(truevisionnews.com)ഫിംഗർ മില്ലറ്റ് എന്ന പേരിൽ പൊതുവായി അറിയപ്പെടുന്ന റാഗി ഏറ്റവും ആരോഗ്യകരമായ ധാന്യങ്ങളിൽ ഒന്നാണ്.രോഗപ്രതിരോധത്തിനും, ശരീരഭാരം കുറയ്ക്കാനുമൊക്കെ റാഗി വളരെയധികം ഗുണകരമാണ്.
റാഗി ഉപയോഗിച്ച് പല തരം വിഭവങ്ങൾ ഇന്ന് നാം തയ്യാറാക്കാറുണ്ട്. റാഗിയുടെ ഗുണങ്ങൾ ഒട്ടും ചോർന്ന് പോകാതെ വളരെ എളുപ്പത്തിൽ റാഗി കഞ്ഞി തയ്യാറാക്കാം.
പ്രധാന ചേരുവ
1 പുളി
2 ശർക്കര
3 റാഗി
4 ആവശ്യത്തിന് വെള്ളം
5 ഏലയ്ക്കാപ്പൊടി
തയ്യാറാക്കുന്ന വിധം
ഒരു ബൗളിലേയ്ക്ക് ആദ്യം പുളിവെള്ളം എടുക്കുക. ഇതിലേയ്ക്ക് പൊടിച്ച ശർക്കര കൂടെ ചേർത്ത് നന്നായി ഇളക്കുക.
പിന്നീട് റാഗി നന്നായി റോസ്റ്റ് ചെയ്യുക. റോസ്റ്റ് ചെയ്ത റാഗി കൂടെ ചേർത്ത് നന്നായി യോജിപ്പിക്കണം.
ആവശ്യത്തിന് വെള്ളം കൂടെ ചേർത്ത് നന്നായി ഇളക്കിയെടുക്കുക. ഒരു നുള്ള് ഏലയ്ക്കാപ്പൊടി കൂടെ ചേർക്കാം.അത്യാവശ്യം കുറുകി വന്നാൽ ആരോഗ്യകരമായ രാജി കഞ്ഞി തയ്യാർ
#Healthy #ragi #porridge #prepared #five #minutes