#ATTACK | വാക്കുതര്‍ക്കം; വർക്കലയിൽ മൂന്ന് മത്സ്യത്തൊഴിലാളികൾക്ക് വെട്ടേറ്റു, നില ഗുരുതരം

#ATTACK | വാക്കുതര്‍ക്കം; വർക്കലയിൽ മൂന്ന് മത്സ്യത്തൊഴിലാളികൾക്ക് വെട്ടേറ്റു, നില ഗുരുതരം
Oct 2, 2024 10:03 PM | By VIPIN P V

തിരുവനന്തപുരം:(truevisionnews.com) വർക്കലയിൽ മൂന്ന് മത്സ്യത്തൊഴിലാളികൾക്ക് വെട്ടേറ്റു. താഴെ വെട്ടൂർ ജങ്ഷനിൽ ബുധനാഴ്ച വൈകിട്ട് 6.30 ഓടെയായിരുന്നു സംഭവം.

വെട്ടൂർ സ്വദേശികളായ നൗഷാദ് (45 ) അൽ അമീൻ (31) ഷംനാദ് (49) എന്നിവർക്ക് തലയ്ക്ക് വെട്ടേറ്റു. കടൽത്തീരത്ത് നിന്നും താഴെ വെട്ടൂർ ജങ്ഷനിൽ എത്തിയ ഇവരെ പ്രദേശവാസികളായ അഞ്ച് പേരടങ്ങുന്ന സംഘമാണ് ആക്രമിച്ചത്.

ജങ്ഷനിൽ ഉണ്ടായിരുന്ന വെട്ടൂർ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ നാസിമുദ്ധീൻ ഇവരെ തടയാൻ ശ്രമിച്ചു. പിടിച്ച് മാറ്റുന്നതിനിടയിൽ നാസിമുദ്ധീന് മുഖത്തു പരിക്കേറ്റു.

നിലത്തുവീണ മൂന്ന് പേരെയും സംഘം വെട്ടുകത്തി ഉപയോഗിച്ച് വെട്ടിയും മർദിച്ചും അപായപ്പെടുത്താൻ ശ്രമിച്ചു. നാട്ടുകാർ ഓടിക്കൂടിയപ്പോഴേയ്ക്കും സംഘം ഓടി രക്ഷപ്പെട്ടു.

രാവിലെമുതൽ ഇവർ തമ്മിൽ നിസ്സാരകാര്യങ്ങളെ ചൊല്ലി വാക്കുതർക്കമുണ്ടാവുകയും തുടർന്ന് അസഭ്യം പറയുകയും ചെയ്തിരുന്നതായി നാട്ടുകാർ പറയുന്നു.

വെട്ടേറ്റ മൂന്നുപേരെയും വർക്കല താലൂക്ക് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ഇവരുടെ നില ഗുരുതരമാണെന്ന് പോലീസ് പറഞ്ഞു. ജവാദ്, യൂസഫ്, നൈസാം എന്നിവരും തിരിച്ചറിയാത്ത രണ്ടുപേരുമാണ് പ്രതികൾ.

#Argument #Three #fishermen #injured #Varkala #conditioncritical

Next TV

Related Stories
#ThrissurPooram | തൃശൂർ പൂരം കലക്കലിൽ തുടരന്വേഷണമുണ്ടാകുമെന്ന് സിപിഐക്ക് മുഖ്യമന്ത്രിയുടെ ഉറപ്പ്

Oct 2, 2024 10:46 PM

#ThrissurPooram | തൃശൂർ പൂരം കലക്കലിൽ തുടരന്വേഷണമുണ്ടാകുമെന്ന് സിപിഐക്ക് മുഖ്യമന്ത്രിയുടെ ഉറപ്പ്

ഇതിൽ സംസ്ഥാന പോലീസ് മേധാവിയുടെ റിപ്പോർട്ട് കിട്ടിയ ശേഷം നടപടി തീരുമാനിക്കാം എന്ന മറുപടിയാണ് മുഖ്യമന്ത്രി...

Read More >>
#arrest | ഗാന്ധിജയന്തി ദിനത്തിൽ പതിവില്ലാത്ത വരവും പോക്കും; മദ്യവില്‍പ്പന നടത്തിയ യുവാവ് പൊലീസ് പിടിയിൽ

Oct 2, 2024 10:15 PM

#arrest | ഗാന്ധിജയന്തി ദിനത്തിൽ പതിവില്ലാത്ത വരവും പോക്കും; മദ്യവില്‍പ്പന നടത്തിയ യുവാവ് പൊലീസ് പിടിയിൽ

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് എത്തി കടയില്‍ പരിശോധന...

Read More >>
#Clash | സി.പി.എം. ബ്രാഞ്ച് സമ്മേളനത്തിൽ കയ്യാങ്കളി; പാർട്ടി കത്ത് വലിച്ചു കീറി ബ്രാഞ്ച് അംഗം

Oct 2, 2024 10:08 PM

#Clash | സി.പി.എം. ബ്രാഞ്ച് സമ്മേളനത്തിൽ കയ്യാങ്കളി; പാർട്ടി കത്ത് വലിച്ചു കീറി ബ്രാഞ്ച് അംഗം

ഇതോടെ ശ്രീകാര്യം ലോക്കൽ കമ്മിറ്റിയിലെ എല്ലാ ബ്രാഞ്ച് സമ്മേളനങ്ങളും മാറ്റിവച്ചു. കഴിഞ്ഞ സമ്മേളനത്തിലും ശ്രീകാര്യം ലോക്കൽ കമ്മിറ്റിയിൽ വിഭാഗീയത...

Read More >>
#Heavyrain |  കേരളത്തിൽ ആറാം തീയതി വരെ ഇടിമിന്നലോടെ ശക്തമായ മഴ; നാളെ മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

Oct 2, 2024 10:07 PM

#Heavyrain | കേരളത്തിൽ ആറാം തീയതി വരെ ഇടിമിന്നലോടെ ശക്തമായ മഴ; നാളെ മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

നാളെ മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....

Read More >>
#TrainService | പുതിയ സ്പെഷൽ ട്രെയിൻ സർവീസ്; തിങ്കൾ മുതൽ വെള്ളിവരെ

Oct 2, 2024 09:47 PM

#TrainService | പുതിയ സ്പെഷൽ ട്രെയിൻ സർവീസ്; തിങ്കൾ മുതൽ വെള്ളിവരെ

ആദ്യഘട്ടത്തിൽ കൊല്ലം മുതൽ എറണാകുളം വരെ ആയിരിക്കും ട്രെയിൻ സർവീസ്...

Read More >>
#arrest | സ്വകാര്യ ബസ് തടഞ്ഞു നിർത്തി ബസ് ഡ്രൈവറെ ആക്രമിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ

Oct 2, 2024 09:18 PM

#arrest | സ്വകാര്യ ബസ് തടഞ്ഞു നിർത്തി ബസ് ഡ്രൈവറെ ആക്രമിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ

ബസ് തടഞ്ഞു നിർത്തി ഡ്രൈവറെ ആക്രമിച്ച കേസിലാണ് പ്രതികൾ...

Read More >>
Top Stories