വയനാട് : ( www.truevisionnews.com ) സർക്കാർ ജോലി നൽകുമെന്ന മന്ത്രിസഭാ തീരുമാനത്തിൽ സന്തോഷമെന്ന് ശ്രുതി. ഇത് കാണാൻ ജെൻസൺ ഇല്ലാത്തതിന്റെ വേദന മാത്രമാണ് ഉള്ളതെന്ന് ശ്രുതി പ്രതികരിച്ചു.
വാർത്തയിലൂടെയാണ് ജോലി വിവരം അറിഞ്ഞതെന്നും വയനാട്ടിൽ തന്നെ ജോലി ചെയ്യാനാണ് ആഗ്രഹമെന്നും ശ്രുതി പറഞ്ഞു. വയനാട് ദുരന്തത്തിൽ മുഴുവൻ കുടുംബത്തെയും നഷ്ടപ്പെട്ട ശ്രുതിയുടെ അവസ്ഥ ദാരുണമാണെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു.
വയനാട് ഉരുൾപൊട്ടലിനെ തുടർന്നു മാതാപിതാക്കൾ രണ്ടു പേരും നഷ്ടപ്പെട്ട 6 കുട്ടികളുണ്ട്. ഇവർക്ക് ഒരു കുട്ടിക്ക് 10 ലക്ഷം രൂപ വീതം നൽകും.
മാതാപിതാക്കളിൽ ഒരാൾ നഷ്ടപ്പെട്ട 8 കുട്ടികളൾ ഉണ്ട്. ഇതിൽ ഒരു കുട്ടിക്ക് 5 ലക്ഷം രൂപ നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. പുനരധിവാസവുമായി ബന്ധപ്പെട്ട് സ്ഥലം കണ്ടെത്താനുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
ഏറ്റവും അനുയോജ്യമാണെന്ന് ഇപ്പോൾ കണ്ടെത്തിയിട്ടുള്ളത് രണ്ട് സ്ഥലങ്ങളാണ്. ഒന്ന് മേപ്പാടി പഞ്ചായത്തിലെ നെടുമ്പാല എസ്റ്റേറ്റ്. രണ്ട്, കൽപ്പറ്റ മുൻസിപ്പാലിറ്റിയിലെ എൽസ്റ്റോൺ എസ്‌റ്റേറ്റ്. ഈ രണ്ടിലും മോഡൽ ടൗൺഷിപ്പ് നിർമിക്കാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു.
#It's #just #pain #Jenson #is #not #there #to #see $this #said #Shruthi #who #happy #that #government #will #provide #job