പേരാമ്പ്ര: (truevisionnews.com) പേരാമ്പ്രയില്‍ യുഡിഎഫ് നടത്തിയ പഞ്ചായത്ത് ഓഫീസ് ഉപരോധത്തില്‍ സംഘര്‍ഷം.
പേരാമ്പ്ര ഗ്രാമപഞ്ചായത്തിലെ മാലിന്യ പ്രശ്‌നമായി ബന്ധപ്പെട്ട് യുഡിഎഫ് ഗ്രാമപഞ്ചായത്തിന് മുന്നില്‍ നടത്തിയ ഉപരോധത്തിനിടെയാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്.
കാലത്ത് 9 മണിമുതല്‍ സമരക്കാര്‍ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ നിലയുറപ്പിച്ചിരുന്നു. ഇതോടെ ജീവനക്കാര്‍ക്ക് ഓഫീസിലേക്ക് പ്രവേശിക്കാനാവാത്ത സ്ഥിതിയായിരുന്നു.
ഉപരോധ സമരം ഉദ്ഘാടനം നടക്കുന്നതിനിടെ 10.10 ആയപ്പോള്‍ പേരാമ്പ്ര പൊലീസ് ഇന്‍സ്പക്ടര്‍ പി. ജംഷീറിന്റെ നേതൃത്വത്തില്‍ പൊലീസ് ജീവനക്കാരെ ഓഫീസിനകത്തേക്ക് പ്രവേശിപ്പിക്കാന്‍ നടത്തിയ നീക്കമാണ് പൊലീസും സമരക്കാരും തമ്മില്‍ ഉന്തും തള്ളും ഉണ്ടാവാന്‍ കാരണം.
തുടര്‍ന്ന് സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കാന്‍ തുടങ്ങിയതോടെ പൊലീസും സമരക്കാരും തമ്മില്‍ കയ്യാങ്കളിയിലേക്ക് കാര്യങ്ങള്‍ നീങ്ങുകയായിരുന്നു.
പിന്നീട് വനിതാ പ്രവര്‍ത്തകര്‍ അടക്കമുള്ള പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കിയ ശേഷമാണ് ജീവനക്കാരെ ഓഫീസിലേക്ക് പ്രവേശിപ്പിച്ചത്.
പൊലീസ് മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് പ്രവര്‍ത്തകര്‍ ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി. ഇന്ന് വൈകിട്ട് ടൗണില്‍ പ്രതിഷേധ യോഗവും നടത്തുമെന്ന് യുഡിഎഫ് നേതാക്കള്‍ അറിയിച്ചു.
#Clash #Panchayat #office #siege #UDF #Perampra.