Sep 29, 2024 12:48 PM

തിരുവനന്തപുരം: (truevisionnews.com) എഡിജിപി – ദത്താത്രേയ ഹൊസബലേ കുടിക്കാഴ്ച സ്ഥിരീകരിച്ച് ആർഎസ്എസ് നേതാവ് എ.ജയകുമാർ.

കേരളത്തിൽ ആദ്യമായല്ല ഉന്നത ഉദ്യോഗസ്ഥർ ആർഎസ്എസ് നേതാക്കളെ കാണുന്നതെന്നും, മുൻപും നിരവധി പേർ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും ജയകുമാർ കൂട്ടിച്ചേർത്തു.

വിവാദങ്ങൾക്കിടയാണ് എ. ജയകുമാറിന്റെ വെളിപ്പെടുത്തൽ ആർഎസ്എസ് – എഡിജിപി കൂടിക്കാഴ്ച വിവാദങ്ങൾക്കിടെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് എ ജയകുമാറിന്റെ പ്രതികരണം.

കേരളത്തിൽ ആദ്യമായി അല്ല ഏതെങ്കിലും എഡിജിപി ആർഎസ്എസ് നേതാക്കളെ കാണാൻ വരുന്നത്. ഉന്നത ഐഎഎസ് – ഐപിഎസ് ഉദ്യോഗസ്ഥരും ചീഫ് സെക്രട്ടറിമാർ വരെയും ആർഎസ്എസ് നേതാക്കളെ കണ്ടിട്ടുണ്ട്.

തൻ്റെ പൊതുജീവിതത്തിൽ താൻ ചെന്ന് കണ്ടവരുടെയും ആർഎസ്എസ് നേതാക്കളെ കണ്ടവരുടെയും ലിസ്റ്റ് തിരഞ്ഞു പോയാൽ എല്ലാ രാഷ്ട്രീയപ്രസ്ഥാനങ്ങളിലും മതവിഭാഗങ്ങളിലും പെട്ട നൂറുകണക്കിന് ആളുകൾ ഉണ്ടാകും.

അതിനൊക്കെ നോട്ടീസ് അയക്കാൻ തുടങ്ങിയാൽ സർക്കാർ ഇതിനായി പുതിയൊരു ഡിപ്പാർട്ട്മെൻറ് തുടങ്ങേണ്ടി വരുമെന്നും എ ജയകുമാർ പരിഹസിച്ചു. ഇത്തരം കൂടിക്കാഴ്ചകൾ പതിവാണെന്നും അത് തുടരുമെന്നും ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

അതേസമയം RSS നേതാക്കളുമായി എഡിജിപി എംആർ അജിത് കുമാർ കൂടിക്കാഴ്ച നടത്തിയ സംഭവത്തിൽ ഡിജിപിയുടെ അന്വേഷണം തുടരുകയാണ്. കഴിഞ്ഞ ദിവസം എഡിജിപിയുടെ മൊഴി ഡിജിപി രേഖപ്പെടുത്തിയിരുന്നു.

മുന്നണിക്കുള്ളിൽ അമർഷം ശക്തമാകുമ്പോഴും എഡിജിപിയെ ക്രമസമാധാന ചുമതലയിൽ നിന്ന് നീക്കാൻ സർക്കാർ മടിക്കുകയാണ്.

പൂരം കലക്കൽ വിവാദത്തിൽ ആഭ്യന്തര സെക്രട്ടറി ശുപാർശ ചെയ്‌ത തുടരന്വേഷണത്തിലും തീരുമാനം ആയിട്ടില്ല.

#Not #firsttime #ADGP #meeting #chief #secretaries #part #privatetalks #RSSleader #Jayakumar

Next TV

Top Stories










Entertainment News