#snakebite | നടക്കാനിറങ്ങിയപ്പോൾ അബദ്ധത്തിൽ ചവിട്ടി; പിന്നാലെ പാമ്പിന്റെ കടിയേറ്റ് പൊലീസ് ഉദ്യോഗസ്ഥൻ ഗുരുതരാവസ്ഥയിൽ

#snakebite | നടക്കാനിറങ്ങിയപ്പോൾ അബദ്ധത്തിൽ ചവിട്ടി; പിന്നാലെ പാമ്പിന്റെ കടിയേറ്റ് പൊലീസ് ഉദ്യോഗസ്ഥൻ ഗുരുതരാവസ്ഥയിൽ
Oct 1, 2024 08:44 AM | By Jain Rosviya

ആർമൂർ: (truevisionnews.com)രാവിലെ നടക്കാനിറങ്ങിയ പൊലീസ് ഉദ്യോഗസ്ഥൻ പാമ്പിന്റെ കടിയേറ്റ് ഗുരുതരാവസ്ഥയിൽ. തെലങ്കാനയിലെ നിസാമബാദിലെ ആർമൂറിലാണ് സംഭവം.

ആർമൂർ പൊലീസ് സർക്കിൾ ഇൻസ്പെക്ടർ രവി കുമാറിനാണ് മൂർഖൻ പാമ്പ് കടിച്ചത്. ഞായറാഴ്ച വെളുപ്പിനെയാണ് സംഭവം.

പുലർച്ചെ നടക്കാൻ പോകുന്ന വഴിയിൽ വച്ച് സർക്കിൾ ഇൻസ്പെക്ടർ മൂർഖൻ പാമ്പിനെ അബദ്ധത്തിൽ ചവിട്ടിയതിന് പിന്നാലെയാണ് സംഭവമെന്നാണ് പുറത്ത് വരുന്ന വിവരം.

അവശനിലയിൽ വഴിയിൽ കിടന്ന സർക്കിൾ ഇൻസ്പെക്ടറെ ഇതുവഴിയെത്തിയ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. സ്വകാര്യ ആശുപത്രിയിലെത്തിച്ച സർക്കിൾ ഇൻസ്പെക്ടറിന് ചികിത്സ നൽകിയെങ്കിലും അപകട നില തരണം ചെയ്തിട്ടില്ലെന്നാണ് പ്രാഥമിക വിവരം.

സംഭവത്തിൽ മുതിർന്ന ഉദ്യോഗസ്ഥൻ അന്വേഷണത്തിന് നിർദ്ദേശിച്ചിട്ടുണ്ട്. സമീപ സംസ്ഥാനമായ കർണാടകയിൽ ഒരു ജില്ലയിലെ പാമ്പ് കടിയേറ്റ സംഭവങ്ങളുടെ എണ്ണം വളരെ അധികം ആശങ്കയ്ക്ക് വകയുള്ളതെന്നാണ് അടുത്തിടെ പുറത്ത് വന്ന റിപ്പോർട്ട്.

യാഡ്ഗിർ ജില്ലിയിലാണ് ഈ വർഷം ജനുവരി 1 നും സെപ്തംബർ 7നും ഇടയിലായി 62 പാമ്പ് കടിയേറ്റ സംഭവങ്ങളാണ് ഇവിടെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

ആരോഗ്യ വകുപ്പ് നൽകിയ കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഇത്. 62 പേരിൽ ഒരാൾ മാത്രമാണ് മരിച്ചത്. കൃഷിയിടങ്ങളിൽ ജോലി ചെയ്യുന്നതിനിടെയാണ് ഇത്തരം സംഭവങ്ങളിൽ ഏറെയും. അപ്രതീക്ഷിത മഴയ്ക്ക് പിന്നാലെ പാമ്പ് ശല്യം കർഷകർക്ക് സൃഷ്ടിക്കുന്ന വെല്ലുവിളി ചെറുതല്ലെന്നാണ് റിപ്പോർട്ട്.

നാഡീ വ്യൂഹത്തേയാണ് മൂർഖന്റെ വിഷം ബാധിക്കുന്നത്. ശ്വാസമെടുക്കുന്നതിന് അടക്കമുള്ള ബുദ്ധിമുട്ടാണ് മൂർഖന്റെ കടിയേറ്റതിന് പിന്നാലെ സംഭവിക്കുന്നത്.

ഏഷ്യയുടെ തെക്കൻ മേഖലയിൽ വർഷം തോറും ആയിരക്കണക്കിന് ആളുകളാണ് മൂർഖന്റെ കടിയേറ്റ് കൊല്ലപ്പെടുന്നതെന്നാണ് ലഭ്യമാകുന്ന വിവരം.

#Accidentally #stepped #while #going #walk #police #officer #bitten #snake #critical #condition

Next TV

Related Stories
#murdercase | കൊല്ലപ്പെട്ടത് ബ്യൂട്ടി വ്ലോഗർ, പ്രതി മൃതദേഹത്തിനൊപ്പം കഴിഞ്ഞത് രണ്ട് ദിവസം, കണ്ണൂർ സ്വദേശിക്കായി തിരച്ചിൽ തുടരുന്നു

Nov 26, 2024 09:44 PM

#murdercase | കൊല്ലപ്പെട്ടത് ബ്യൂട്ടി വ്ലോഗർ, പ്രതി മൃതദേഹത്തിനൊപ്പം കഴിഞ്ഞത് രണ്ട് ദിവസം, കണ്ണൂർ സ്വദേശിക്കായി തിരച്ചിൽ തുടരുന്നു

രണ്ട് ദിവസം ആരവ് യുവതിയുടെ മൃതദേഹമുള്ള മുറിയിൽ കഴിഞ്ഞു. ഇന്ന് രാവിലെയാണ് അപ്പാർട്മെന്റിൽ നിന്ന്...

Read More >>
#childdeath | ഉച്ചഭക്ഷണത്തിന് ഒന്നിച്ച് കഴിച്ചത് മൂന്ന് പൂരികൾ, ആറാം ക്ലാസുകാരൻ ശ്വാസംമുട്ടി മരിച്ചു

Nov 26, 2024 02:39 PM

#childdeath | ഉച്ചഭക്ഷണത്തിന് ഒന്നിച്ച് കഴിച്ചത് മൂന്ന് പൂരികൾ, ആറാം ക്ലാസുകാരൻ ശ്വാസംമുട്ടി മരിച്ചു

ആറാം ക്ലാസ് വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിവരം സ്കൂൾ അധികൃതരാണ് രക്ഷിതാക്കളെ...

Read More >>
#accident |  പിന്നിലേക്കെടുത്ത കാറിടിച്ച് മൂന്ന് വയസുകാരന് ദാരുണാന്ത്യം; അപകടം അമ്മ ക്ഷേത്രത്തിനകത്ത് നിൽക്കുന്നതിനിടെ

Nov 26, 2024 02:20 PM

#accident | പിന്നിലേക്കെടുത്ത കാറിടിച്ച് മൂന്ന് വയസുകാരന് ദാരുണാന്ത്യം; അപകടം അമ്മ ക്ഷേത്രത്തിനകത്ത് നിൽക്കുന്നതിനിടെ

ഗുരുതരമായി പരിക്കേറ്റ ബാലനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അവിടെ എത്തിക്കുന്നതിന് മുമ്പ് മരണം സംഭവിച്ചതായി ഡോക്ടർമാർ...

Read More >>
#DisasterManagementFund | ദുരന്തനിവാരണത്തിന് കേരളത്തിന് 72 കോടി രൂപ അനുവദിച്ച് കേന്ദ്രം

Nov 26, 2024 02:10 PM

#DisasterManagementFund | ദുരന്തനിവാരണത്തിന് കേരളത്തിന് 72 കോടി രൂപ അനുവദിച്ച് കേന്ദ്രം

ഇത് എങ്ങനെ ചെലവഴിക്കണമെന്ന കാര്യത്തില്‍ സംസ്ഥാനസര്‍ക്കാരിന്...

Read More >>
#deathcase | 'മുഖത്ത് വിചിത്രമായ പാടുകൾ',   24 കാരിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത തുടരുന്നു

Nov 26, 2024 01:26 PM

#deathcase | 'മുഖത്ത് വിചിത്രമായ പാടുകൾ', 24 കാരിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത തുടരുന്നു

ബെം​ഗളൂരു നെലമംഗലയിലുള്ള ബന്ധുവായ സുഹാസിനിയെ കാണാനാണ് ദമ്പതികൾ...

Read More >>
Top Stories