#KTJaleel | ‘പി.വി അൻവറിൻ്റെ പാർട്ടിയിലേക്കില്ല, ഇടതുപക്ഷത്തോടൊപ്പം ശക്തമായി നിൽക്കും’ - കെ.ടി ജലീൽ

#KTJaleel | ‘പി.വി അൻവറിൻ്റെ പാർട്ടിയിലേക്കില്ല, ഇടതുപക്ഷത്തോടൊപ്പം ശക്തമായി നിൽക്കും’ - കെ.ടി ജലീൽ
Oct 2, 2024 07:50 PM | By VIPIN P V

മലപ്പുറം : (truevisionnews.com) വിവാദ ആരോപണങ്ങൾ ഉന്നയിച്ച് സിപിഐഎമ്മിനെ പ്രതിസന്ധിയിലാക്കിയ പി.വി.അൻവറിനൊപ്പമില്ലെന്ന് കെ.ടി.ജലീൽ.

പി.വി അൻവറിൻ്റെ പാർട്ടിയിലേയ്ക്കില്ലെന്നും ഇടതുപക്ഷത്തോടൊപ്പം ശക്തമായി നിൽക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

പാർട്ടിയോടൊ മുന്നണിയോടൊ നന്ദികേട് കാണിക്കില്ലെന്നും കെ.ടി.ജലീൽ വ്യക്തമാക്കി. വെടിവെച്ചു കൊല്ലുമെന്ന് പറഞ്ഞാലും മുഖ്യമന്ത്രിയേയോ പാർട്ടിയേയോ തള്ളിപറയില്ല. അങ്ങനെ വന്നാൽ ഒരു വിഭാഗം സംശയത്തിൻ്റെ നിഴലിൽ നിർത്തപ്പെടും.

അത് കേരളത്തെ വലിയ വർഗീയ ധ്രുവീകരണത്തിലേക്ക് നയിക്കും. അങ്ങനെ ഒരു പാതകം ഉണ്ടായിക്കൂടായെന്നും ജലീൽ പറഞ്ഞു. അൻവറുമായുള്ള സൗഹൃദം നിലനിൽക്കും, എന്നാൽ രാഷ്ട്രീയമായി വിയോജിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു അൻവറിന് പിന്നിൽ ജമാഅത്തെ ഇസ്ലാമിയാണെന്ന് അഭിപ്രായമില്ല.

അൻവർ അങ്ങനെ ഏതെങ്കിലും വണ്ടിയിൽ കയറുന്നയാളല്ല. ജമാഅത്തെ ഇസ്ലാമി കുറച്ച് കാലമായി ഇതെല്ലാം കലക്കണമെന്ന ഉദ്ദേശവുമായാണ് നടക്കുന്നതെന്നും കെ ടി ജലീൽ ചൂണ്ടിക്കാട്ടി. തനിക്ക് ഒരു പദവിയും വേണ്ട. പാർട്ടിയിൽ നിന്നും ആരും എന്നെ ബന്ധപ്പെട്ടിട്ടില്ല.

എഴുത്ത്, യാത്ര, പഠനങ്ങൾ തുടങ്ങിയ കാര്യങ്ങളുമായി മുന്നോട്ട് പോകുമെന്നും ജലീൽ കൂട്ടിച്ചേർത്തു. എഡിജിപി -ആർ.എസ്.എസ്. നേതാവിനെ കാണാൻ പാടില്ല. അതിനെ ആരും ന്യായീകരിക്കുന്നില്ല. ഉടൻ നടപടി ഉണ്ടാവും.

അഭിപ്രായവും വിമർശനവും പറയും, എന്നാൽ അൻവറിനെ സഹായിക്കുന്ന നിലപാട് എടുത്തിട്ടില്ല. അന്വേഷണം ശരിയായ ദിശയിൽ പോകുന്നുവെന്നാണ് എൻ്റെ ബോധ്യം. എ.ഡി.ജി.പിയെ പൂർണ്ണമായി മാറ്റണമെന്നും അന്വേഷണ റിപ്പോർട്ട് ഉടൻ പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു.

സുജിത്ദാസിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടായിരുന്നു, അതാണ് നടപടി എടുത്തതെന്നും കെ ടി ജലീൽ വ്യക്തമാക്കി.

#not #join #PVAnwar #party #stand #strongly #Left #KTJaleel

Next TV

Related Stories
#ThrissurPooram | തൃശൂർ പൂരം കലക്കലിൽ തുടരന്വേഷണമുണ്ടാകുമെന്ന് സിപിഐക്ക് മുഖ്യമന്ത്രിയുടെ ഉറപ്പ്

Oct 2, 2024 10:46 PM

#ThrissurPooram | തൃശൂർ പൂരം കലക്കലിൽ തുടരന്വേഷണമുണ്ടാകുമെന്ന് സിപിഐക്ക് മുഖ്യമന്ത്രിയുടെ ഉറപ്പ്

ഇതിൽ സംസ്ഥാന പോലീസ് മേധാവിയുടെ റിപ്പോർട്ട് കിട്ടിയ ശേഷം നടപടി തീരുമാനിക്കാം എന്ന മറുപടിയാണ് മുഖ്യമന്ത്രി...

Read More >>
#arrest | ഗാന്ധിജയന്തി ദിനത്തിൽ പതിവില്ലാത്ത വരവും പോക്കും; മദ്യവില്‍പ്പന നടത്തിയ യുവാവ് പൊലീസ് പിടിയിൽ

Oct 2, 2024 10:15 PM

#arrest | ഗാന്ധിജയന്തി ദിനത്തിൽ പതിവില്ലാത്ത വരവും പോക്കും; മദ്യവില്‍പ്പന നടത്തിയ യുവാവ് പൊലീസ് പിടിയിൽ

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് എത്തി കടയില്‍ പരിശോധന...

Read More >>
#Clash | സി.പി.എം. ബ്രാഞ്ച് സമ്മേളനത്തിൽ കയ്യാങ്കളി; പാർട്ടി കത്ത് വലിച്ചു കീറി ബ്രാഞ്ച് അംഗം

Oct 2, 2024 10:08 PM

#Clash | സി.പി.എം. ബ്രാഞ്ച് സമ്മേളനത്തിൽ കയ്യാങ്കളി; പാർട്ടി കത്ത് വലിച്ചു കീറി ബ്രാഞ്ച് അംഗം

ഇതോടെ ശ്രീകാര്യം ലോക്കൽ കമ്മിറ്റിയിലെ എല്ലാ ബ്രാഞ്ച് സമ്മേളനങ്ങളും മാറ്റിവച്ചു. കഴിഞ്ഞ സമ്മേളനത്തിലും ശ്രീകാര്യം ലോക്കൽ കമ്മിറ്റിയിൽ വിഭാഗീയത...

Read More >>
#Heavyrain |  കേരളത്തിൽ ആറാം തീയതി വരെ ഇടിമിന്നലോടെ ശക്തമായ മഴ; നാളെ മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

Oct 2, 2024 10:07 PM

#Heavyrain | കേരളത്തിൽ ആറാം തീയതി വരെ ഇടിമിന്നലോടെ ശക്തമായ മഴ; നാളെ മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

നാളെ മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....

Read More >>
#ATTACK | വാക്കുതര്‍ക്കം; വർക്കലയിൽ മൂന്ന് മത്സ്യത്തൊഴിലാളികൾക്ക് വെട്ടേറ്റു, നില ഗുരുതരം

Oct 2, 2024 10:03 PM

#ATTACK | വാക്കുതര്‍ക്കം; വർക്കലയിൽ മൂന്ന് മത്സ്യത്തൊഴിലാളികൾക്ക് വെട്ടേറ്റു, നില ഗുരുതരം

വെട്ടേറ്റ മൂന്നുപേരെയും വർക്കല താലൂക്ക് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും...

Read More >>
#TrainService | പുതിയ സ്പെഷൽ ട്രെയിൻ സർവീസ്; തിങ്കൾ മുതൽ വെള്ളിവരെ

Oct 2, 2024 09:47 PM

#TrainService | പുതിയ സ്പെഷൽ ട്രെയിൻ സർവീസ്; തിങ്കൾ മുതൽ വെള്ളിവരെ

ആദ്യഘട്ടത്തിൽ കൊല്ലം മുതൽ എറണാകുളം വരെ ആയിരിക്കും ട്രെയിൻ സർവീസ്...

Read More >>
Top Stories