#Drugseized | കടകൾ കേന്ദ്രീകരിച്ച് പരിശോധന; മാഹിയിൽ നിന്നും നിരോധിത ലഹരി വസ്തുക്കൾ പിടികൂടി

#Drugseized | കടകൾ കേന്ദ്രീകരിച്ച് പരിശോധന; മാഹിയിൽ നിന്നും നിരോധിത ലഹരി വസ്തുക്കൾ പിടികൂടി
Oct 2, 2024 07:11 PM | By VIPIN P V

മാഹി : (truevisionnews.com) സെൻ്റ് തെരേസ ബസലിക്കയിലെ തിരുനാൾ അടുത്തത്തോടെ നഗരത്തിലെ കടകൾ കേന്ദ്രീകരിച്ച് പരിശോധനകൾ കർശനമാക്കി മാഹി പോലീസ്.

പോലീസ് നടത്തിയ പരിശോധനയിൽ മാഹി കെ.ടി.സി പമ്പ് ജംഗ്ഷനിലെ സ്റ്റേഷനറി കടയിൽ നിന്നും നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി.

13 ബണ്ടിൽ ഹൻസ് , ഒമ്പത് ബണ്ടിൽ കൂൾലിപ് ഉൾപ്പെടെയുള്ള നിരോധിത പുകയില ഉത്പന്നങ്ങളുമായി മുക്കാളി തട്ടോളിക്കരയിലെ പരവൻ്റെമീത്ത ഹൗസിൽ രാഘവനെ (70) മാഹി പോലീസ് അറസ്റ്റ് ചെയ്തു.

അതെസമയം പള്ളൂരിൽ മാഹി പോലീസ് സൂപ്രണ്ട് ജി. ശരവണന്റെ നിർദ്ദേശാനുസരണം നടത്തിയ പരിശോധനയിൽ ചൊക്ലി- പാറാൽ മെയിൻ റോഡിൽ പള്ളൂർ ഗ്രാമത്തിലെ പി.കെ. പെട്രോൾ പമ്പിന് സമീപത്ത് വെച്ച് ഇരുചക്രവാഹനത്തിൽ വില്പനയ്ക്കായി വെച്ച നിരോധിത പുകയില ഉത്പന്നങ്ങളായ ഹൻസ്, കൂൾലിപ് എന്നിവയുമായി കരിയാട് ശിവംപറമ്പത്ത് സുനിൽ കുമാറി(49)നെ പള്ളൂർ പോലീസ് അറസ്റ്റ് ചെയ്തു.

വില്പന നടത്താൻ ഉപയോഗിച്ച TN-66-M-2815, ഹോണ്ട ആക്ടിവയും, മൊബൈൽ ഫോണും കസ്റ്റഡിയിലെടുത്തു.

മാഹി പോലീസ് സൂപ്രണ്ട് ജി. ശരവണൻ്റെ നിർദ്ദേശാനുസരണം നടത്തിയ പരിശോധനയ്ക്ക് സർക്കിൾ ഇൻസ്പെക്ടർ ആർ ഷൺമുഖം നേതൃത്വം നല്കി.

മാഹി പോലിസ് സബ്ബ് ഇൻസ്പെക്ടർമാരായ കെ.സി.അജയകുമാർ, കിഷോർ, സുനിൽ പ്രശാന്ത്, എ എസ് ഐ ശ്രീജേഷ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പരിശോധന നടത്തിയത്.

#Inspection #stores #Prohibited #drugseized #Mahi

Next TV

Related Stories
#ThrissurPooram | തൃശൂർ പൂരം കലക്കലിൽ തുടരന്വേഷണമുണ്ടാകുമെന്ന് സിപിഐക്ക് മുഖ്യമന്ത്രിയുടെ ഉറപ്പ്

Oct 2, 2024 10:46 PM

#ThrissurPooram | തൃശൂർ പൂരം കലക്കലിൽ തുടരന്വേഷണമുണ്ടാകുമെന്ന് സിപിഐക്ക് മുഖ്യമന്ത്രിയുടെ ഉറപ്പ്

ഇതിൽ സംസ്ഥാന പോലീസ് മേധാവിയുടെ റിപ്പോർട്ട് കിട്ടിയ ശേഷം നടപടി തീരുമാനിക്കാം എന്ന മറുപടിയാണ് മുഖ്യമന്ത്രി...

Read More >>
#arrest | ഗാന്ധിജയന്തി ദിനത്തിൽ പതിവില്ലാത്ത വരവും പോക്കും; മദ്യവില്‍പ്പന നടത്തിയ യുവാവ് പൊലീസ് പിടിയിൽ

Oct 2, 2024 10:15 PM

#arrest | ഗാന്ധിജയന്തി ദിനത്തിൽ പതിവില്ലാത്ത വരവും പോക്കും; മദ്യവില്‍പ്പന നടത്തിയ യുവാവ് പൊലീസ് പിടിയിൽ

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് എത്തി കടയില്‍ പരിശോധന...

Read More >>
#Clash | സി.പി.എം. ബ്രാഞ്ച് സമ്മേളനത്തിൽ കയ്യാങ്കളി; പാർട്ടി കത്ത് വലിച്ചു കീറി ബ്രാഞ്ച് അംഗം

Oct 2, 2024 10:08 PM

#Clash | സി.പി.എം. ബ്രാഞ്ച് സമ്മേളനത്തിൽ കയ്യാങ്കളി; പാർട്ടി കത്ത് വലിച്ചു കീറി ബ്രാഞ്ച് അംഗം

ഇതോടെ ശ്രീകാര്യം ലോക്കൽ കമ്മിറ്റിയിലെ എല്ലാ ബ്രാഞ്ച് സമ്മേളനങ്ങളും മാറ്റിവച്ചു. കഴിഞ്ഞ സമ്മേളനത്തിലും ശ്രീകാര്യം ലോക്കൽ കമ്മിറ്റിയിൽ വിഭാഗീയത...

Read More >>
#Heavyrain |  കേരളത്തിൽ ആറാം തീയതി വരെ ഇടിമിന്നലോടെ ശക്തമായ മഴ; നാളെ മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

Oct 2, 2024 10:07 PM

#Heavyrain | കേരളത്തിൽ ആറാം തീയതി വരെ ഇടിമിന്നലോടെ ശക്തമായ മഴ; നാളെ മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

നാളെ മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....

Read More >>
#ATTACK | വാക്കുതര്‍ക്കം; വർക്കലയിൽ മൂന്ന് മത്സ്യത്തൊഴിലാളികൾക്ക് വെട്ടേറ്റു, നില ഗുരുതരം

Oct 2, 2024 10:03 PM

#ATTACK | വാക്കുതര്‍ക്കം; വർക്കലയിൽ മൂന്ന് മത്സ്യത്തൊഴിലാളികൾക്ക് വെട്ടേറ്റു, നില ഗുരുതരം

വെട്ടേറ്റ മൂന്നുപേരെയും വർക്കല താലൂക്ക് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും...

Read More >>
#TrainService | പുതിയ സ്പെഷൽ ട്രെയിൻ സർവീസ്; തിങ്കൾ മുതൽ വെള്ളിവരെ

Oct 2, 2024 09:47 PM

#TrainService | പുതിയ സ്പെഷൽ ട്രെയിൻ സർവീസ്; തിങ്കൾ മുതൽ വെള്ളിവരെ

ആദ്യഘട്ടത്തിൽ കൊല്ലം മുതൽ എറണാകുളം വരെ ആയിരിക്കും ട്രെയിൻ സർവീസ്...

Read More >>
Top Stories