#Rameshchennithala | പിണറായി വിജയനെന്ന വിഗ്രഹം ഉടഞ്ഞു; മാപ്പ് പറയാൻ മുഖ്യമന്ത്രി തയ്യാറാക്കണം -രമേശ് ചെന്നിത്തല

#Rameshchennithala | പിണറായി വിജയനെന്ന വിഗ്രഹം ഉടഞ്ഞു; മാപ്പ് പറയാൻ മുഖ്യമന്ത്രി തയ്യാറാക്കണം -രമേശ് ചെന്നിത്തല
Oct 2, 2024 09:21 AM | By Jain Rosviya

പിണറായി വിജയനെന്ന വിഗ്രഹം ഉടഞ്ഞെന്ന് രമേശ് ചെന്നിത്തല. ഭൂരിപക്ഷ പ്രീണനത്തിനുള്ള ശ്രമമാണ് പിണറായി നടത്തിയതെന്ന് രമേശ് ചെന്നിത്തല വിമർശിച്ചു.

തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ ഭൂരിപക്ഷ വർഗീയ പ്രീണനത്തിനുള്ള ശ്രമം പിണറായി നടത്തുന്നു. പി ആർ ഏജൻസി ഉണ്ടെന്ന് കാര്യത്തിൽ ഇപ്പോൾ ഏതാണ്ട് വ്യക്തത വന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

 ആരാണ് ഈ പി ആർ ഏജൻസിയെന്നും മുഖ്യമന്ത്രി ഈ വിഷയത്തിൽ പ്രതികരിക്കാൻ തയ്യാറാകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

ഫേസ്ബുക്ക് പോസ്റ്റ് മാത്രം മതിയാകില്ല. കേരളത്തിന്റെ മുഖ്യമന്ത്രിക്ക് പിആർ ഏജൻസി ഉണ്ടോ എന്ന് പിണറായി വ്യക്തമാക്കണമെന്ന് അദ്ദേഹം പറഞ്ഞു.

മലപ്പുറം ജില്ലയിലെ ജനങ്ങളെ അപമാനിക്കുകയാണ് മുഖ്യമന്ത്രി ചെയ്തതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.അവരാരും സ്വർണക്കള്ള കടത്തുകാരല്ലെന്നും സ്വർ‌ണ കള്ളക്കടത്ത് നടത്തുന്നത് മുഖ്യമന്ത്രിയുടെ ഓഫീസ് ആണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

കേരളത്തിലെ ജനങ്ങളോട് മാപ്പ് പറയാൻ മുഖ്യമന്ത്രി തയ്യാറാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പി ആർ ഏജൻസി ആരാണ് എന്താണ് ചെയ്യുന്നത് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അൻവർ യുഡിഎഫിലേക്ക് വരുമോ എന്ന ചോദ്യങ്ങൾക്കും അദ്ദേഹം പ്രതികരിച്ചു. മുന്നണിയിൽ അൻവറിനെ പ്രവേശിപ്പിക്കുമോ എന്നത് ഇപ്പോൾ പറയാൻ ആകില്ലെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി.

കൂട്ടായ ചർച്ചകളാണ് ആവശ്യം. അൻവർ ഉന്നയിച്ച കാര്യങ്ങൾ നേരത്തെ പ്രതിപക്ഷവും പറഞ്ഞതാണ്.

അൻവർ ഉന്നയിച്ച കാര്യങ്ങളിൽ മുഖ്യമന്ത്രി എന്തുകൊണ്ട് മറുപടി പറയുന്നില്ലെന്ന് രമേശ് ചെന്നിത്തല ചോദിച്ചു.

#idol #PinarayiVijayan #broken #Chief #Minister #should #prepare #apologize #Ramesh Chennithala

Next TV

Related Stories
മെഡിക്കല്‍ കോളേജ് അപകടം: ബിന്ദുവിന്‍റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം, മകന് സര്‍ക്കാര്‍ ജോലി; മന്ത്രിസഭയോഗ തീരുമാനം

Jul 10, 2025 12:25 PM

മെഡിക്കല്‍ കോളേജ് അപകടം: ബിന്ദുവിന്‍റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം, മകന് സര്‍ക്കാര്‍ ജോലി; മന്ത്രിസഭയോഗ തീരുമാനം

കോട്ടയം മെഡിക്കല്‍ കോളേജ് അപകടം, ബിന്ദുവിന്‍റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം, മകന് സര്‍ക്കാര്‍ ജോലി; മന്ത്രിസഭയോഗ...

Read More >>
 ജാഗ്രത പാലിക്കണം ; കൊല്ലത്ത് മൂന്ന് വയസുകാരിയെ ആക്രമിച്ച തെരുവ് നായയ്ക്ക് പേവിഷ ബാധ

Jul 10, 2025 11:50 AM

ജാഗ്രത പാലിക്കണം ; കൊല്ലത്ത് മൂന്ന് വയസുകാരിയെ ആക്രമിച്ച തെരുവ് നായയ്ക്ക് പേവിഷ ബാധ

കൊല്ലത്ത് മൂന്ന് വയസുകാരിയെ ആക്രമിച്ച തെരുവ് നായയ്ക്ക് പേവിഷ...

Read More >>
കോഴിക്കോട് മെഡിക്കല്‍ കോളേജിലെ തീപ്പിടുത്തം; കെട്ടിടത്തിൻ്റെ നിര്‍മ്മാണത്തില്‍ ഗുരുതര പിഴവെന്ന് കണ്ടെത്തല്‍

Jul 10, 2025 11:24 AM

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ തീപ്പിടുത്തം; കെട്ടിടത്തിൻ്റെ നിര്‍മ്മാണത്തില്‍ ഗുരുതര പിഴവെന്ന് കണ്ടെത്തല്‍

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ തീപ്പിടുത്തം, കെട്ടിടത്തിൻ്റെ നിര്‍മ്മാണത്തില്‍ ഗുരുതര പിഴവെന്ന് ...

Read More >>
വിസി പറഞ്ഞെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞില്ല, മുറിയിൽ കയറി റജിസ്ട്രാര്‍; സർവകലാശാല ആസ്ഥാനത്ത് വൻ പ്രതിഷേധത്തിന് സാധ്യത

Jul 10, 2025 11:18 AM

വിസി പറഞ്ഞെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞില്ല, മുറിയിൽ കയറി റജിസ്ട്രാര്‍; സർവകലാശാല ആസ്ഥാനത്ത് വൻ പ്രതിഷേധത്തിന് സാധ്യത

കേരള സര്‍വകലാശാലയില്‍ പോര് മുറുകുന്നതിനിടെ റജിസ്ട്രാര്‍ ഡോ.കെ.എസ്.അനില്‍കുമാര്‍ സര്‍വകലാശാല...

Read More >>
Top Stories

//Truevisionall