCourt #MuslimLeague

Next TV

Related Stories
#rain |  വരും ദിവസങ്ങളിൽ  കേരളത്തിൽ കൂടുതല്‍ മഴ, ഓറഞ്ച് അലർട്ട് അടക്കം മുന്നറിയിപ്പ്

Oct 5, 2024 03:44 PM

#rain | വരും ദിവസങ്ങളിൽ കേരളത്തിൽ കൂടുതല്‍ മഴ, ഓറഞ്ച് അലർട്ട് അടക്കം മുന്നറിയിപ്പ്

കാലവർഷത്തിൽ നിന്ന് തുലാവർഷത്തിലേക്കുള്ള മാറ്റത്തിന്‍റെ സൂചനയാണ് നിലവിലെ ഇടി മിന്നലോടു കൂടിയ ഒറ്റപ്പെട്ട മഴ....

Read More >>
#found | കോഴിക്കോട് നടുവണ്ണൂരിൽ നിന്നും കാണാതായ പത്താം ക്ലാസ് വിദ്യാർത്ഥിയെ കണ്ടെത്തി

Oct 5, 2024 03:32 PM

#found | കോഴിക്കോട് നടുവണ്ണൂരിൽ നിന്നും കാണാതായ പത്താം ക്ലാസ് വിദ്യാർത്ഥിയെ കണ്ടെത്തി

കാവുന്തറ സ്വദേശിയുടെ മകനെ ഇന്നലെ ഉച്ചക്ക് ശേഷമാണ് വീട്ടിൽ...

Read More >>
#VDSatheesan | മഞ്ചേശ്വരം കോഴക്കേസിലെ വിടുതൽ ഹർജിയിൽ വാദിയും പ്രതിയും ഒരു കൂട്ടർ തന്നെ; വിമർശനവുമായി പ്രതിപക്ഷ നേതാവ്

Oct 5, 2024 03:25 PM

#VDSatheesan | മഞ്ചേശ്വരം കോഴക്കേസിലെ വിടുതൽ ഹർജിയിൽ വാദിയും പ്രതിയും ഒരു കൂട്ടർ തന്നെ; വിമർശനവുമായി പ്രതിപക്ഷ നേതാവ്

കേസിൽ സർക്കാർ ആവിശ്യമായ വാദമുഖങ്ങൾ ഉന്നയിച്ചില്ലെന്നും പ്രോസിക്യൂഷന്റെ നിലപാട് എന്തായിരുന്നുവെന്നും ചോദിച്ച അദ്ദേഹം കേസ് തള്ളിയതിൽ സർക്കാരിനെ...

Read More >>
#Clash  | ഗുരുതര പരിക്ക്; നാദാപുരം ഗവൺമെൻറ് കോളേജിൽ സംഘർഷം, ആറ് എസ് എഫ് ഐ പ്രവർത്തകർക്ക് പരിക്ക്

Oct 5, 2024 02:46 PM

#Clash | ഗുരുതര പരിക്ക്; നാദാപുരം ഗവൺമെൻറ് കോളേജിൽ സംഘർഷം, ആറ് എസ് എഫ് ഐ പ്രവർത്തകർക്ക് പരിക്ക്

ആക്രമണത്തിന് പിന്നിൽ എം എസ് എഫ് പ്രവർത്തകരാണെന്ന് എസ് എഫ് ഐ നേതാക്കൾ പറഞ്ഞു...

Read More >>
#MRamachandran | ആകാശവാണി വാര്‍ത്താ അവതാരകന്‍ എം രാമചന്ദ്രന്‍ അന്തരിച്ചു

Oct 5, 2024 02:33 PM

#MRamachandran | ആകാശവാണി വാര്‍ത്താ അവതാരകന്‍ എം രാമചന്ദ്രന്‍ അന്തരിച്ചു

ദീര്‍ഘകാലം ആകാശവാണിയില്‍ സേവനമനുഷ്ഠിച്ചു. വൈദ്യുതി ബോര്‍ഡില്‍ ഉദ്യോഗസ്ഥനായിരിക്കെയാണ് രാമചന്ദ്രന്‍ ആകാശവാണിയില്‍...

Read More >>
Top Stories