പെരിങ്ങത്തൂർ:(truevisionnews.com) എൻട്രൻസ് കോച്ചിംഗിന് തയ്യാറെടുക്കുകയായിരുന്ന പെരിങ്ങത്തൂർ സ്വദേശിയായ വിദ്യാർഥി തൃശ്ശൂരിൽ ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ .
പെരിങ്ങത്തൂരിലെ മലക്കുതാഴ അരുക്കുനിയിൽ ജി കെ പ്രദീപൻ്റെ മകൻ ആദിഷ് (18) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത് .
തൃശ്ശൂരിൽ അഗ്രികൾച്ചർ എൻട്രൻസ് കോച്ചിങ്ങിന് പഠിക്കുന്ന ആദിഷിനെ ഞായറാഴ്‌ച രാവിലെ ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു .
മൃതദേഹം തൃശ്ശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നും പോസ്റ്റ് മോർട്ടത്തിന് ശേഷം വൈകീട്ട് വീട്ടിലെത്തിക്കും.
#student #from #Peringathur #hanged #himself #hostel