വെള്ളമുണ്ട: (truevisionnews.com) വെള്ളമുണ്ട ജി.യു.പി സ്‌കൂളിന് ഇനി പുതിയ സ്കൂള്‍ ബസ്. ലോകസഭ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 23 ലക്ഷം രൂപ വിനിയോഗിച്ചാണ് പുതിയ ബസ് അനുവദിച്ച്.
സ്കൂള്‍ ബസിന്റെ ഔദ്യോഗിക ഉദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ നിർവഹിച്ചു.
ബസ്സിന്റ അഭാവം മൂലം ഏറെ ദൂരം നടക്കേണ്ടി വരുന്ന വിദ്യാർഥികൾക്ക് ഈ ബസ് ഏറെ സഹായകമാകുമെന്നാണ് അദ്ധ്യാപകരും രക്ഷിതാക്കളും പ്രതീക്ഷിക്കുന്നത്.
രാഹുൽഗാന്ധി എം.പിക്കും ഫണ്ടിൽ നിന്ന് സഹായം ലഭിക്കുന്നതിന് സഹായിച്ച എല്ലാ വ്യക്തികൾക്കും നന്ദി അറിയിച്ച്. സ്കൂൾ അധികൃതരും അധ്യാപകരും.
#New #school #bus #Vellamunda #GUP #school #with #RahulGandhi's #fund