#Lawrence | ലോറൻസിന്റെ മൃതദേഹം മെഡിക്കൽ പഠനത്തിന് വിട്ടുനൽകുന്നതിൽ തീരുമാനമായില്ല; മോർച്ചറിയിൽ സൂക്ഷിക്കാൻ ഹൈക്കോടതി നിർദേശം

#Lawrence | ലോറൻസിന്റെ മൃതദേഹം മെഡിക്കൽ പഠനത്തിന് വിട്ടുനൽകുന്നതിൽ തീരുമാനമായില്ല; മോർച്ചറിയിൽ സൂക്ഷിക്കാൻ ഹൈക്കോടതി നിർദേശം
Sep 30, 2024 12:40 PM | By VIPIN P V

കൊച്ചി: (truevisionnews.com) സി.പി.എം നേതാവ് എം.എം. ലോറൻസിന്‍റെ മൃതദേഹം മോർച്ചറിയിൽ തന്നെ സൂക്ഷിക്കാൻ ഹൈകോടതി നിർദേശം.

ലോറന്‍സിന്റെ മൃതദേഹം ഏറ്റെടുക്കാനുള്ള കളമശ്ശേരി മെഡിക്കല്‍ കോളജിന്‍റെ തീരുമാനം ചോദ്യം ചെയ്ത് മകൾ ആശ നൽകിയ ഹരജിയിലാണ് ഹൈകോടതിയുടെ നിർദേശം.

ഹരജി വീണ്ടും വ്യാഴാഴ്ച പരിഗണിക്കും. ലോ​റ​ൻ​സി​ന്‍റെ മൂ​ന്ന്​ മ​ക്ക​ളി​ൽ ഒ​രാ​ളാ​യ ആ​ശ പി​താ​വി​ന്‍റെ മൃ​ത​ദേ​ഹം പ​ഠ​നാ​വ​ശ്യ​ത്തി​ന്​ കൈ​മാ​റാ​നു​ള്ള തീ​രു​മാ​നം ചോ​ദ്യം ചെ​യ്ത്​ ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ചിരുന്നു.

എ​ന്നാ​ൽ, രേ​ഖാ​മൂ​ലം സ​മ്മ​ത​പ​ത്ര​മി​ല്ലെ​ങ്കി​ലും മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ള​ജി​ന്​ കൈ​മാ​റ​ണ​മെ​ന്ന ആ​ഗ്ര​ഹം പി​താ​വ്​ പ്ര​ക​ടി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്ന്​ കാ​ണി​ച്ച്​ മ​റ്റ്​ ര​ണ്ട്​ മ​ക്ക​ൾ സ​ത്യ​വാ​ങ്​​മൂ​ല​വും ന​ൽ​കിയിരുന്നു.

ഈ സത്യവാങ്മൂലം പരിഗണിച്ചായിരുന്നു മൃതദേഹം പഠനത്തിനായി ഏറ്റെടുക്കാനും എംബാം ചെയ്ത് സൂക്ഷിക്കാനുമുള്ള മെഡിക്കല്‍ കോളജ് ആശുപത്രിയുടെ തീരുമാനം. കേരള അനാട്ടമി ആക്ട് പ്രകാരമായിരുന്നു തീരുമാനം.

ഇതിനെതിരെയാണ് ആശ വീണ്ടും കോടതിയെ സമീപിച്ചത്. മൃതദേഹം ഏറ്റെടുക്കാനുള്ള കളമശ്ശേരി മെഡിക്കല്‍ കോളജിന്റെ തീരുമാനം ഏകപക്ഷീയവും നിയമ വിരുദ്ധവുമാണെന്നാണ് ഹരജിയിലെ ആക്ഷേപം.

തീരുമാനം റദ്ദാക്കണമെന്നും മൃതദേഹം വിട്ടുനല്‍കണമെന്നും മതാചാര പ്രകാരം സംസ്‌കരിക്കാന്‍ അനുവദിക്കണമെന്നും ആശ ലോറന്‍സ് ഹരജിയിലൂടെ ആവശ്യപ്പെട്ടു.

തുടർന്നാണ് മൃതദേഹം മോർച്ചറയിൽ സൂക്ഷിക്കുന്നത് തുടരാൻ ഹൈകോടതി നിർദേശം നൽകിയത്. സെ​പ്​​റ്റം​ബ​ർ 21നാ​യിരുന്നു​ എം.​എം. ലോ​റ​ൻ​സ്​ അന്തരി​ച്ച​ത്.

#No #decision #made #release #Lawrence #body #medical #study #HighCourt #orders #keep #mortuary

Next TV

Related Stories
#KKShailaja | ‘പൊലീസ് സിദ്ദിഖിനെ സംരക്ഷിക്കുന്ന നടപടി സ്വീകരിച്ചിട്ടില്ല, ഹേമ കമ്മറ്റി നിയോഗിച്ചതിൽ സർക്കാരിനെ അഭിനന്ദിക്കണം’ - കെ കെ ശൈലജ

Sep 30, 2024 05:30 PM

#KKShailaja | ‘പൊലീസ് സിദ്ദിഖിനെ സംരക്ഷിക്കുന്ന നടപടി സ്വീകരിച്ചിട്ടില്ല, ഹേമ കമ്മറ്റി നിയോഗിച്ചതിൽ സർക്കാരിനെ അഭിനന്ദിക്കണം’ - കെ കെ ശൈലജ

സിദ്ദിഖിനെ സംരക്ഷിക്കുന്നുവെങ്കിൽ കോടതിയിൽ സർക്കാർ എതിർ വാദം ഉന്നയിക്കുമായിരുന്നില്ല. ഹേമ കമ്മറ്റി നിയോഗിച്ചതിൽ സർക്കാരിനെ...

Read More >>
#wildelephant | തെങ്ങ് മറിച്ചിടുന്നതിനിടെ വൈദ്യുത ലൈനിൽ നിന്ന് ഷോക്കേറ്റ് കാട്ടാന ചരിഞ്ഞു

Sep 30, 2024 05:12 PM

#wildelephant | തെങ്ങ് മറിച്ചിടുന്നതിനിടെ വൈദ്യുത ലൈനിൽ നിന്ന് ഷോക്കേറ്റ് കാട്ടാന ചരിഞ്ഞു

ഇതിനുശേഷം തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി ആനയുടെ ജഡം സ്ഥലത്ത് നിന്ന്...

Read More >>
#Siddique|  സിദ്ദിഖ് തെറ്റ് ചെയ്തിട്ടില്ല, താരത്തിന്റെ വീടിന് മുന്നില്‍ ലഡുവിതരണവും ആഘോഷവും

Sep 30, 2024 04:54 PM

#Siddique| സിദ്ദിഖ് തെറ്റ് ചെയ്തിട്ടില്ല, താരത്തിന്റെ വീടിന് മുന്നില്‍ ലഡുവിതരണവും ആഘോഷവും

ഇന്ന് ഉച്ചയോടെയാണ് രണ്ടാഴ്ചത്തേക്ക് അറസ്റ്റ് തടഞ്ഞുകൊണ്ട് ഇടക്കാല ജാമ്യം അനുവദിച്ചത്....

Read More >>
#hanged | പെരിങ്ങത്തൂർ സ്വദേശിയായ വിദ്യാർഥി ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ

Sep 30, 2024 04:43 PM

#hanged | പെരിങ്ങത്തൂർ സ്വദേശിയായ വിദ്യാർഥി ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ

തൃശ്ശൂരിൽ അഗ്രികൾച്ചർ എൻട്രൻസ് കോച്ചിങ്ങിന് പഠിക്കുന്ന ആദിഷിനെ ഞായറാഴ്‌ച രാവിലെ ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു...

Read More >>
#FOUNDDEATH | വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; കുടുംബത്തിന്‍റെ ആരോപണം അന്വേഷിക്കുമെന്ന് പൊലീസ്

Sep 30, 2024 04:40 PM

#FOUNDDEATH | വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; കുടുംബത്തിന്‍റെ ആരോപണം അന്വേഷിക്കുമെന്ന് പൊലീസ്

ആരോപണത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി. മൂന്ന് ദിവസങ്ങൾക്കു മുൻപ് കാണാതായ ശ്യാംകുമാറിനെ ഇന്നലെ വൈകീട്ടാണ് മരിച്ച നിലയിൽ...

Read More >>
#accident | നാദാപുരം റോഡിലെ കാറപകടം; പരിക്കേറ്റ 19 കാരൻ   മരിച്ചു

Sep 30, 2024 04:15 PM

#accident | നാദാപുരം റോഡിലെ കാറപകടം; പരിക്കേറ്റ 19 കാരൻ മരിച്ചു

സാരമായി പരിക്കേറ്റ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച സിനാൻ ഉച്ചയോടെ...

Read More >>
Top Stories










Entertainment News