#missing | ബോട്ടില്‍ നിന്ന് വഴുതിവീണ് മത്സ്യത്തൊഴിലാളിയെ കാണാതായി; തെരച്ചിൽ തുടരുന്നു

#missing | ബോട്ടില്‍ നിന്ന് വഴുതിവീണ് മത്സ്യത്തൊഴിലാളിയെ കാണാതായി; തെരച്ചിൽ തുടരുന്നു
Oct 2, 2024 07:27 AM | By VIPIN P V

വിഴിഞ്ഞം: (truevisionnews.com) മത്സ്യബന്ധനത്തിന് പോകുന്നവഴി വള്ളത്തില്‍ നിന്ന് വഴുതി കടലില്‍ വീണ് തൊഴിലാളിയെ കാണാതായി.

വിഴിഞ്ഞം കോട്ടപ്പുറം കുഴിവിള പുരയിടത്തില്‍ പരേതനായ ജസ്റ്റിന്റെയും സ്വര്‍ണ്ണമ്മയുടെയും മകന്‍ ജെ. പ്രസാദിനെ(32)പൂവാര്‍ കടലില്‍ കാണാതായത്. തിങ്കളാഴ്ച രാത്രി എട്ടോടെയാണ് അപകടമെന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം.

തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു വിഴിഞ്ഞത്തുള്ള വീട്ടില്‍ നിന്ന് തമിഴ്‌നാട് തേങ്ങാപട്ടണത്തിലെത്തിയത്. തുടര്‍ന്ന് ഫ്രാങ്ക്ളിന്റെ യഹോവ ശാലം എന്ന ബോട്ടില്‍ മറ്റുള്ള തൊഴിലാളികള്‍ക്ക് ഒപ്പം കൊച്ചി ഭാഗത്തേക്ക് പോകുമ്പോഴായിരുന്നു അപകടം.

പ്രസാദിന്റെ അച്ഛന്‍ ജസ്റ്റിനും 10 വര്‍ഷം മുന്‍പ് കടലില്‍ വീണു മരിച്ചിരുന്നു. ആളെ കാണാത്തതിനെ തുടര്‍ന്ന് പൂവാര്‍ കോസ്റ്റല്‍ പോലീസ്, വിഴിഞ്ഞത്തുളള മറൈന്‍ എന്‍ഫോഴ്സ്മെന്റ് എന്നിവര്‍ക്ക് വിവരം നല്‍കി.

കോട്ടപ്പുറം കൗണ്‍സിലര്‍ പനിയടിമ ജോണിന്റെ നേത്യത്വത്തില്‍ പ്രസാദിന്റെ സഹോദരന്‍ പ്രവീണ്‍ എന്നിവര്‍ ചൊവാഴ്ച രാവിലെ പൂവാറിലെത്തിയിരുന്നു.

തുടര്‍ന്ന് ഫിഷറീസിന്റെ മറൈന്‍ ആംബുലന്‍സില്‍ ക്യാപ്ടന്‍ വാല്‍ത്തൂസ് ശബരിയാറിന്റെ നേത്യത്വത്തില്‍ ചീഫ് എന്‍ജിനിയര്‍ അരവിന്ദന്‍, നഴ്സ് കുബര്‍ട്ടിന്‍ ലോപ്പസ് മറൈന്‍ എന്‍ഫോഴ്സ്മെന്റിലെ സി.പി.ഒ.എം.അജീഷ് കുമാര്‍, ലൈഫ് ഗാര്‍ഡുമാരായ എം.പനിയടിമ, എം.കൃഷ്ണന്‍ എന്നിവര്‍ പൂവാര്‍ കടല്‍ അടക്കമുളള മേഖലയില്‍ തിരച്ചില്‍ നടത്തിയെങ്കിലും ആളെ കണ്ടെത്തിയില്ല.

ബുധനാഴ്ച വീണ്ടും തിരച്ചില്‍ തുടരും. പൂവാര്‍ കോസ്റ്റല്‍ പോലീസ് കേസെടുത്തു.

#Fisherman #slips #boat #missing #search #continues

Next TV

Related Stories
#founddead|  80 വയസുകാരിയെ വീട്ടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി

Oct 2, 2024 11:26 AM

#founddead| 80 വയസുകാരിയെ വീട്ടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി

നെയ്യാറ്റിൻകര വെൺപകൽ സ്വദേശി സരസ്വതിയെയാണ് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്...

Read More >>
#KTJaleel | 'തെരഞ്ഞെടുപ്പ് രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്നു'; ഇനി അധികാരപദവികൾ വേണ്ടെന്ന് കെടി ജലീൽ

Oct 2, 2024 11:24 AM

#KTJaleel | 'തെരഞ്ഞെടുപ്പ് രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്നു'; ഇനി അധികാരപദവികൾ വേണ്ടെന്ന് കെടി ജലീൽ

തെരഞ്ഞെടുപ്പുകളിൽ ഇനി മത്സരിക്കാനില്ലെന്ന് ജലീൽ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. വിരമിക്കൽ മൂഡിലാണെന്നായിരുന്നു കെടി ജലീലിന്റെ...

Read More >>
#goldrate | സംസ്ഥാനത്ത്  വീണ്ടും തലപൊക്കി സ്വർണവില

Oct 2, 2024 11:22 AM

#goldrate | സംസ്ഥാനത്ത് വീണ്ടും തലപൊക്കി സ്വർണവില

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വില 50 രൂപ ഉയർന്ന 7,100...

Read More >>
#PVAnwar | വിവാദങ്ങൾ കത്തി നിൽക്കെ പുതിയ പാർട്ടി പ്രഖ്യാപനവുമായി അൻവർ; പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിക്കും

Oct 2, 2024 11:07 AM

#PVAnwar | വിവാദങ്ങൾ കത്തി നിൽക്കെ പുതിയ പാർട്ടി പ്രഖ്യാപനവുമായി അൻവർ; പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിക്കും

ഇന്നും മുഖ്യമന്ത്രിക്കെതിരെ അൻവർ ആരോപണം ഉന്നയിച്ചു. ദ ഹിന്ദുവിലെ വിവാദ അഭിമുഖം ​ഗൂഢാലോചനയാണെന്നാണ് അൻവർ...

Read More >>
#PVAnwar | 'മുഖ്യമന്ത്രിയുടെ വിവാദ അഭിമുഖം ​ഗൂഢാലോചന; ഹിന്ദു പത്രവുമായി അഡ്ജസ്റ്റ്‍മെന്‍റ് നടത്തി'; ഇന്നലെ കണ്ടത് നാടകമെന്ന് പി വി അന്‍വര്‍

Oct 2, 2024 10:43 AM

#PVAnwar | 'മുഖ്യമന്ത്രിയുടെ വിവാദ അഭിമുഖം ​ഗൂഢാലോചന; ഹിന്ദു പത്രവുമായി അഡ്ജസ്റ്റ്‍മെന്‍റ് നടത്തി'; ഇന്നലെ കണ്ടത് നാടകമെന്ന് പി വി അന്‍വര്‍

പി ആർ ഏജൻസി ഇല്ലാ എന്നായിരുന്നു ഇതുവരെ മുഖ്യമന്ത്രി പറഞ്ഞിരുന്നത്. മിനിഞ്ഞാന്ന് ആണ് ലേഖനം വന്നത്. രാവിലെ തന്നെ പത്രം എല്ലാവർക്കും ലഭിച്ചിരുന്നു....

Read More >>
Top Stories