#Siddique | ബലാത്സംഗ കേസില്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി നാളെ പരിഗണിക്കും

#Siddique | ബലാത്സംഗ കേസില്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി നാളെ പരിഗണിക്കും
Sep 29, 2024 12:03 PM | By VIPIN P V

കൊച്ചി : (truevisionnews.com) ബലാത്സംഗ കേസില്‍ നടന്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി നാളെ പരിഗണിക്കും.

മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തീരുമാനം എടുക്കുന്നതിനു മുന്‍പ് തങ്ങളുടെ ഭാഗം കൂടി കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് അതിജീവിതയും സംസ്ഥാന സര്‍ക്കാരും തടസ്സ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്.

സിദ്ദിഖിനെതിരായ കേസില്‍ പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്നും അതീവ ജാഗ്രത കാണിച്ചിട്ടുണ്ടെന്നും സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി പ്രതികരിച്ചു.

ജസ്റ്റിസുമാരായ ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. 62മത്തെ കേസായാണ് ഹര്‍ജി ലിസ്റ്റ് ചെയ്തിരിക്കുന്നത്.

സിദ്ദിഖിനായി സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗി ആയിരിക്കും ഹാജരാകുക. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തീരുമാനം എടുക്കുന്നതിനു മുന്‍പ് തങ്ങളുടെ ഭാഗം കൂടി കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് മൂന്ന് തടസ്സഹര്‍ജികള്‍ സുപ്രീംകോടതിയിലുണ്ട്.

സംസ്ഥാന സര്‍ക്കാരും അതിജീവിതയും പൊതുപ്രവര്‍ത്തകനായ നവാസ് പായിച്ചിറയുമാണ് സുപ്രീംകോടതിയില്‍ തടസ്സ ഹര്‍ജി സമര്‍പ്പിച്ചത്. സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം.

മുന്‍ സോളിസിറ്റര്‍ ജനറല്‍ രഞ്ജിത് കുമാറായിരിക്കും സര്‍ക്കാരിന് വേണ്ടി ഹാജരാകുക. അതോടൊപ്പം ചില സീനിയര്‍ വനിതാ അഭിഭാഷകരെയും സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ടെന്നാണ് വിവരം.

അതേസമയം സിദ്ദിഖിനെതിരായ അന്വേഷണത്തില്‍ പൊലീസ് അതീവ ജാഗ്രത കാണിച്ചിട്ടുണ്ടെന്നും അതുകൊണ്ടാണ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യം നിഷേധിക്കപ്പെട്ടതെന്നും സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി ദില്ലിയില്‍ പ്രതികരിച്ചു.

പീഡന പരാതിയുടെ കാലതാമസം ഉള്‍പ്പെടെ ചൂണ്ടിക്കാട്ടി മുന്‍കൂര്‍ ജാമ്യത്തിന് അവകാശമുണ്ടെന്നാണ് സിദ്ദിഖിന്റെ വാദം.

തനിക്ക് ക്രിമിനല്‍ പശ്ചാത്തലം ഇല്ലെന്നും അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കുമെന്നും അടക്കമുള്ള കാര്യങ്ങളും ചൂണ്ടിക്കാട്ടും. അറസ്റ്റ് ഭയന്ന് ഒളിവില്‍ കഴിയുന്ന സിദ്ദിഖിന് സുപ്രീംകോടതിയിലെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഏറെ നിര്‍ണായകമാണ്.

#SupremeCourt #consider #Siddique #anticipatory #bail #plea #rapecase #tomorrow

Next TV

Related Stories
#KMShaji | 'നടന്നത് ഭരണ​കൂട ​ഗൂഢാലോചന; പ്ലസ് ടു കോഴക്കേസ് വിധി പിണറായി വിജയന്റെ പിടലിക്കേറ്റ അടി' - കെ.എം ഷാജി

Nov 26, 2024 09:10 PM

#KMShaji | 'നടന്നത് ഭരണ​കൂട ​ഗൂഢാലോചന; പ്ലസ് ടു കോഴക്കേസ് വിധി പിണറായി വിജയന്റെ പിടലിക്കേറ്റ അടി' - കെ.എം ഷാജി

പ്ലസ് ടു ബാച്ച് അനുവദിക്കാന്‍ കെ.എം ഷാജി 25 ലക്ഷം രൂപ കോഴ വാങ്ങിയെന്നായിരുന്നു ആരോപണം. നിയമോപദേശം പോലും മറികടന്ന് 2020 ലാണ് വിജിലന്‍സ് കേസ് രജിസ്റ്റര്‍...

Read More >>
#court | പൊള്ളലേറ്റ് വീട്ടമ്മ മരിച്ച കേസ്: ഭർത്താവിന് ഏഴര വർഷം കഠിന തടവ്

Nov 26, 2024 08:48 PM

#court | പൊള്ളലേറ്റ് വീട്ടമ്മ മരിച്ച കേസ്: ഭർത്താവിന് ഏഴര വർഷം കഠിന തടവ്

10,000 രൂപയും സ്വന്തം ആവശ്യങ്ങൾക്ക് ഉപയോഗിച്ച് തീർത്ത് കൂടുതൽ സ്വർണാഭരണവും പണവും ആവശ്യപ്പെട്ട് ഷീജയെ ക്രൂരമായി...

Read More >>
#itching | സ്കൂളിൽ 27 വിദ്യാര്‍ത്ഥികൾക്ക് കൂട്ടത്തോടെ ചൊറിച്ചിലും ദേഹാസ്വാസ്ഥ്യവും; സ്കൂളിന് അവധി നൽകി

Nov 26, 2024 07:54 PM

#itching | സ്കൂളിൽ 27 വിദ്യാര്‍ത്ഥികൾക്ക് കൂട്ടത്തോടെ ചൊറിച്ചിലും ദേഹാസ്വാസ്ഥ്യവും; സ്കൂളിന് അവധി നൽകി

ശ്വാസംമുട്ടൽ അനുഭവപ്പെട്ട ഷാരോൺ ടി ജോസിനെ അത്യാഹിതവിഭാഗത്തിൽ പ്രവേശിപ്പിച്ചു....

Read More >>
#SabarimalaPhotoshoot | പതിനെട്ടാം പടിയിലെ പൊലീസുകാരുടെ ഫോട്ടോഷൂട്ട്; എഡിജിപിയെ അതൃപ്തി അറിയിച്ച് ദേവസ്വം ബോർഡ്

Nov 26, 2024 07:52 PM

#SabarimalaPhotoshoot | പതിനെട്ടാം പടിയിലെ പൊലീസുകാരുടെ ഫോട്ടോഷൂട്ട്; എഡിജിപിയെ അതൃപ്തി അറിയിച്ച് ദേവസ്വം ബോർഡ്

അന്വേഷണത്തിൻ്റെ ഭാഗമായി അവധിയിൽ പോയ പൊലീസ് ഉദ്യോഗസ്ഥരെ തിരികെ...

Read More >>
Top Stories