#PSasi | എന്നെ എന്തിനാണ് ആക്രമിക്കുന്നത്, മുഖ്യമന്ത്രി പറഞ്ഞതില്‍ കൂടുതലൊന്നും പറയാനില്ല - പി ശശി

#PSasi | എന്നെ എന്തിനാണ് ആക്രമിക്കുന്നത്, മുഖ്യമന്ത്രി പറഞ്ഞതില്‍ കൂടുതലൊന്നും പറയാനില്ല - പി ശശി
Oct 1, 2024 01:20 PM | By VIPIN P V

തിരുവനന്തപുരം: (truevisionnews.com) പി വി അന്‍വര്‍ എംഎല്‍എയുടെ ആരോപണങ്ങളില്‍ പ്രതികരിക്കാതെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി. എല്ലാം മുഖ്യമന്ത്രിയും പാര്‍ട്ടിയും പറഞ്ഞിട്ടുണ്ട്.

അതില്‍ കൂടുതലൊന്നും വ്യക്തിപരമായി പറയാന്‍ ഇല്ലെന്ന് പി ശശി പറഞ്ഞു. 'അതില്‍ കുഴപ്പമില്ല. പാര്‍ട്ടി പറഞ്ഞതില്‍ കൂടുതലൊന്നും പറയാന്‍. എല്ലാ റിപ്പോര്‍ട്ടുകളും വിടട്ടെ, പാര്‍ട്ടിയും മുഖ്യമന്ത്രിയും പറഞ്ഞതേ എനിക്കും പറയാന്‍ ഉള്ളൂ', പി ശശി പറഞ്ഞു.

ചോദ്യങ്ങള്‍ ചോദിച്ച മാധ്യമപ്രവര്‍ത്തകരോട്, 'നിങ്ങള്‍ എന്തിനാണ് എന്നെ ആക്രമിക്കുന്നത്' എന്നും പി ശശി ചോദിച്ചു. പി ശശിക്കെതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് നല്‍കിയ പരാതി സോഷ്യല്‍മീഡിയയിലൂടെ പി വി അന്‍വര്‍ പുറത്തുവിട്ടതിന് പിന്നാലെയാണ് പ്രതികരണം.

സാമ്പത്തിക തര്‍ക്കത്തില്‍ ഇടനിലക്കാരനായി നിന്ന് പി ശശി ലക്ഷങ്ങള്‍ തട്ടുന്നതായാണ് പി വി അന്‍വറിന്റെ പ്രധാന ആരോപണം. ചില കേസുകള്‍ പി ശശി ഇടപെട്ട് ഒത്തുതീര്‍പ്പാക്കിയെന്നും പി വി അന്‍വര്‍ പറയുന്നു.

ഷാജന്‍ സ്‌കറിയ വിഷയത്തില്‍ ഇടപെടുന്ന സമയത്ത് താനും പി ശശിയും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായെന്ന് അന്‍വര്‍ പറയുന്നു. പി ശശിക്ക് തന്നോട് വൈരാഗ്യമാണ്.

തന്റെ ഉടമസ്ഥതയിലുള്ള പാര്‍ക്കില്‍ നിന്ന് പത്ത് ലക്ഷം രൂപ കളവ് പോയതുമായി ബന്ധപ്പെട്ട് അരീക്കോട് പൊലീസില്‍ പരാതി നല്‍കുകയും കേസെടുക്കുകയും ചെയ്തു. എന്നാല്‍ വിഷയത്തില്‍ ഒരു അന്വേഷണവും നടന്നില്ലെന്നും പി വി അന്‍വര്‍ പറഞ്ഞു.

#attacking #nothing #more #say #CM #said #PSasi

Next TV

Related Stories
#sexualabuse | പത്ത് വയസുകാരിക്ക് നേരെ നിരന്തരമായ ലൈംഗീകാതിക്രമം; 57- കാരന് 79 വർഷം കഠിന തടവ് വിധിച്ച് നാദാപുരം കോടതി

Oct 1, 2024 06:46 PM

#sexualabuse | പത്ത് വയസുകാരിക്ക് നേരെ നിരന്തരമായ ലൈംഗീകാതിക്രമം; 57- കാരന് 79 വർഷം കഠിന തടവ് വിധിച്ച് നാദാപുരം കോടതി

കേസിൽ പ്രോസിക്യൂഷന്റെ ഭാഗത്ത് നിന്നും 14 സാക്ഷികളെ വിസ്തരിക്കുകയും 16 രേഖകൾ ഹാജരാക്കുകയും...

Read More >>
#Siddique | ഒളിവ് ജീവിതത്തിന് അവസാനം; അഭിഭാഷകനെ കാണാൻ സിദ്ദീഖ് എത്തി

Oct 1, 2024 06:07 PM

#Siddique | ഒളിവ് ജീവിതത്തിന് അവസാനം; അഭിഭാഷകനെ കാണാൻ സിദ്ദീഖ് എത്തി

2016ലാണ് കേസിനാസ്പദമായ സംഭവം. സിനിമയുടെ പ്രിവ്യൂ ഷോയുമായി ബന്ധപ്പെട്ട് യുവനടിയെ തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലിലെ മുറിയിലേക്ക് വിളിച്ചുവരുത്തി...

Read More >>
#RahulMamkootathil | 'സംസ്ഥാന ഭരണം പരിപൂർണ്ണമായി ആർഎസ്എസ് നിയന്ത്രണത്തിലാണ്', പിആർ ഏജൻസിയാണോ മുഖ്യമന്ത്രിയുടെ നാവെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

Oct 1, 2024 05:47 PM

#RahulMamkootathil | 'സംസ്ഥാന ഭരണം പരിപൂർണ്ണമായി ആർഎസ്എസ് നിയന്ത്രണത്തിലാണ്', പിആർ ഏജൻസിയാണോ മുഖ്യമന്ത്രിയുടെ നാവെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

മുഖ്യമന്ത്രി ആർഎസ്എസ് സ്വഭാവത്തിലുള്ള ഇസ്ളാമോഫോബിക് അഭിമുഖങ്ങൾ പത്രങ്ങളിൽ നൽകുകയാണ്. ഒരു ജില്ലയെയും ഒരു മതത്തെയും അക്രമിക്കാനുള്ള സംഘപരിവാർ...

Read More >>
#PKKunhalikutty | ഇടതുമുന്നണിയോട് ഇടഞ്ഞുനിൽക്കുന്ന അൻവറിൻ്റെ മുന്നണി പ്രവേശനം തള്ളാതെ പികെ കുഞ്ഞാലിക്കുട്ടി; ചർച്ചയ്ക്കു ശേഷം തീരുമാനം

Oct 1, 2024 05:39 PM

#PKKunhalikutty | ഇടതുമുന്നണിയോട് ഇടഞ്ഞുനിൽക്കുന്ന അൻവറിൻ്റെ മുന്നണി പ്രവേശനം തള്ളാതെ പികെ കുഞ്ഞാലിക്കുട്ടി; ചർച്ചയ്ക്കു ശേഷം തീരുമാനം

പി വി അൻവർ ഉന്നയിച്ച ആരോപണങ്ങൾ ഗൗരവമുള്ളതാണ്. നിലമ്പൂരിൽ ലീഗ് തീരുമാനിച്ച പൊതുയോഗം നേതൃത്വം ഇടപെട്ട് മാറ്റി എന്നുള്ളത് അടിസ്ഥാന രഹിതമായ...

Read More >>
#accident | കോഴിക്കോട്  കോൺഗ്രീറ്റ് മിക്സർ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു,   ഡ്രൈവർക്ക് പരിക്ക്

Oct 1, 2024 04:14 PM

#accident | കോഴിക്കോട് കോൺഗ്രീറ്റ് മിക്സർ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു, ഡ്രൈവർക്ക് പരിക്ക്

എടവണ്ണ കൊയിലാണ്ടി സംസ്ഥാന പാതയിലെ മുക്കതിന് അടുത്ത് കറുത്ത പറമ്പിലാണ് കോൺഗ്രീറ്റ് മിക്സർ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം...

Read More >>
Top Stories