കണ്ണൂർ : (truevisionnews.com) കണ്ണൂർ മട്ടന്നൂരിൽ മൺപാത്ര നിർമ്മാണം മറയാക്കി വീടിനകത്ത് ചാരായം വാറ്റ് നടത്തിയാൾ പിടിയിൽ .
ചാരായവും വാറ്റുപകരണങ്ങളുമായി ചാവശ്ശേരി സ്വദേശിയായ കെ.പി.മണി (50 വയസ്) ആണ് എക്സൈസ് അറസ്റ്റ് ചെയ്തത് . വീട്ടിൽ നിന്നും അഞ്ച് ലിറ്റർ ചാരായവും 20 ലിറ്റർ കോടയും എക്സൈസ് കണ്ടെടുത്തിട്ടുണ്ട്.
വീടിൻറെ അടുക്കളയോട് ചേർന്നുള്ള സ്റ്റോർ റൂമിലാണ് ചാരായം വാറ്റാനുള്ള സംവിധാനങ്ങൾ ഒരുക്കിയിരുന്നത്. മട്ടന്നൂർ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ലോതർ.എൽ.പേരേരയുടെ നിർദ്ദേശാനുസരണം അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ രാജേഷ് കോമത്തിന്റെ നേതൃത്വത്തിലാണ് കേസ് കണ്ടെത്തിയത്.
പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) മാരായ കെ.കെ.സാജൻ, പി.കെ.സജേഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ കെ.കെ.രാഗിൽ, സി.വി.റിജുൻ, വനിത സിവിൽ എക്സൈസ് ഓഫീസർ ജി.ദൃശ്യ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.
#50year #old #man #arrested #concealing #pottery #making #Kannur