#Fashion | ബനാറസ് സാരി ഔട്ട്ഫിറ്റിൽ തിളങ്ങി കരീന കപൂർ

#Fashion | ബനാറസ് സാരി ഔട്ട്ഫിറ്റിൽ തിളങ്ങി കരീന കപൂർ
Oct 2, 2024 10:22 PM | By ShafnaSherin

(truevisionnews.com)ഫാഷന്റെ കാര്യത്തിലും ഫിറ്റ്‌നസിന്റെ കാര്യത്തിലും പലരും മാതൃകയാക്കുന്ന താരമാണ് കരീന കപൂര്‍. കരീന കപൂറിന്റെ പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ഗോള്‍ഡന്‍ നിറത്തിലുള്ള ബൂട്ടാ വര്‍ക്കുകളുള്ള ബനാറസി സാരി ഒരു ഗൗണ്‍ മാതൃകയിലേക്ക് ആക്കിയിരുന്ന തരത്തിലുള്ള ഒരു ഔട്ട്ഫിറ്റാണ് താരം അണിഞ്ഞിരിക്കുന്നത്.നീളന്‍ പല്ലുവും ഗോള്‍ഡന്‍ ബ്രോക്കേഡ് വര്‍ക്കുകളും റോയല്‍ എലഗന്‍സാണ് നല്‍കുന്നത്.

റൂബിയും എമറാള്‍ഡും കൊണ്ടുള്ള ചന്ദ്രന്റെ മാതൃകയിലുള്ള കമ്മലാണ് താരം തന്റെ ലുക്കിനൊപ്പം തിരഞ്ഞെടുത്തിരിക്കുന്നത്. 298000 രൂപയാണ് ഇതിന്റെ വില വരുന്നത്.

സാരിയുടെ ഭംഗിയോ അതിലെ ട്രെഡീഷ്ണല്‍ വര്‍ക്കുകളോ നഷ്ടപ്പെടാതെ പുതുക്കിയ രൂപത്തില്‍ ആക്കിയെടുക്കാൻ 200 മണിക്കൂറോളമാണ് എടുത്തതെന്നാണ് റിപ്പോർട്ട്. സിനിമയിലെ തന്റെ 25 വര്‍ഷം ആഘോഷിക്കുന്ന ഒരു പരിപാടിക്കായാണ് കരീന ബനാറസി സാരിയില്‍ ഡിസൈന്‍ ചെയ്ത ഗൗണില്‍ എത്തിയത്.

'റിയ കപൂറാണ് കരീനയുടെ ഈ ലുക്ക് സ്‌റ്റൈല്‍ ചെയ്തിരിക്കുന്നത്. അമിതഅഗര്‍വാളിന്റേ അന്റേവോര്‍ട്ട കളക്ഷനില്‍ നിന്നുള്ളതാണ് ഈ വ്യത്യസ്ത ഔട്ട്ഫിറ്റ്. കരീനയുടെ ചിത്രങ്ങള്‍ വൈറലായതോടെ നിരവധി ആരാധകരാണ് ലൈക്കുകളും കമന്റുകളുമായി എത്തിയത്.

രണ്ട് കുട്ടികളുടെ അമ്മ കൂടിയായ കരീന ഇടയ്ക്കിടെ തന്റെ വര്‍ക്കൗട്ട് വീഡിയോകള്‍ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. 2024 ലെ ഏറ്റവും പുതിയ കണക്ക് പ്രകാരം ഏകദേശം 485 കോടി രൂപയാണ് കരീന കപൂറിന്റെ ആസ്തി.

സിനിമകള്‍, പരസ്യചിത്രങ്ങള്‍, ടിവി ഷോകള്‍ എന്നിവയില്‍ നിന്നാണ് താരത്തിന്റെ വരുമാനത്തിന്റെ ഭൂരിഭാഗവും ഓരോ സിനിമയ്ക്കും കരീന ഈടാക്കുന്നത് ഏകദേശം 10-12 കോടി. പരസ്യചിത്രങ്ങളില്‍ പ്രത്യക്ഷപ്പെടുന്നതിന് അഞ്ച് കോടി രൂപയാണ് കരീനയ്ക്ക് ലഭിക്കുന്ന പ്രതിഫലം.

#Kareena #Kapoor #shines #Banaras #saree #outfit

Next TV

Related Stories
#fashion | തൂവെള്ള സാരിയില്‍ തിളങ്ങി ആലിയ ഭട്ട്; ചിത്രങ്ങള്‍ വൈറല്‍

Dec 18, 2024 01:46 PM

#fashion | തൂവെള്ള സാരിയില്‍ തിളങ്ങി ആലിയ ഭട്ട്; ചിത്രങ്ങള്‍ വൈറല്‍

ഡിസംബർ 13 ന് നടന്ന മെഗാ ഈവന്‍റിന്‍റെ ഉദ്ഘാടനത്തിനായി കപൂര്‍ കുടുംബം മുഴുവൻ ഒത്തുചേർന്നു. അക്കൂട്ടത്തില്‍ ഷോ കൊണ്ടുപോയത് ആലിയ...

Read More >>
#fashion | സാരികൾ എന്നും പുതുമയോടെ വേണോ? ഇങ്ങനെ സൂക്ഷിച്ചോളൂ...

Dec 16, 2024 01:39 PM

#fashion | സാരികൾ എന്നും പുതുമയോടെ വേണോ? ഇങ്ങനെ സൂക്ഷിച്ചോളൂ...

ഏറ്റവും വില കൂടുതലുള്ള വസ്ത്ര ഇനം എന്ന് വേണമെങ്കിൽ സാരിയെ വിശേഷിപ്പിക്കാം. അതുകൊണ്ട് തന്നെ കൂടുതൽ വില കൊടുത്ത് വാങ്ങുന്ന സാരികളുടെ ഗുണനിലവാരവും...

Read More >>
#fashion | മീനിനെ കൊണ്ട് ഇങ്ങനെയും പറ്റുമോ? 'ഏറ്റവും പുതിയ ഫാഷൻ' ; വൈറലാക്കി നെനാവത് തരുൺ

Dec 14, 2024 12:41 PM

#fashion | മീനിനെ കൊണ്ട് ഇങ്ങനെയും പറ്റുമോ? 'ഏറ്റവും പുതിയ ഫാഷൻ' ; വൈറലാക്കി നെനാവത് തരുൺ

ആളുകൾക്കിടയിൽ കൗതുകമുണർത്തുന്ന പല ഫാഷൻ രീതികൾ കൊണ്ടും അദ്ദേഹം ഇൻ്റർനെറ്റിനെ അമ്പരപ്പിച്ചിട്ടുണ്ട്. ഇപ്പോൾ ഇതാ അദ്ദേഹത്തിൻ്റെ അത്തരത്തിലൊരു...

Read More >>
#Angelinajolie | നഗ്നപാദയായി കറുപ്പ് മെർമെയ്ഡ് ഗൗണിൽ ആഞ്ജലീന ജോളി; പുതിയ ഫാഷൻ സ്റ്റേറ്റ്മെന്റാണോ എന്ന് ആരാധകർ

Dec 7, 2024 10:42 PM

#Angelinajolie | നഗ്നപാദയായി കറുപ്പ് മെർമെയ്ഡ് ഗൗണിൽ ആഞ്ജലീന ജോളി; പുതിയ ഫാഷൻ സ്റ്റേറ്റ്മെന്റാണോ എന്ന് ആരാധകർ

പത്തുവർഷങ്ങൾക്കിപ്പുറമാണ് ഒരു ടെലിവിഷൻ പരിപാടിയിൽ ആഞ്ജലീന ജോളി പങ്കെടുക്കുന്നത്....

Read More >>
#fashion |  സ്ലീവ് ലെസ് വെൽവെറ്റ് ബോഡികോണിൽ തിളങ്ങി ഹണി റോസ്

Dec 5, 2024 10:45 AM

#fashion | സ്ലീവ് ലെസ് വെൽവെറ്റ് ബോഡികോണിൽ തിളങ്ങി ഹണി റോസ്

ഹണി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഏറ്റവും പുതിയ വീഡിയോയാണ് ഇപ്പോൾ ആരാധകർ...

Read More >>
#fashion |  'വെറൈറ്റി സാരി'; പുഷ്പ ശ്രീവല്ലി പേരുകൾ പ്രിന്റ് ചെയ്ത സാരിയിൽ തിളങ്ങി രശ്മിക

Dec 4, 2024 11:41 AM

#fashion | 'വെറൈറ്റി സാരി'; പുഷ്പ ശ്രീവല്ലി പേരുകൾ പ്രിന്റ് ചെയ്ത സാരിയിൽ തിളങ്ങി രശ്മിക

സുകുമാർ സംവിധാനം ചെയ്ത 'പുഷ്പ ദ റൈസ്' ആദ്യഭാഗം രണ്ട് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളും 7 സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും...

Read More >>
Top Stories










Entertainment News