#accident | വാഹനാപകടത്തിൽ എയർബാഗ് മുഖത്തമർന്ന് അമ്മയുടെ മടിയിലിരുന്ന രണ്ടു വയസ്സുകാരി ശ്വാസംമുട്ടി മരിച്ചു

#accident | വാഹനാപകടത്തിൽ എയർബാഗ് മുഖത്തമർന്ന് അമ്മയുടെ മടിയിലിരുന്ന രണ്ടു വയസ്സുകാരി ശ്വാസംമുട്ടി മരിച്ചു
Sep 29, 2024 08:46 AM | By VIPIN P V

കോട്ടയ്ക്കല്‍: (truevisionnews.com) പടപ്പറമ്പില്‍ കാറും ടാങ്കര്‍ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ എയര്‍ബാഗ് മുഖത്തമര്‍ന്നതിനെത്തുടര്‍ന്ന് അമ്മയുടെ മടിയിലിരുന്ന രണ്ടു വയസ്സുകാരി ശ്വാസംമുട്ടി മരിച്ചു.

പൊന്മള ചാപ്പനങ്ങാടി തെക്കത്ത് നസീറിന്റെയും റംഷീനയുടേയും മകള്‍ ഇഫയാണ് മരിച്ചത്.

ശനിയാഴ്ച ഉച്ചയ്ക്ക് മൂന്നുമണിക്ക് പടപ്പറമ്പ് പുളിവെട്ടിയില്‍ കുഞ്ഞും കുടുംബവും സഞ്ചരിച്ച കാറും എതിരേവന്ന ടാങ്കര്‍ ലോറിയും കൂട്ടിയിടിക്കുകയായിരുന്നു.

മാതാവിന്റെ മടിയിലിയിരുന്ന കുട്ടി എയര്‍ ബാഗ് മുഖത്തമര്‍ന്നും സീറ്റ് ബെല്‍റ്റ് കഴുത്തില്‍ കുരുങ്ങിയും ശ്വാസംമുട്ടി മരിക്കുകയായിരുന്നു. കുട്ടിയുടെ പിതാവ് രണ്ടുദിവസം മുന്‍പാണ് വിദേശത്തുനിന്ന് വന്നത്.

കുട്ടിയുടെ പിതൃസഹോദരന്റെ വിവാഹം ഞായറാഴ്ച നടക്കാനിരിക്കെയാണ് അപകടം. അപകടത്തില്‍ മറ്റാര്‍ക്കും പരിക്കില്ല. സഹോദരങ്ങള്‍: റൈഹാന്‍, അമീന്‍. കൊളത്തൂര്‍ പോലീസ് എത്തി നടപടികള്‍ സ്വീകരിച്ചു.

കുട്ടിയുടെ മൃതദേഹം പടപ്പറമ്പ് ആശുപത്രിയില്‍ നിന്ന് പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ഞായറാഴ്ച രാവിലെ മൃതദേഹം വീട്ടിലെത്തിക്കും. പതിനൊന്നുമണിക്ക് പറങ്കിമൂച്ചിക്കല്‍ മസ്ജിദ് കബറിസ്താനില്‍ കബറടക്കും.

#two #year #old #girl #who #mother #lap #suffocated #death #airbag #hit #face #caraccident

Next TV

Related Stories
#Jayakumar | ആദ്യമായല്ല ഒരു എ.ഡി.ജി.പി കൂടിക്കാഴ്ച നടത്തുന്നത്, ചീഫ് സെക്രട്ടറിമാർ വരെ സ്വകാര്യ സംഭാഷണങ്ങളിൽ പങ്കെടുത്തിട്ടുണ്ട് - ആർ.എസ്.എസ് നേതാവ് ജയകുമാർ

Sep 29, 2024 12:48 PM

#Jayakumar | ആദ്യമായല്ല ഒരു എ.ഡി.ജി.പി കൂടിക്കാഴ്ച നടത്തുന്നത്, ചീഫ് സെക്രട്ടറിമാർ വരെ സ്വകാര്യ സംഭാഷണങ്ങളിൽ പങ്കെടുത്തിട്ടുണ്ട് - ആർ.എസ്.എസ് നേതാവ് ജയകുമാർ

മുന്നണിക്കുള്ളിൽ അമർഷം ശക്തമാകുമ്പോഴും എഡിജിപിയെ ക്രമസമാധാന ചുമതലയിൽ നിന്ന് നീക്കാൻ സർക്കാർ...

Read More >>
#attack | സൈഡ് നൽകുന്നതിനെ ചൊല്ലി തർക്കം; ലോറി ഡ്രൈവറെ കയ്യേറ്റം ചെയ്തതായി പരാതി, സംഭവം താമരശ്ശേരി ചുരത്തിൽ

Sep 29, 2024 12:36 PM

#attack | സൈഡ് നൽകുന്നതിനെ ചൊല്ലി തർക്കം; ലോറി ഡ്രൈവറെ കയ്യേറ്റം ചെയ്തതായി പരാതി, സംഭവം താമരശ്ശേരി ചുരത്തിൽ

ബാലുശ്ശേരി സ്വദേശി സോനുവിനാണ് പരിക്കേറ്റത്. വെള്ള കാറിൽ എത്തിയ സംഘം സോനുവിനെ അസഭ്യം...

Read More >>
#Siddique | ബലാത്സംഗ കേസില്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി നാളെ പരിഗണിക്കും

Sep 29, 2024 12:03 PM

#Siddique | ബലാത്സംഗ കേസില്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി നാളെ പരിഗണിക്കും

പീഡന പരാതിയുടെ കാലതാമസം ഉള്‍പ്പെടെ ചൂണ്ടിക്കാട്ടി മുന്‍കൂര്‍ ജാമ്യത്തിന് അവകാശമുണ്ടെന്നാണ് സിദ്ദിഖിന്റെ...

Read More >>
#PVAnwar | 'അടിമയായി ആയിരം കൊല്ലം ജീവിക്കുന്നതിലും നല്ലത് അര ദിവസം അൻവറായി ജീവിക്കുന്നതാണ്'; അൻവറിനെ പിന്തുണച്ച് കൂടുതൽ പോസ്റ്ററുകൾ

Sep 29, 2024 11:13 AM

#PVAnwar | 'അടിമയായി ആയിരം കൊല്ലം ജീവിക്കുന്നതിലും നല്ലത് അര ദിവസം അൻവറായി ജീവിക്കുന്നതാണ്'; അൻവറിനെ പിന്തുണച്ച് കൂടുതൽ പോസ്റ്ററുകൾ

അച്ചടക്കത്തിന്റെ വാൾത്തല ആദ്യമുയരേണ്ടത് അൻവറിനെതിരെയല്ല, ആഭ്യന്തര വകുപ്പിനെതിരെയാണെന്നും...

Read More >>
Top Stories