#Heavyrain | കേരളത്തിൽ ആറാം തീയതി വരെ ഇടിമിന്നലോടെ ശക്തമായ മഴ; നാളെ മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

#Heavyrain |  കേരളത്തിൽ ആറാം തീയതി വരെ ഇടിമിന്നലോടെ ശക്തമായ മഴ; നാളെ മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്
Oct 2, 2024 10:07 PM | By ShafnaSherin

തിരുവനന്തപുരം: (truevisionnews.com)കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു. ഒക്ടോബർ തീയതി വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു.

നാളെ മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് മുന്നറിയിപ്പ്.

അതേസമയം തമിഴ്നാട് തീരത്ത് (കന്യാകുമാരി, രാമനാഥപുരം, തൂത്തുക്കുടി, തിരുനെൽവേലി) നാളെ രാത്രി 11.30 വരെ 0.9 മുതൽ 1.1 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും മുന്നറിയിപ്പ് നൽകി.

ലക്ഷദ്വീപ് തീരങ്ങളിലും ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും ജാഗ്രത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മുന്നറിയിപ്പ് പ്രഖ്യപിച്ച പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കണമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണമെന്നും മൽസ്യബന്ധന യാനങ്ങൾ ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.

വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്നും കാലാവസ്ഥാ വകുപ്പ് നിർദ്ദേശം നൽകി.

# Heavyrain #thunder #lightning #Kerala #till #6th #Yellow #alert #3 #districts #tomorrow

Next TV

Related Stories
#ThrissurPooram | തൃശൂർ പൂരം കലക്കലിൽ തുടരന്വേഷണമുണ്ടാകുമെന്ന് സിപിഐക്ക് മുഖ്യമന്ത്രിയുടെ ഉറപ്പ്

Oct 2, 2024 10:46 PM

#ThrissurPooram | തൃശൂർ പൂരം കലക്കലിൽ തുടരന്വേഷണമുണ്ടാകുമെന്ന് സിപിഐക്ക് മുഖ്യമന്ത്രിയുടെ ഉറപ്പ്

ഇതിൽ സംസ്ഥാന പോലീസ് മേധാവിയുടെ റിപ്പോർട്ട് കിട്ടിയ ശേഷം നടപടി തീരുമാനിക്കാം എന്ന മറുപടിയാണ് മുഖ്യമന്ത്രി...

Read More >>
#arrest | ഗാന്ധിജയന്തി ദിനത്തിൽ പതിവില്ലാത്ത വരവും പോക്കും; മദ്യവില്‍പ്പന നടത്തിയ യുവാവ് പൊലീസ് പിടിയിൽ

Oct 2, 2024 10:15 PM

#arrest | ഗാന്ധിജയന്തി ദിനത്തിൽ പതിവില്ലാത്ത വരവും പോക്കും; മദ്യവില്‍പ്പന നടത്തിയ യുവാവ് പൊലീസ് പിടിയിൽ

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് എത്തി കടയില്‍ പരിശോധന...

Read More >>
#Clash | സി.പി.എം. ബ്രാഞ്ച് സമ്മേളനത്തിൽ കയ്യാങ്കളി; പാർട്ടി കത്ത് വലിച്ചു കീറി ബ്രാഞ്ച് അംഗം

Oct 2, 2024 10:08 PM

#Clash | സി.പി.എം. ബ്രാഞ്ച് സമ്മേളനത്തിൽ കയ്യാങ്കളി; പാർട്ടി കത്ത് വലിച്ചു കീറി ബ്രാഞ്ച് അംഗം

ഇതോടെ ശ്രീകാര്യം ലോക്കൽ കമ്മിറ്റിയിലെ എല്ലാ ബ്രാഞ്ച് സമ്മേളനങ്ങളും മാറ്റിവച്ചു. കഴിഞ്ഞ സമ്മേളനത്തിലും ശ്രീകാര്യം ലോക്കൽ കമ്മിറ്റിയിൽ വിഭാഗീയത...

Read More >>
#ATTACK | വാക്കുതര്‍ക്കം; വർക്കലയിൽ മൂന്ന് മത്സ്യത്തൊഴിലാളികൾക്ക് വെട്ടേറ്റു, നില ഗുരുതരം

Oct 2, 2024 10:03 PM

#ATTACK | വാക്കുതര്‍ക്കം; വർക്കലയിൽ മൂന്ന് മത്സ്യത്തൊഴിലാളികൾക്ക് വെട്ടേറ്റു, നില ഗുരുതരം

വെട്ടേറ്റ മൂന്നുപേരെയും വർക്കല താലൂക്ക് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും...

Read More >>
#TrainService | പുതിയ സ്പെഷൽ ട്രെയിൻ സർവീസ്; തിങ്കൾ മുതൽ വെള്ളിവരെ

Oct 2, 2024 09:47 PM

#TrainService | പുതിയ സ്പെഷൽ ട്രെയിൻ സർവീസ്; തിങ്കൾ മുതൽ വെള്ളിവരെ

ആദ്യഘട്ടത്തിൽ കൊല്ലം മുതൽ എറണാകുളം വരെ ആയിരിക്കും ട്രെയിൻ സർവീസ്...

Read More >>
#arrest | സ്വകാര്യ ബസ് തടഞ്ഞു നിർത്തി ബസ് ഡ്രൈവറെ ആക്രമിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ

Oct 2, 2024 09:18 PM

#arrest | സ്വകാര്യ ബസ് തടഞ്ഞു നിർത്തി ബസ് ഡ്രൈവറെ ആക്രമിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ

ബസ് തടഞ്ഞു നിർത്തി ഡ്രൈവറെ ആക്രമിച്ച കേസിലാണ് പ്രതികൾ...

Read More >>
Top Stories