#PVAnwar | 'അടിമയായി ആയിരം കൊല്ലം ജീവിക്കുന്നതിലും നല്ലത് അര ദിവസം അൻവറായി ജീവിക്കുന്നതാണ്'; അൻവറിനെ പിന്തുണച്ച് കൂടുതൽ പോസ്റ്ററുകൾ

#PVAnwar | 'അടിമയായി ആയിരം കൊല്ലം ജീവിക്കുന്നതിലും നല്ലത് അര ദിവസം അൻവറായി ജീവിക്കുന്നതാണ്'; അൻവറിനെ പിന്തുണച്ച് കൂടുതൽ പോസ്റ്ററുകൾ
Sep 29, 2024 11:13 AM | By Athira V

നിലമ്പൂർ: ( www.truevisionnews.com )നിലമ്പൂർ എംഎൽഎ പി വി അൻവറിനെ അനുകൂലിച്ച് മലപ്പുറം ചുള്ളിയോടും ബോർഡുകൾ. ആഭ്യന്തര വകുപ്പിനെയും പൊലീസിന്റെ ആർഎസ്എസ് വത്കരക്കണത്തെയും ചോദ്യം ചെയ്തു കൊണ്ട് പ്രവാസി സഖാക്കൾ ചുള്ളിയോട് എന്ന പേരിലാണ് ബോർഡുകൾ ഉയർന്നത്.

സിപിഎമ്മിന്റെ പ്രാദേശിക വാട്സാപ്പ് ഗ്രൂപ്പായ ചങ്ങാതിക്കൂട്ടം വാട്സാപ്പ് കൂട്ടായ്മ എന്ന പേരിലും ബാനറുകൾ ഉയർന്നിട്ടുണ്ട്.

'അൻവറിന്റെ കൈയും കാലും വെട്ടാൻ വരുന്ന അടിമകളോടൊന്ന് പറഞ്ഞേക്കാം, അടിമയായി ആയിരം കൊല്ലം ജീവിക്കുന്നതിലും നല്ലത് അര ദിവസം അൻവറായി ജീവിക്കുന്നതാണ്'- എന്നിങ്ങനെയാണ് പോസ്റ്ററിലെ വരികൾ.

അച്ചടക്കത്തിന്റെ വാൾത്തല ആദ്യമുയരേണ്ടത് അൻവറിനെതിരെയല്ല, ആഭ്യന്തര വകുപ്പിനെതിരെയാണെന്നും പറയുന്നു.

പൊലീസിന്റെ ആർഎസ്എസ് വത്കരണം സഖാക്കൾ ഉത്തരം പറയണമെന്നും തുടങ്ങി എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ച്ച ആർക്ക് വേണ്ടി? പൂരം കലക്കിയത് ആര് ആർക്ക് വേണ്ടി? എന്നീ ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് വേണ്ടതെന്നും അത് കഴിഞ്ഞ് അൻവറിന്റെ കൈയും കാലും വെട്ടിക്കോളൂ സഖാക്കളെ എന്നിങ്ങനെയാണ് മറ്റുവരികൾ.

അതേസമയം, പി വി അൻവറിന് പരസ്യ പിന്തുണയുമായി സിപിഎം മുൻ ലോക്കൽ സെക്രട്ടറി രം​ഗത്തെത്തി. സിപിഎം മരുത മുൻ ലോക്കൽ സെക്രട്ടറിയും വഴിക്കടവ് പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന ഇ.എ. സുകുവാണ് അൻവറിനെ പിന്തുണച്ച് ഫേയ്സ്ബുക്കിൽ തുറന്ന പ്രതികരിച്ചത്.

പി.വി. അൻവര്‍ ഇന്ന് വൈകിട്ട് നിലമ്പൂരിൽ രാഷ്ട്രീയ വിശദീകരണ യോഗം ചേരുന്നത് സംബന്ധിച്ച അറിയിപ്പും ഇദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. തലപ്പത്തുള്ളവർ മാത്രമല്ല പാർട്ടിയെന്നും ന്യായത്തിനെ ഒറ്റപ്പെടുത്തില്ലെന്നുമാണ് സുകുവിന്‍റെ ഫേസ്‌ബുക്ക് പോസ്റ്റ്.

പി വി അൻവറിന്‍റെ കൂടെ ഉറച്ചു നിൽക്കുമെന്നും സുകു ഫേയ്സ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. പാർട്ടിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് സുകു പാർട്ടി അംഗത്വം കഴിഞ്ഞ സമ്മേളനത്തിനു ശേഷം പുതുക്കിയിരുന്നില്ല.

#It #is #better #to #live #Anwar #half #day #live #slave #thousand #years #More #posters #support #pvAnwar

Next TV

Related Stories
#KozhikodeRevenueDistrictKalolsavam2024 | കിരീടം ചൂടി കോഴിക്കോട് സിറ്റി; സ്കൂൾ തലത്തിൽ മേമുണ്ട ഒന്നാമത്, സിൽവർ ഹിൽസ് രണ്ടാം സ്ഥാനത്ത്

Nov 23, 2024 11:15 PM

#KozhikodeRevenueDistrictKalolsavam2024 | കിരീടം ചൂടി കോഴിക്കോട് സിറ്റി; സ്കൂൾ തലത്തിൽ മേമുണ്ട ഒന്നാമത്, സിൽവർ ഹിൽസ് രണ്ടാം സ്ഥാനത്ത്

929 പോയിന്റുമായി ചേവായൂർ ഉപജില്ല രണ്ടും 902 പോയിന്റ് നേടി കൊടുവള്ളി മൂന്നും നാലും സ്ഥാനത്ത്...

Read More >>
#MDMA |  82 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ അറസ്റ്റിൽ

Nov 23, 2024 10:44 PM

#MDMA | 82 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ അറസ്റ്റിൽ

അയൽ സംസ്ഥാനങ്ങളിൽ നിന്നം ലഹരി വസ്തുക്കളെത്തിച്ച് കോളേജ് വിദ്യാർത്ഥികള്‍ക്ക് വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനിയാണ്...

Read More >>
#kseb | പുതിയ വൈദ്യുതി കണക്ഷൻ ഉൾപ്പെടെയുള്ള അപേക്ഷകൾ ഓണ്‍ലൈനിൽ മാത്രം, അറിയിപ്പുമായി കെഎസ്ഇബി

Nov 23, 2024 09:56 PM

#kseb | പുതിയ വൈദ്യുതി കണക്ഷൻ ഉൾപ്പെടെയുള്ള അപേക്ഷകൾ ഓണ്‍ലൈനിൽ മാത്രം, അറിയിപ്പുമായി കെഎസ്ഇബി

പുതിയ കണക്ഷനും മറ്റ് സേവനങ്ങൾക്കുമുള്ള ആപ്ലിക്കേഷനുകൾ ഡിസംബർ 1 മുതൽ ഓൺലൈനായി മാത്രമായിരിക്കും സ്വീകരിക്കുകയെന്നാണ്...

Read More >>
#Kozhikodreveuedistrictkalolsavam2024 | തിരശീല വീണു; സർഗ്ഗ പ്രതികൾ മാറ്റുരച്ച കോഴിക്കോട് റവന്യൂ ജില്ല കലോത്സവം സമാപിച്ചു

Nov 23, 2024 09:15 PM

#Kozhikodreveuedistrictkalolsavam2024 | തിരശീല വീണു; സർഗ്ഗ പ്രതികൾ മാറ്റുരച്ച കോഴിക്കോട് റവന്യൂ ജില്ല കലോത്സവം സമാപിച്ചു

കലോത്സത്തിന്റെ തുടക്കം മുതൽ വ്യക്തമായ ലീഡ് നിലനിർത്തി 923 പോയിന്റുമായാണ് കോഴിക്കോട് സിറ്റി ഉപജില്ലയുടെ...

Read More >>
#accident | കോഴിക്കോട് മിനി പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; രണ്ടു പേർക്ക് ഗുരുതര പരിക്ക്

Nov 23, 2024 08:33 PM

#accident | കോഴിക്കോട് മിനി പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; രണ്ടു പേർക്ക് ഗുരുതര പരിക്ക്

അപകടത്തിൽ വാനിലുണ്ടായിരുന്ന പതിനഞ്ചോളം പേര്‍ക്കാണ് പരിക്കേറ്റതെന്നാണ് പ്രാഥമിക...

Read More >>
#Munambam | മുനമ്പത്ത് നിന്ന് ആരെയും കുടിയിറക്കില്ല,പ്രശ്നങ്ങൾ മൂന്നുമാസത്തിനകം പരിഹരിക്കും - മുഖ്യമന്ത്രി

Nov 23, 2024 07:48 PM

#Munambam | മുനമ്പത്ത് നിന്ന് ആരെയും കുടിയിറക്കില്ല,പ്രശ്നങ്ങൾ മൂന്നുമാസത്തിനകം പരിഹരിക്കും - മുഖ്യമന്ത്രി

മുനമ്പത്ത് നിന്ന് ആരെയും കുടിയിറക്കില്ലയെന്നും,പ്രശ്നങ്ങൾ മൂന്നുമാസത്തിനകം പരിഹരിക്കുമെന്നും മുഖ്യമന്ത്രിയുടെ...

Read More >>
Top Stories