(truevisionnews.com)തെന്നിന്ത്യയുടെ പ്രിയപ്പെട്ട താരമാണ് സാമന്ത. ഒട്ടനവധി ഹിറ്റ് ചിത്രങ്ങളിലൂടെ പ്രേക്ഷക മനസില്‍ ഇടം നേടാന്‍ സാമന്തക്ക് സാധിച്ചു.
ഇപ്പോഴിതാ പേസ്റ്റല്‍ ഗ്രീന്‍ കളറിലുള്ള ഔട്ഫിറ്റില്‍ സ്‌റ്റൈലിഷ് ലുക്കിലുള്ള ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് സാമന്ത.
ലോങ് ട്രൗസറും നെറ്റഡ് ബോഡികോണ്‍ ടോപ്പുമാണ് താരം ധരിച്ചത്. താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച ചിത്രങ്ങള്‍ ഇതിനോടകം തരംഗമായി.
വേവി ഹെയറിലും ന്യൂഡ് മിനിമല്‍ മേക്കപ്പിലും അതീവ സുന്ദരിയാണ് താരം എത്തിയിരിക്കുന്നത്.ക്രേഷ ബജാജിന്റ് ഔട്ട്ഫിറ്റ് കളക്ഷനില്‍ നിന്നുള്ളതാണ് ഈ ഔട്ട്ഫിറ്റ്.
ബള്‍ഗാരി ബ്രാന്‍ഡിന്റെ ഗോള്‍ഡ് ആന്റ് സില്‍വറിലുള്ള വാച്ചും കമ്മലുകളും അണിഞ്ഞിരിക്കുന്നു. പ്രീതം ജുകല്‍ക്കറാണ് ഈ ലുക്ക് സ്‌റ്റൈല്‍ ചെയ്തിരിക്കുന്നത്.
ഏറ്റവും ശ്രദ്ധേയമായത് താരത്തിന്റെ മുടി സ്‌റ്റൈല്‍ ചെയ്തിരിക്കുന്നതാണ്.പ്രിയങ്ക ചോപ്രയോടൊപ്പം അമേരിക്കന്‍ ആക്ഷന്‍ പരമ്പരയായ സിറ്റാഡലില്‍ അഭിനയിക്കുന്നതിന്റെ ത്രില്ലിലാണ് സാമന്ത.
സിറ്റാഡലിന്റെ പ്രൊമോഷന്‍ തിരക്കിലാണ് താരം. അതിനിടയിലാണ് വ്യത്യസ്ത ലുക്കിലുള്ള തന്റെ ചിത്രങ്ങള്‍ താരം ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചിരിക്കുന്നത്.
#Samantha #new #stylish #look #green #outfit