#Cookery | കിളിക്കൂട് മലബാർ സ്പെഷ്യൽ പലഹാരം തയ്യാറാക്കി നോക്കാം

#Cookery | കിളിക്കൂട് മലബാർ സ്പെഷ്യൽ പലഹാരം തയ്യാറാക്കി നോക്കാം
Sep 29, 2024 08:43 PM | By ShafnaSherin

(truevisionnews.com) മലബാറിൽ നിന്നുള്ള ഒരു രുചികരമായ ലഘുഭക്ഷണം, കിളിക്കൂടിന് അതിൻ്റെ പേര് ലഭിച്ചത് അതിൻ്റെ രൂപഭാവത്തിൽ നിന്നാണ് വെറുതെ ഇരുന്ന് കഴിക്കാനും കുട്ടികൾക്ക് വരെ ഒരുപാട് ഇഷ്ടം ആണ്. എന്നാൽ ഈസിയായി രുചിയോടു കൂടി ഈ രീതിയിൽ ഒന്ന് തയ്യാറാക്കി നോക്കാം

ചേരുവകള്‍

ഉരുളക്കിഴങ്ങ് - 4

ഉള്ളി - 2

പച്ചമുളക് - 2

പുഴുങ്ങിയ മുട്ട - 3

ഇഞ്ചി - വെളുത്തുള്ളി പേസ്റ്റ് - 1 ടീസ്പൂണ്‍

മഞ്ഞള്‍പ്പൊടി - കാല്‍ ടീസ്പൂണ്‍

ഗരം മസാല - അര ടീസ്പൂണ്‍

ഉപ്പ് -ആവശ്യത്തിന്

വെളിച്ചെണ്ണ - 1 ടേബിള്‍സ്പൂണ്‍

മല്ലിയിലസേമിയ - 1 കപ്പ് 

എണ്ണ- ഫ്രൈ ചെയ്യാന്‍ 

തയ്യാറാക്കുന്ന വിധം

ഉരുളക്കിഴങ്ങ് പുഴുങ്ങിയെടുക്കുക. തണുത്തശേഷം ഉടച്ചെടുത്ത് മാറ്റിവെക്കുക. വെളിച്ചെണ്ണ ചൂടാക്കി, ഉള്ളി ചേര്‍ത്ത് വഴറ്റുക.

ശേഷം ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ചേര്‍ക്കുക. നന്നായി വഴന്നുവന്നശേഷം മഞ്ഞള്‍പ്പൊടി, ഗരംമസാല, ഉപ്പ് എന്നിവ ചേര്‍ത്ത് ഇളക്കുക.

അതിലേക്ക് ഉടച്ചുവെച്ച കിഴങ്ങ്, മല്ലിയില എന്നിവ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. മുട്ട പുഴുങ്ങിയത് രണ്ടാക്കി മുറിക്കുക.മസാലക്കൂട്ട് ചെറിയ ഉരുളകളാക്കിയെടുത്ത് നടുവില്‍ മുട്ട വെച്ച്‌ ഇഷ്ടമുള്ള ആകൃതിയില്‍ ആക്കിയെടുക്കുക.

മുട്ട സ്പൂണ്‍ കൊണ്ട് അടിച്ചെടുക്കുക. ഉരുട്ടിവെച്ച ഉരുളകള്‍ മുട്ടയില്‍ മുക്കിയ ശേഷം സേമിയകൊണ്ട് നന്നായി പൊതിയുക. എണ്ണ ചൂടാക്കി കിളിക്കൂടിനെ ബ്രൗണ്‍ കളര്‍ ആകുന്നത് വരെ ഫ്രൈ ചെയ്തെടുക്കുക.

#try #prepare #Kilikood #Malabar #special #dessert

Next TV

Related Stories
പുട്ട് ബാക്കി വന്നോ? എങ്കിൽ കളയണ്ട, ഉഗ്രൻ രുചിയിൽ ഒരു ഉപ്പുമാവ് തയാറാക്കി നോക്കാം

Mar 22, 2025 08:38 PM

പുട്ട് ബാക്കി വന്നോ? എങ്കിൽ കളയണ്ട, ഉഗ്രൻ രുചിയിൽ ഒരു ഉപ്പുമാവ് തയാറാക്കി നോക്കാം

പുട്ടും കടലയും പുട്ടും ബീഫും എന്ന് പറയുമ്പോൾ തന്നെ നാവിൽ...

Read More >>
നാടൻ സ്വാദിൽ ചീര ഉപ്പേരി തയാറാക്കി നോക്കാം

Mar 20, 2025 10:50 PM

നാടൻ സ്വാദിൽ ചീര ഉപ്പേരി തയാറാക്കി നോക്കാം

ചീര തോരൻ ഉണ്ടെങ്കിൽ പിന്നെ ചോറിന് വേറെ കറിയൊന്നും...

Read More >>
നല്ല മൊരിഞ്ഞ ചക്ക വറുത്തത് തയാറാക്കി നോക്കിയാലോ?

Mar 19, 2025 08:42 PM

നല്ല മൊരിഞ്ഞ ചക്ക വറുത്തത് തയാറാക്കി നോക്കിയാലോ?

ചക്ക കൊണ്ടുള്ള ഏത് വിഭവവും ഇഷ്ടപ്പെടാത്തവരായി...

Read More >>
ഈ ചൂട് കാലത്ത്  മിന്റ് ലൈം കുടിച്ചു നോക്കൂ....

Mar 17, 2025 12:10 PM

ഈ ചൂട് കാലത്ത് മിന്റ് ലൈം കുടിച്ചു നോക്കൂ....

രുചികരവും ലളിതവുമായ മിന്റ് ലൈം വീട്ടിൽ...

Read More >>
കാന്താരി ചമ്മന്തി കഴിക്കണോ? എളുപ്പത്തിൽ തയാറാക്കാൻ കഴിയുന്ന ഒരു രുചിക്കൂട്ട് ഇതാ....

Mar 13, 2025 10:02 PM

കാന്താരി ചമ്മന്തി കഴിക്കണോ? എളുപ്പത്തിൽ തയാറാക്കാൻ കഴിയുന്ന ഒരു രുചിക്കൂട്ട് ഇതാ....

എളുപ്പത്തിൽ തയാറാക്കാൻ കഴിയുന്ന ഒരു രുചിക്കൂട്ട്...

Read More >>
Top Stories