#kmshaji | 'മുഖ്യമന്ത്രി രാജിവെച്ച് മാറണം, സിപിഐഎമ്മിൻ്റെ അവസാന മുഖ്യമന്ത്രിയാകും പിണറായി' -കെ എം ഷാജി

#kmshaji |  'മുഖ്യമന്ത്രി രാജിവെച്ച് മാറണം, സിപിഐഎമ്മിൻ്റെ അവസാന മുഖ്യമന്ത്രിയാകും പിണറായി' -കെ എം ഷാജി
Oct 3, 2024 03:07 PM | By Athira V

കോഴിക്കോട് : ( www.truevisionnews.com  )പി വി അൻവറിൻ്റെ പാർട്ടിയുമായി സഹരിക്കുന്നതിൽ തെറ്റില്ലെന്ന് മുസ്ലിം ലീഗ് നേതാവ് കെ.എം ഷാജി. പുറത്ത് വന്ന ആരോപണങ്ങളിൽ യഥാർത്ഥ പ്രതി മുഖ്യമന്ത്രിയാണ്, ഓഫിസോ ശശിയോ അജിത് കുമാറോ അല്ല. മുഖ്യമന്ത്രി രാജിവെച്ച് മാറണം.സിപിഐഎമ്മിൻ്റെ അവസാന മുഖ്യമന്ത്രിയാകും പിണറായി.

ഓഫീസിലെ ആളുകൾ മാറിയാൽ, മുഖ്യമന്ത്രിക്ക് വേറെ ആളുകളെ കിട്ടും. ശിവ ശങ്കർക്ക് പകരം ശശിയെ കിട്ടിയപോലെ.

കൊള്ളരുതായ്മ ചെയ്യാൻ എല്ലാ കാലത്തും പിണറായിക്ക് ഒത്ത കള്ളന്മാരെ കിട്ടിയിട്ടുണ്ടെന്നും അദ്ദേഹം പരിഹസിച്ചു. മരുമകൻ്റെ പ്രതികരണമായി മാത്രമേ റിയാസിൻ്റെ പ്രതികരണത്തെ കാണാൻ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു.

പിവി അൻവർ കൊള്ളാവുന്ന കാര്യം പറഞ്ഞാൽ സ്വീകരിക്കും. ധീരമായ നിലപാട് എടുത്താണ് അനവർ നീങ്ങുന്നതെന്നും കെഎം ഷാജി പറഞ്ഞു. അൻവറിൻ്റെ പാർട്ടി ലീഗിന് വെല്ലുവിളിയല്ല. അൻവർ അഴിമതിക്കാരനാണെന്ന് ഞങ്ങൾ പറഞ്ഞിട്ടില്ല. അൻവർ പാർട്ടി ഉണ്ടാക്കി യുഡിഎഫുമായി സഹകരണം തേടിയാൽ സ്വാഗതം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രതിപക്ഷ സമരങ്ങൾക്കു വീര്യo പോര എന്ന വിമർശനം ഉണ്ടെകിൽ, പരിശോധിക്കപ്പെടണം. സമരവീര്യം അല്ല, നിലവിലെ പ്രശ്ങ്ങളെ കുറിച്ചു ജനങ്ങളെ ബോധവത്കരിക്കുക എന്നതാണ് പ്രധാനം, അത് നടക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി നടത്തിയ പരാമര്‍ശങ്ങളില്‍ പ്രതികരനാവുമായി പി വി അൻവർ ഇന്ന് രംഗത്തുവന്നു. പരാതികള്‍ അവജ്ഞയോടെ തള്ളുന്നുവെന്ന പരാമര്‍ശം പുതിയ കാര്യമല്ലെന്നും അന്‍വര്‍ പറഞ്ഞു.

അമരേഷ് പുരിയായിരുന്ന മുഖ്യമന്ത്രി ഇന്നസെന്റിനെ പോലെ ചിരിക്കുന്നതില്‍ സന്തോഷമെന്നും അദ്ദേഹം പരിഹസിച്ചു. പി.ശശിയെ അനുകൂലിക്കുന്ന മുഖ്യമന്ത്രി ഗ്രൗണ്ട് റിയാല്‍റ്റി മുഖ്യമന്ത്രി അറിയുന്നില്ല, അല്ലെങ്കില്‍ അറിഞ്ഞില്ലെന്ന് നടിക്കുന്നുവെന്ന് അന്‍വര്‍ പറഞ്ഞു. ശരിയുള്ളവര്‍ ശശിയെ സമീപിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട് ആനകളുടെ പ്രശ്‌നം പരിഹരിച്ചു. മനുഷ്യരുടെ ഒരു പ്രശ്‌നവും പരിഹരിച്ചില്ലെന്ന് അദ്ദേഹം പരിഹസിച്ചു. അജിത് കുമാറിനെ മാറ്റുന്ന പരിപാടിയില്ലെന്ന് പരിഹസിച്ച അദ്ദേഹം അടുത്ത പൂരത്തിന് മുമ്പെങ്കിലും റിപ്പോര്‍ട്ട് വന്നാല്‍ കാര്യം എന്നും വ്യക്തമാക്കി.

എന്ത് പറഞ്ഞിട്ടാണ് ഇനി തിരഞ്ഞെടുപ്പ് ഗോദയിലേയ്ക്ക് ഇറങ്ങുക ? ഗോവിന്ദന്‍ മാഷ് എവിടെ? പാര്‍ട്ടി ലൈന്‍ പറയുന്നില്ലേ? – അന്‍വര്‍ ചോദിച്ചു. എഡിജിപിയെ മാറ്റാന്‍ യാചിക്കുകയാണെന്നും സി പി ഐ. എന്തിനാണ് നിന്ന് കൊടുക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.

#ChiefMinister #should #resign #and #move #Pinarayi #will #be #last #ChiefMinister #CPI(M) #KMShaji

Next TV

Related Stories
#vtbalram | 'ഹ ഹ ഹ ഹ അനക്കറിയില്ല; അയാളോട്‌ 'കടക്ക്‌ പുറത്ത്‌' എന്ന് പറയാതിരുന്നതെന്തേ മിസ്റ്റർ പിണറായി വിജയൻ?' -വി.ടി. ബൽറാം

Oct 3, 2024 05:30 PM

#vtbalram | 'ഹ ഹ ഹ ഹ അനക്കറിയില്ല; അയാളോട്‌ 'കടക്ക്‌ പുറത്ത്‌' എന്ന് പറയാതിരുന്നതെന്തേ മിസ്റ്റർ പിണറായി വിജയൻ?' -വി.ടി. ബൽറാം

ഞാൻ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ഒരാൾ കൂടി അവിടേക്കു വന്നു. ലേഖികയുടെ ആളാണെന്നാണു...

Read More >>
#vdsatheesan |  'മുഖ്യമന്ത്രിക്ക് എന്തു കരുതലാണ്, ഹ...ഹ...ഹ... എന്നല്ല, വേണ്ടത് ചോദ്യങ്ങള്‍ക്കുള്ള മറുപടിയാണ്' -വി.ഡി. സതീശൻ

Oct 3, 2024 05:19 PM

#vdsatheesan | 'മുഖ്യമന്ത്രിക്ക് എന്തു കരുതലാണ്, ഹ...ഹ...ഹ... എന്നല്ല, വേണ്ടത് ചോദ്യങ്ങള്‍ക്കുള്ള മറുപടിയാണ്' -വി.ഡി. സതീശൻ

പൂരം കലക്കിയതാണെന്ന് ഒടുവില്‍ മുഖ്യമന്ത്രിയും സമ്മതിച്ചു. ഇനി ജുഡീഷ്യല്‍ അന്വേഷണം നടത്തിയേ മതിയാകൂ എന്നും സതീശൻ...

Read More >>
#arjunfamily |  സഹിക്കാൻ ആകാത്ത വിധത്തിലുള്ള സൈബർ ആക്രമണം, പരാതി നൽകി അർജുന്റെ കുടുംബം

Oct 3, 2024 05:06 PM

#arjunfamily | സഹിക്കാൻ ആകാത്ത വിധത്തിലുള്ള സൈബർ ആക്രമണം, പരാതി നൽകി അർജുന്റെ കുടുംബം

കോഴിക്കോട് കമ്മീഷണർക്കാണ് അർജുന്റെ സഹോദരി അഞ്ജു പരാതി...

Read More >>
#manaf | അർജ്ജുൻ്റെ കുടുംബത്തോടൊപ്പമാണ് താനും കുടുംബവും, ആരോടും പണപ്പിരിവ് നടത്തിയിട്ടില്ല - മനാഫ്

Oct 3, 2024 04:54 PM

#manaf | അർജ്ജുൻ്റെ കുടുംബത്തോടൊപ്പമാണ് താനും കുടുംബവും, ആരോടും പണപ്പിരിവ് നടത്തിയിട്ടില്ല - മനാഫ്

അർജ്ജുൻ്റെ കുടുംബത്തോടൊപ്പമാണ് താനും കുടുംബവും. അവരോട് മാപ്പ് ചോദിക്കുന്നു....

Read More >>
#ncp | എന്‍സിപി മന്ത്രിമാറ്റം ഉടനില്ല, കാത്തിരിക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം

Oct 3, 2024 04:42 PM

#ncp | എന്‍സിപി മന്ത്രിമാറ്റം ഉടനില്ല, കാത്തിരിക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം

കൂടിക്കാഴ്ചയിലെ തീരുമാനം സംസ്ഥാന നേതൃത്വം ദേശീയ നേതാക്കളെ...

Read More >>
Top Stories